Wednesday, June 20, 2018 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 11 Sep 2017 01.23 AM

ചട്ടമ്പിസ്വാമി എന്ന കാരുണ്യസമുദ്രം

uploads/news/2017/09/144840/bft4.jpg

അഹം ബ്രഹ്‌മാസ്‌മി (ഞാന്‍ ബ്രഹ്‌മമാകുന്നു) എന്ന അനുഭവം സിദ്ധിച്ചവരാണു ഋഷികള്‍. മഹായോഗികളും മഹാജ്‌ഞാനികളുമായ അവര്‍ക്ക്‌ തങ്ങളില്‍നിന്നു ഭിന്നമായി പ്രപഞ്ചത്തില്‍ എന്തെങ്കിലും ഉണ്ടെന്നു തോന്നുകയേയില്ല. പരമമായ അറിവു െകെവരുകയും അത്‌ അനുഭവമായി നിലനില്‍ക്കുകയും ചെയ്യുന്നു എന്നതാണ്‌ ഈ മഹത്തുക്കളുടെ െവെശിഷ്‌ട്യം. ഭാരതത്തില്‍ ഇങ്ങനെയുള്ളവരുടെ പരമ്പര അനാദിയായി നിലനില്‍ക്കുന്നു. അതില്‍ അടുത്തകാലത്തു നമുക്കു പ്രത്യക്ഷനായ മഹര്‍ഷീശ്വരനാണ്‌ ചട്ടമ്പിസ്വാമി (1853-1924).
ഈ ചരാചരപ്രപഞ്ചം മുഴുവന്‍ ഒറ്റമനസാണ്‌. മനസുകള്‍ക്കിടെയില്‍ ശൂന്യതയുമില്ല. തന്റെ നിത്യനിരന്തരമായ ഈ അനുപമാനുഭവം ചട്ടമ്പിസ്വാമി ഒട്ടേറെ അവസരങ്ങളില്‍ വിശദമാക്കിയിട്ടുണ്ട്‌. തന്നെ സംബന്ധിച്ച്‌ ഒട്ടും അസാധാരണമല്ലാത്ത പ്രവൃത്തികള്‍ കണ്ട്‌ അദ്‌ഭുതംപൂണ്ടവര്‍ക്കാണ്‌ സ്വാമി ഈ യാഥാര്‍ഥ്യം വെളിവാക്കിക്കൊടുത്തത്‌. ആ കാഴ്‌ചകള്‍ കണ്ട പലരും അദ്ദേഹത്തിന്റെ അദ്‌ഭുതപ്രവൃത്തികള്‍ എന്ന പേരില്‍ അവ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതില്‍ ചിലതിനെക്കുറിച്ചാണ്‌ പറയുന്നത്‌.
കൊല്ലവര്‍ഷം 1096 ഇടവമാസത്തിലെ ആദ്യ-ത്തെ ശനിയാഴ്‌ച മാവേലിക്കരയില്‍ ജി. കൃഷ്‌ണപിള്ളയുടെ ഭവനത്തിലായിരുന്നു ആ മഹര്‍ഷീശ്വരന്‍. തിണ്ണയിലെ ചാരുകസേരയില്‍ക്കിടന്ന്‌ അദ്ദേഹം മഴ കാണുകയായിരുന്നു. അപ്പോള്‍ ജോലിക്കാരന്‍ വന്നു തിണ്ണയിലെ തൂണിന്റെ ചുവട്ടില്‍ കൂടിനിന്ന ഉറുമ്പുകളെ തൂത്തുകളഞ്ഞു. മുറ്റത്തെ നനഞ്ഞ മണ്ണില്‍ വീണുപിടയുന്ന ആ സാധുജീവികളെക്കണ്ട്‌ ചട്ടമ്പിസ്വാമി കരുണാര്‍ദ്രനായി.
