Monday, September 11, 2017 Last Updated 2 Min 47 Sec ago English Edition
Todays E paper
Monday 11 Sep 2017 02.00 PM

ബ്ലൂവെയില്‍ ഭീഷണി; ലക്‌നൗ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിരോധനം

Blue Whale, Lucknow schools

ലക്‌നൗ: കൊലപാതക ഗെയിമായ ബ്ലൂവെയിലിനെ ചെറുക്കുവാന്‍ കിടഞ്ഞ പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ എങ്ങിനെ ഇവ നിരോധിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അധികൃതര്‍ക്ക് വ്യക്തമായ ധാരണയില്ല. ഈ സാഹചര്യത്തില്‍ ലക്‌നൗവിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഇതിന് പുറമെ സ്‌കൂളുകളില്‍ അധ്യാപകര്‍ കുട്ടികളെ ശ്രദ്ധിക്കണമെന്നും ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മാതാപിതാക്കളും ഇത് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം വച്ചിട്ടുണ്ട്. ഇന്ദിരാ നഗറില്‍ 14 വയസുകാരന്‍ ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് നടപടി.

നിരോധിച്ചിട്ടും കുട്ടികള്‍ ഇത് ഉപയോഗിക്കുന്നുണ്ടോ എന്ന് അദ്ധ്യാപകര്‍ ഇടയ്ക്കിടെ പരിശോധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നത്. നേരത്തെ, ഗെയിം നിരോധിക്കാന്‍ എല്ലാ ജില്ലകളിലേയും പൊലീസ് മേധാവികള്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഓരോ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഗെയിമിനെതിരെ പ്രവര്‍ത്തനം നടത്തണമെന്നും പൊലീസിന് ഉത്തരവ് ലഭിച്ചു.

Ads by Google
Advertisement
TRENDING NOW