Monday, September 11, 2017 Last Updated 1 Min 39 Sec ago English Edition
Todays E paper
Monday 11 Sep 2017 02.11 PM

ഉപ്പും മുളകിലെ മുടിയന്‍ തല്‍ക്കാലം ടൂറിലാണ്...ഉടന്‍ വരും ; ബാലുവും സുരേന്ദ്രനും യഥാര്‍ത്ഥ സഹോദരങ്ങള്‍ തന്നെ...!

uploads/news/2017/09/144958/uppum-mulakum.jpg

സീരിയലുകളെന്ന് കേള്‍ക്കുമ്പോഴേ കലി അഭിനയിക്കുന്നവരാണ് മലയാളികള്‍. പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി പിന്തുടരുകയും ചെയ്യുന്ന അസംഖ്യം പേരുള്ള കേരളത്തില്‍ കുടുംബവിഷയങ്ങള്‍ അല്‍പ്പം പോലും ഗിമിക്കുകള്‍ ചേര്‍ക്കാതെ അവതരിപ്പിക്കുന്നതാണ് ഉപ്പും മുളകുമെന്ന ടെലിവിഷന്‍ഷോ. ഫ്‌ളവേഴ്‌സ് ചാനലിലൂടെ ലോകത്തുടനീളമുള്ള മലയാളികളുടെ ഇഷ്ട പരമ്പരയായി മാറിയിരിക്കുന്ന സീരിയലില്‍ പക്ഷേ ഒട്ടേറെ കുടുംബബന്ധങ്ങളുണ്ടെന്ന് ആര്‍ക്കെല്ലാമറിയാം.

നായകന്‍ ബാലവും സഹോദരന്‍ സുരേന്ദ്രനും തമ്മിലുള്ള ചേര്‍ച്ച സീരിയല്‍ കാണുമ്പോഴെല്ലാം ഇത്രയും ചേര്‍ച്ചയില്‍ ഇവരെ എങ്ങിനെ ഒപ്പിച്ചെന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാല്‍ ഇരുവരുടെയും ഈ ചേര്‍ച്ചയ്ക്ക് പിന്നില്‍ ഒരു കുടുംബ ബന്ധം ഉണ്ടെന്നും ബാലുവായി എത്തുന്ന ബിജു സോപാനത്തിന്റെ ഇളയ സഹോദരന്‍ തന്നെയാണ് സുരേന്ദ്രനായി എത്തുന്നയാളെന്നും അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. സാധാരണ ചേട്ടനും അനുജനും ഉള്ള അകല്‍ച്ച പോലും ബിജുവും അനിയനും അഭിനയിക്കുമ്പോള്‍ തോന്നാറില്ല എന്നതാണ് പ്രത്യേകത. സീരിയലില്‍ ബാലുവിന്റെ ഒറിജിനല്‍ മകള്‍ ഗൗരിയും അഭിനയിക്കുന്നുണ്ട്.

സുരേന്ദ്രന്റെ മകളായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് ബിജുവിന്റെ പൊന്നുവായ ഗൗരി ലക്ഷ്മിയാണ്. ഏതാനും എപ്പിസോഡില്‍ മാത്രമാണ് ഗൗരി മുഖം കാണിച്ചത്. പഠനത്തിന് മുന്‍തൂക്കം നല്‍കുന്നതിനാലാണ് ഗൗരിയെ അധികം എപ്പിസോഡില്‍ കാണാതിരിക്കുന്നത്. സീരിയലാണെങ്കിലും മാതാപിതാക്കളും നാലു മക്കളും അവരുടെ ബന്ധുക്കളും ചേര്‍ന്ന് ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമാണ് സീരിയലിന്റെ ഓരോ ദിവസത്തെയും കഥ. സീരിയലിലെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും മക്കളുമെല്ലാം ഒട്ടും നാടകീയത ഇല്ലാതെ അഭിനയിക്കുന്നത്.

സീരിയലില്‍ അടുത്ത കാലത്തായി ഏവരും കാണുന്ന പരാതി കൂടുംബത്തിന് രസം കൂട്ടിയിരുന്ന ബാലുവിന്റെ മൂത്ത പുത്രന്‍ മുടിയനെ കാണുന്നില്ലെന്നതാണ്. എന്നാല്‍ മുടിയനായി എത്തുന്ന ഋഷി എസ് കുമാര്‍ ഡാന്‍സ് പരിപാടികളുമായി ടൂറില്‍ ആയതിനാലാണ് ഏതാനും എപ്പിസോഡില്‍ ഇല്ലാതെ പോയത്. ഏറെ താമസിയാതെ തന്നെ മുടിയന്‍ തിരികെയെത്തുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. അഭിനേതാക്കളും അണിയറക്കാരുമായി വളരെ കുറച്ചു പേര്‍ മാത്രം ചെറിയ കഥയില്‍ പങ്കാളികള്‍ ആകുന്നു എന്നതാണ് ഈ സീരിയലിനെ ജനകീയമാക്കുന്നത്.

Ads by Google
Advertisement
TRENDING NOW