കുറച്ച്‌ അരിപ്പൊടി കൊണ്ടുവരാന്‍ ഉടനെ അദ്ദേഹം ആവശ്യപ്പെട്ടു. അരിപ്പൊടി തിണ്ണയുടെ താഴെ വിതറിയിട്ട്‌ വേഗം കേറിവരിന്‍ മക്കളേ എന്ന്‌ അദ്ദേഹം പറഞ്ഞു. ഉറുമ്പുകളെല്ലാം വേഗം ഒരു വഴിയുണ്ടാക്കി അരിപ്പൊടി കിടന്നിടത്തു വന്നുനിറഞ്ഞു. സ്വാമി അപ്പോള്‍ തന്റെ വലതുകാല്‍ അവയ്‌ക്കരികിലേക്കു നീട്ടിവച്ചു. നിമിഷനേരത്തിനുള്ളില്‍ സ്വാമിപാദം ഉറുമ്പുകളാല്‍ പൊതിയപ്പെട്ടു. ഈ ദൃശ്യം അരമണിക്കൂറി-ലേറെ നീണ്ടു. ഒടുവില്‍ കുറെ അരിപ്പൊടി ഇത്തിരി ദൂരേക്കു വിതറിക്കൊണ്ട്‌ ഇറങ്ങിപ്പൊയ്‌ക്കൊള്ളാന്‍ ഉറുമ്പുകള്‍ക്ക്‌ അദ്ദേഹം നിര്‍ദേശം കൊടുത്തു. ആ ചെറുപ്രാണികള്‍ ഓരോ തരി എടുത്തുകൊണ്ട്‌ ഒന്നിനു പുറകെ മറ്റൊന്നായി മടങ്ങിപ്പോയി.
താന്‍ എട്ടാമത്തെ വയസില്‍ക്കണ്ട അവിശ്വസനീയമായ ഒരു രംഗം കുമ്പളത്തു ശങ്കുപ്പിള്ളയുടെ അനന്തരവള്‍ തങ്കമ്മ എന്ന കുടുംബിനി,വിവരിച്ചിട്ടുണ്ട്‌. പന്മന മനയില്‍കാവില്‍ വിശ്രമിക്കുകയായിരുന്ന ചട്ടമ്പിസ്വാമിക്ക്‌ ഉച്ചഭക്ഷണവുമായി ചെന്നതാണ്‌ അവരും സമപ്രായക്കാരിയായ ശാരദക്കുഞ്ഞ്‌ എന്ന ബന്ധുവും. തന്റെ ചില ബന്ധുക്കള്‍കൂടി ഉണ്ണാന്‍ വരും, പേടിക്കരുത്‌ എന്ന്‌ കുട്ടികളോടു പറഞ്ഞിട്ട്‌ സ്വാമി ഉണ്ണാന്‍ വരിന്‍ എന്ന്‌ ഉറക്കെപ്പറഞ്ഞു. ഉടന്‍ ഒരു വലിയ ഹൂങ്കാരശബ്‌ദത്തോടെ ഒരുകൂട്ടം പാമ്പുകളും ഒരുപറ്റം ചേരകളും അവിടേക്കു പാഞ്ഞെത്തി.
എന്നിട്ട്‌ അവ പൂര്‍ണസ്വാതന്ത്ര്യത്തോടെ സ്വാമിയുടെ തലവരെ ഇഴഞ്ഞുകയറി മേലാകെ പറ്റിപ്പിടിച്ചിരുന്നു. ആ സമയം സാക്ഷാല്‍ പരമശിവനെപ്പോലെയാണത്രേ സ്വാമി കാണപ്പെട്ടത്‌. അല്‌പം കഴിഞ്ഞ്‌ കുട്ടികള്‍ പേടിച്ചുവിറയ്‌ക്കുന്നു എന്നു കണ്ട സ്വാമി, "മക്കളേ നിങ്ങള്‍ പോവിന്‍ എന്നു പറഞ്ഞു". അതു കേട്ടപാടേ ഇഴജന്തുക്കള്‍ ശാന്തരായി തിരിച്ചുപോയി. സ്വാമി കുട്ടികളോടു പറഞ്ഞു: "നിങ്ങളെപ്പോലെ അവരും എന്റെ മക്കള്‍ തന്നെ".
