Friday, November 17, 2017 Last Updated 17 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 11 Sep 2017 04.01 PM

ടോം ഓള്‍ട്ടര്‍ കാന്‍സറിന്റെ പിടിയില്‍

Tom Alter

മുംബൈ: പ്രശസ്ത സിനിമ, ടെലിവിഷന്‍, തീയേറ്റര്‍ നടനും പത്മശ്രീ ജേതാവുമായ ടോം ഓള്‍ട്ടര്‍ (67) കാന്‍സറിന്റെ പിടിയിലെന്ന് റിപ്പോര്‍ട്ട്. ടോമിന്റെ കുടുംബമാണ് ഇക്കാര്യം തിങ്കളാഴ്ച പുറത്തുവിട്ടത്. സ്‌കിന്‍ കാന്‍സറാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്.

അസുഖബാധിതനായി ഒരാഴ്ചയായി മുംബൈ സെയ്ഫി ആശുപത്രിയില്‍ ചികിത്സയിലാണ് ഓള്‍ട്ടര്‍. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ചികിത്സ തുടരുകയാണെന്നും കുടുംബം വ്യക്തമാക്കി.

1974ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വര്‍ണ മെഡലോടെ ഡിപ്ലോമ പാസായ ടോം ഓള്‍ട്ടര്‍ 300ല്‍ ഏറെ ചിത്രങ്ങളിലും എണ്ണമറ്റ ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW