Tuesday, November 21, 2017 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 01.47 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(12)

uploads/news/2017/09/145119/nithyam.jpg

അശ്വതി : മനസ്സിന്‌ ഉന്‍മേഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. പ്രവര്‍ത്തനരംഗത്ത്‌ ഉയര്‍ച്ച ഉണ്ടാകും. ധനലാഭം ഉണ്ടാകും.
ഭരണി: ദൂരയാത്രകള്‍ ആവശ്യമായി വരും. രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്ക്‌ ഉയര്‍ച്ചയുണ്ടാകും. സ്‌ഥാനലബ്‌ധി കൈവരും
കാര്‍ത്തിക: ഉന്നതരായ വ്യക്‌തികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. കുടുംബസുഖം ഉണ്ടാകും.
രോഹിണി : സന്താന ശ്രേയസ്സുണ്ടാകും. സാംസ്‌ക്കാരിക രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കും. പ്രസിദ്ധി വര്‍ദ്ധിക്കുന്നതാണ്‌.
മകയിരം: വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. കൂട്ടുകച്ചവടത്തില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കണം.
തിരുവാതിര: സാമൂഹികരംഗത്ത്‌ ആദരവും അംഗീകാരവും കൂടികൂടി വരും. വരുമാന വര്‍ദ്ധനവ്‌ ഉണ്ടാകും.
പുണര്‍തം: എല്ലാ രംഗത്തും ഉയര്‍ച്ചയുണ്ടാകും. ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സം ഉണ്ടാവാം. വളരെ ശ്രദ്ധയോടെ ചെയ്യണം.
പൂയം: കുടുംബത്തില്‍ ചില അസ്വസ്‌ഥതകള്‍ക്കു സാധ്യത. സാമ്പത്തിക നില മെച്ചപ്പെടും. യാത്രകള്‍ വേണ്ടിവരും.
ആയില്യം: പൊതുവെ ഭാഗ്യദേവതയുടെ അനുഗ്രഹം പ്രകടമാകുന്ന സമയമാണ്‌. ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. ധനമിടപാടുകള്‍ ശ്രദ്ധിക്കുക.
മകം: തൊഴില്‍രംഗം പൊതുവെ പ്രോത്സാഹകമായിരിക്കും. എല്ലാ രംഗത്തും പ്രവര്‍ത്തനശേഷി പ്രദര്‍ശിപ്പിക്കും.
പൂരം: മേലുദ്യോഗസ്‌ഥരുമായി തര്‍ക്കത്തിനു നില്‍ക്കരുത്‌. വിദ്യാഭ്യാസരംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും. സ്‌ഥാനകയറ്റം ലഭിക്കും
ഉത്രം: കിട്ടേണ്ടുന്ന പണം കൈവശം വന്നുചേരാന്‍ കാലതാമസം നേരിടും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. അവിചാരിത ക്ലേശങ്ങള്‍ വരാം.
അത്തം: ഉന്നതവ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കാന്‍ സാധിക്കും
ചിത്തിര: തൊഴില്‍സംബന്ധമായ കാര്യങ്ങളില്‍ ശ്രമം നടത്തുന്നത്‌ വിജയിക്കുന്നതുമാണ. സന്താനശ്രേയസ്സുണ്ടാകും.
ചോതി: വിദേശത്തുള്ളവര്‍ അല്‌പം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുക. യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത.
വിശാഖം: മാനസികപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാം. ഉദ്യോഗത്തില്‍ സ്‌ഥിരത ലഭിക്കും.
അനിഴം: വീട്‌ മോടിപിടിപ്പിക്കും. പൊതുജനങ്ങളുടെ ഇടയില്‍ വ്യക്‌തിത്വം പുലര്‍ത്തും. ഉയര്‍ന്ന സ്‌ഥാനം ലഭിക്കും.
തൃക്കേട്ട: വിദേശത്തുള്ളവരുമായി ബന്ധപ്പെട്ട്‌ ബിസിനസ്സ്‌ ആരംഭിക്കാന്‍ സാധിക്കും. രോഗികള്‍ക്ക്‌ ആശ്വാസം ഉണ്ടാകും.
മൂലം: നൂതനപദ്ധതികളെ കുറിച്ച്‌ ചിന്തിച്ച്‌ തീരുമാനത്തിലെത്തും. കര്‍മഗുണം ഉണ്ടാകും. പുതിയ വരുമാനമാര്‍ണ്മങ്ങള്‍ നേടും.
പൂരാടം: നിങ്ങളുടെ ജീവിതത്തില്‍ വലിയമാറ്റങ്ങള്‍ക്കു കളമൊരുക്കുന്ന ഒരു ഗുരുസംഗമം ഉണ്ടാകും. നൂതന വാഹനസാധ്യത കാണുന്നു.
ഉത്രാടം: അവ്യക്‌തമായ ദോഷഘടകങ്ങള്‍ നിങ്ങളുടെ കര്‍മ്മമണ്ഡലത്തില്‍ കാണുന്നു. വളരെ ശ്രദ്ധിക്കുക.
തിരുവോണം: ഉന്‍മേഷം പകരുന്ന ചില എഴുത്തുകള്‍ ലഭിക്കും. രാഷ്‌ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം.
അവിട്ടം: സമൂഹത്തില്‍ അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും ലഭിക്കും.
ചതയം: തൊഴില്‍രംഗം പൊതുവെ മെച്ചപ്പെടും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
പൂരുരുട്ടാതി: മന:സുഖം കുറയും. കാര്യപരാജയത്തിനു സാധ്യത.
ഉതൃട്ടാതി: ഇന്ന്‌ ഒരു നൂതന സുഹൃത്‌ബന്ധത്തിനു സാധ്യത. പിതൃശ്രേയസ്സുണ്ടാകും.
രേവതി: ഉദ്യോഗത്തില്‍ പ്രമോഷനു സാധ്യത. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

അനില്‍, പെരുന്ന
9847531232

Ads by Google
Tuesday 12 Sep 2017 01.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW