Sunday, February 25, 2018 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 11 Sep 2017 05.20 PM

ഈ ആപ്പിനെ കൂടെക്കൂട്ടു; ആത്മഹത്യ ഒഴിവാക്കാം

mobile app, mental support

വൈകാരിക വിഷമം അനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍ക്കുന്ന ആപ്പ് പ്ലേ സ്‌റ്റോറിലെത്തി. മുംബൈയിലെ ഒരുകൂട്ടം ഡോക്ടര്‍മാരാണ് ഇത്തരത്തിലൊരു ആപ്പിന് ജന്മം നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബര്‍ പത്തിന് ആപ്പ് പ്ലേ സ്‌റ്റോറില്‍ എത്തി. ആത്മഹത്യ തടയുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് പിന്തുണ നല്‍കുക എന്നാതാണ് ആപ്പിന്റെ ലക്ഷ്യം.

വൈകാരിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഉപകരിക്കുന്ന അമ്പത് ആത്മഹത്യ പ്രതിരോധ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉള്‍പ്പെട്ടതാണ് മൊബൈല്‍ ആപ്പ്. പരീക്ഷണാര്‍ത്ഥം കഴിഞ്ഞ വര്‍ഷം തന്നെ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നുവെങ്കിലും ഈ വര്‍ഷമാണ് കൂടുതല്‍ വികസിപ്പിച്ച് ആപ്പ് രംഗത്ത് കൊണ്ടുവന്നത്. ഓംരാ വര്‍ഷവും എട്ട് ലക്ഷത്തോളം ആളുകള്‍ ആത്മഹത്യ ചെയ്യുന്നവരുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

Ads by Google
Ads by Google
TRENDING NOW