സകലജീവികളെയും സ്‌നേഹിക്കുക, സഹായിക്കുക ഇതായിരുന്നു ജീവിവര്‍ഗങ്ങളോടു ചട്ടമ്പിസ്വാമിക്കുണ്ടായിരുന്ന മനോഭാവം. ഇതു മനസിലാക്കിയ സഹജീവികള്‍ അദ്ദേഹത്തെ അതുപോലെ തിരിച്ചു സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്‌തു. ജന്തുക്കള്‍ മാത്രമല്ല, സസ്യലതാദികള്‍പോലും ഇതേവിധമാണ്‌ പെരുമാറിയത്‌. അതിന്റെ രണ്ടുദാഹരണങ്ങള്‍കൂടി പറയാം. തിരുവനന്തപുരം വഴുതക്കാട്ട്‌ ജഡ്‌ജി കൃഷ്‌ണപിള്ളയുടെ ഭവനത്തില്‍ സ്വാമി പലപ്പോഴും വിശ്രമിച്ചിട്ടുണ്ട്‌. ഒരു ദിവസം അദ്ദേഹം അവിടെത്തെ ശിശുവിനെ എടുത്തു കിണറ്റിന്റെ െകെവരിയില്‍ കയറിയിരുന്നു. കുഞ്ഞിനെ രസിപ്പിക്കാന്‍വേണ്ടി അദ്ദേഹം പലവട്ടം കിണറ്റിനകത്തേക്കു ചാഞ്ഞു.
ഇതു കണ്ടു പേടിച്ച കുടുംബിനി, കുഞ്ഞ്‌ കിണറ്റില്‍ വീണുപോവില്ലേ എന്നു സ്വാമിയോടു ചോദിച്ചു. അതിനു അങ്ങനെ വീണാല്‍ താന്‍ വിളിച്ചാല്‍ ഇങ്ങു കേറിവരും എന്നു മറുപടി കൊടുത്തു. പക്ഷേ, ആ സ്‌ത്രീക്ക്‌ തന്നില്‍ വിശ്വാസമി-ല്ലെന്നു മനസിലാക്കിയ സ്വാമി താന്‍ വിളിച്ചാല്‍ ഈ വള്ളിപ്പടര്‍പ്പുപോലും വരുമല്ലോ എന്നു പറഞ്ഞു. എന്നാലൊന്നു കാണട്ടെ എന്ന്‌ അവര്‍ പറയേണ്ട താമസം, ആ വേലിപ്പടര്‍പ്പിനെ െകെയാട്ടി സ്വാമി വിളിച്ചുകഴിഞ്ഞു. അത്‌ മെല്ലെ താണുതാണു വന്ന്‌ തറയില്‍ തൊട്ടു. അല്‌പം കഴിഞ്ഞ്‌ സ്വാമി തിരിച്ചു െകെകാണിച്ചപ്പോള്‍ വള്ളിപ്പടര്‍പ്പ്‌ ഉയര്‍ന്നുയര്‍ന്ന്‌ പൂര്‍വസ്‌ഥിതിയിലായി.
തിരുവനന്തപുരത്ത്‌ തമ്പാനൂര്‍ നന്ത്യാരുവീട്ടി-ലെ അംഗമായ പപ്പുണ്ണിപ്പിള്ള ആലുവായില്‍ പോലീസ്‌ സൂപ്രണ്ടായിരിക്കെ ഉണ്ടായ സംഭവമാണ്‌ രണ്ടാമത്തേത്‌. ചട്ടമ്പിസ്വാമി ഒരു പാതിരായ്‌ക്ക്‌ പപ്പുണ്ണിപ്പിള്ളയുടെ താമസസ്‌ഥലത്തെത്തി. "നല്ല വിശപ്പുണ്ട്‌.
