Monday, September 11, 2017 Last Updated 0 Min 1 Sec ago English Edition
Todays E paper
Monday 11 Sep 2017 01.26 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(11)

uploads/news/2017/09/144844/nithyam.jpg

അശ്വതി : വിദ്യാഭ്യാസരംഗത്ത്‌ ഉയര്‍ച്ച അനുഭവപ്പെടും. ബന്ധുക്കളും സുഹൃത്തുക്കളും കൂടുതല്‍ രമ്യതയോടെ പെരുമാറും.
ഭരണി: പുതിയ ബിസിനസ്സിനെ സംബന്ധിച്ച്‌ ചില പദ്ധതികള്‍ ആലോചിക്കും. യാത്രാ ഗുണം ഉണ്ടാകും.
കാര്‍ത്തിക: ഭൂമി വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ അതിനുള്ള അവസരം വന്നു ചേരും.
രോഹിണി : മേലധികാരികള്‍ അനുകൂലമായി പെരുമാറും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.
മകയിരം: ഔദ്യോഗിക യാത്രകള്‍ വേണ്ടിവരും. എല്ലാ രംഗത്തും പ്രവര്‍ത്തന ശേഷി കൈവരും.
തിരുവാതിര: വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും.
പുണര്‍തം: കിട്ടാനുള്ള പണമോ വസ്‌തുക്കളോ തിരികെ കിട്ടും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പു വയ്‌ക്കും.
പൂയം: ഉന്നതരായ വ്യക്‌തികളില്‍ നിന്നും പലവിധ സഹായങ്ങളും ലഭിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്‌തു തീര്‍ക്കും.
ആയില്യം: സാമ്പത്തിക വരുമാനം വര്‍ദ്ധിക്കും. കുടുംബത്തിലെ അസ്വസ്‌ഥതകള്‍ മാറും.
മകം: പുതിയ വ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കാന്‍ സാധിക്കും. യാത്രാ ഗുണം ഉണ്ടാകും.
പൂരം: ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരും.
ഉത്രം: മേലധികാരികള്‍ അനുകൂലമായി പെരുമാറും. വിദേശയാത്രാ മോഹം സഫലമാകും.
അത്തം: ഉന്നതരായ വ്യക്‌തികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും.
ചിത്തിര: പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്‌ വളരെ സൂക്ഷിച്ചു വേണം. സന്താന ഗുണം ഉണ്ടാകും.
ചോതി: തൊഴില്‍രഹിതര്‍ക്ക്‌ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ഉണ്ടാകും. കുടുംബത്തില്‍ ഐക്യം നിലനില്‍ക്കും.
വിശാഖം: സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക്‌ കൂടുതല്‍ പ്രോത്സാഹകമായ സമയമാണ്‌. ചില പുതിയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്‌ ഉദ്യമിക്കും.
അനിഴം: നല്ല കാര്യങ്ങള്‍ക്ക്‌ വേണ്ടി പണം നിര്‍ലോഭം ചെലവഴിക്കും. എല്ലാ ക്രയവിക്രയങ്ങളില്‍ നിന്നും നേട്ടം പ്രതീക്ഷിക്കാം.
തൃക്കേട്ട: പല രംഗങ്ങളിലും ഉന്നതസ്‌ഥാനമലങ്കരിക്കാന്‍ കഴിയും. സുഖവും സമാധാനവും നിലനില്‍ക്കും.
മൂലം: പ്രവര്‍ത്തന രംഗങ്ങളിലെല്ലാം കാര്യശേഷി പ്രദര്‍ശിപ്പിക്കും. മനസ്സിന്‌ ഉന്‍മേഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.
പൂരാടം: ഭാവികാര്യങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കാന്‍ ആലോചിക്കും.
ഉത്രാടം: കൂട്ടുകച്ചവടത്തില്‍ നഷ്‌ടത്തിനു സാധ്യത. സാംസ്‌ക്കാരിക രംഗത്ത്‌ വ്യക്‌തിത്വം പുലര്‍ത്തും.
തിരുവോണം: പൊതുപ്രവര്‍ത്തകര്‍ നേതൃസ്‌ഥാനത്തേയ്‌ക്ക് ഉയരും. വിദേശവാസയോഗം കാണുന്നു.
അവിട്ടം: പരസ്യങ്ങള്‍ മുഖേന കൂടുതല്‍ വരുമാനസാധ്യത കാണുന്നു. ഒരു നൂതന സുഹൃത്‌ബന്ധം ഇന്നുടലെടുക്കും.
ചതയം: വ്യാപാരസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും.
പൂരുരുട്ടാതി: തൊഴില്‍രംഗത്ത്‌ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും. ജീവിതനിലവാരം മെച്ചപ്പെടും.
ഉതൃട്ടാതി: സാംസ്‌ക്കാരിക രംഗത്ത്‌ വ്യക്‌തിത്വം പുലര്‍ത്തും. സ്‌നേഹബന്ധങ്ങള്‍ സംപുഷ്‌ടമാകും.
രേവതി: അയല്‍ക്കാരും സുഹൃത്തുക്കളും ഉദാരമായി പെരുമാറുന്നതിന്‌ ഇടവരുന്നതാണ്‌.

അനില്‍, പെരുന്ന
9847531232

Ads by Google
Advertisement
Monday 11 Sep 2017 01.26 AM
YOU MAY BE INTERESTED
TRENDING NOW