ഇത്തിരി പൊടിയരിക്കഞ്ഞിയും കുമ്പളങ്ങാക്കറിയും വേഗം ഉണ്ടാക്കിത്തരണം" വന്നപാടേ സ്വാമികള്‍ ആവശ്യപ്പെട്ടു. കഞ്ഞി വയ്‌ക്കാന്‍ പ്രയാസമില്ലെ. വീടിന്റെ പിന്നിലെ കുറ്റിക്കാട്ടില്‍നിന്നു കുമ്പളങ്ങ പറിക്കാനൊക്കുകയില്ല. കൂരിരുട്ടത്ത്‌ വിഷസര്‍പ്പങ്ങള്‍ ഇഴഞ്ഞുനടക്കുന്ന കാട്ടിലേക്കിറങ്ങാനാവാതെ പപ്പുപിള്ള നിന്നു പരുങ്ങി. അവര്‍ തമ്മില്‍ ഇതുസംബന്ധിച്ച്‌ കുറെ സംസാരിച്ചു.
ഒടുവില്‍ സ്വാമി കുറ്റിക്കാട്ടിലേക്ക്‌ ഇറങ്ങിനടന്നു. വല്ലാത്ത ഭയമുണ്ടെങ്കിലും അദ്ദേഹം എന്തു ചെയ്യുമെന്നു കാണാമെന്നു വിചാരിച്ച്‌ പപ്പുണ്ണിപ്പിള്ളയും അറച്ചറച്ചു പിന്നാലെ ചെന്നു. കാട്ടിലെ മുള്‍ച്ചെടികളെ വകഞ്ഞുമാറ്റി സ്വാമി കുമ്പളവള്ളികള്‍ പടര്‍ന്നുകിടക്കുന്ന ഒരു മരത്തിന്റ ചുവട്ടില്‍ ചെന്നുനിന്നിട്ട്‌ െകെ മേലോട്ടുയര്‍ത്തി. അപ്പോള്‍ അതാ, ഒരു മരക്കൊമ്പ്‌ താണുതാണു വരുന്നു! സ്വാമി അതില്‍നിന്ന്‌ രണ്ടു കുമ്പളങ്ങ പറിച്ചു.
എന്നിട്ട്‌ മരത്തിലേക്കൊന്നു നോക്കി. ആ മരക്കൊമ്പ്‌ പഴയതുപോലെ സാവധാനം മേലേക്കുയര്‍ന്നുപോയി. തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ പപ്പുണ്ണിപ്പിള്ള ഇതെന്തു വിദ്യയാണു സ്വാമീ എന്നു ചോദിച്ചു. അതിനു സ്വാമി നല്‍കിയ മറുപടി ഇതായിരുന്നു: "വിദ്യയോ.....ഒരു വിദ്യയുമില്ല. എനിക്കു കുമ്പളങ്ങ വേണമെന്നു നിങ്ങളോടു പറഞ്ഞു. നിങ്ങള്‍ തന്നില്ല. ഞാന്‍ മരത്തോടു പറഞ്ഞു. അതു തന്നു.
അത്രേയുള്ളൂ. അതില്‍ക്കവിഞ്ഞ ഒരു വിദ്യയും അതിലില്ല. മനുഷ്യ-നെപ്പോ-ലെതന്നെ, സ്‌നേഹിക്കുന്നവരെ മരത്തിനും അറിയാം. സ്‌നേഹത്തിനു മുന്നില്‍ മരമെന്നോ മനുഷ്യ-നെന്നോ വ്യത്യാസമില്ല. ഈ ചരാചരപ്രപഞ്ചം മുഴുവന്‍ ഒറ്റ മനസാണ്‌. മനസുകള്‍ക്കിടെ ശൂന്യതയുമില്ല. അതാണു മരം എന്നോടു സ്‌നേഹം കാട്ടിയത്‌".
പ്രപഞ്ചസത്തയെ സ്വാംശീകരിക്കുകയും പ്രപഞ്ചാത്മാവുമായി തന്മയീഭവിക്കുകയും പ്രപഞ്ചവസ്‌തുക്കളെല്ലാം തന്റെ തന്നെ ഭാഗമാ-ണെന്ന്‌ അനുഭവിച്ചറിയുകയും ചെയ്‌ത മഹാനുഭാവന്‍. ആ പരമാത്മസ്വരൂപന്റെ അവതാരലീലകളില്‍ അതിപ്രധാനമത്രേ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍.

ഡോ. എ.എം. ഉണ്ണിക്കൃഷ്‌ണന്‍

Ads by Google
Monday 11 Sep 2017 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW