Saturday, May 19, 2018 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 04.52 PM

ഇന്ത്യന്‍ ക്രിക്കറ്റ് താരം ചാഹൽ എന്ന വ്യക്തിയെ കുറിച്ചു ഈ ചിത്രങ്ങൾ സംസാരിക്കും

 Yuzvendra Chahal

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് യുസ്‌വേന്ദ്ര ചാഹല്‍. അമിത് മിശ്രയുടെ പകരക്കാരനായി ടീമിന്റെ ലെഗ് സ്പിന്‍ ആശ്രമായി ചാഹല്‍ മാറുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചാഹല്‍ ഒരുപാട് വളര്‍ന്നിട്ടുണ്ട്.

 Yuzvendra Chahal
ചാഹലിന്റെ മാതാപിതാക്കള്‍

ചാഹല്‍ ട്വന്റി-20യില്‍ വിരാട് കോഹ്‌ലിയുടെ വിശ്വസ്തനായി മാറിക്കഴിഞ്ഞു. നേരത്തെ അശ്വിനും ധോണിയും തീര്‍ത്ത മാജിക്കാണ് ചാഹലും കോഹ് ലിയും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് സൂചന. ജീവിതത്തിലും കോഹ്‌ലിയും ചാഹലും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. ഇതിന്റെ തെളിവാണ് ചാഹലിന്റെ വീടിന്റെ ചുമരില്‍ തൂങ്ങുന്ന ചിത്രം.

 Yuzvendra Chahal

ചാഹലിന്റെ വളരെ ലളിതമായി അലങ്കരിച്ചിരിക്കുന്ന വീടിലുള്ള ഒരേയൊരു താരത്തിന്റെ ചിത്രം വിരാടിന്റേതാണ്. ചാഹലുമൊത്തുള്ളതാണ് ചിത്രം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ജേഴ്‌സിയും ചുമരില്‍ തൂക്കിയിട്ടിട്ടുണ്ട്. ചാഹലിന്റെ ക്രിക്കറ്റ് കരിയറില്‍ വിരാടിനോട് ഒരുപാട് കടപ്പാടുണ്ട്. എന്നാൽ, അതിനേക്കാള്‍ ചാഹല്‍ കടപ്പെട്ടിരിക്കുന്നത് അച്ഛനോടാണ്.

 Yuzvendra Chahal
കോഹ്‌ലിയുമൊത്തുള്ള ചിത്രം

മകന്റെ കഴിവ് കണ്ടെത്തി അവനെ വളര്‍ത്തിയെടുത്തത് അദ്ദേഹമായിരുന്നു. 2004 ൽ സ്വന്തം മകന്റെ കഴിവ് തിരിച്ചറിഞ്ഞ അച്ഛൻ 1.5 ഏക്കർ വരുന്ന സ്വന്തം സ്ഥലത്തിൽ മകന് വേണ്ടി ക്രിക്കറ്റ് പിച്ച് തയ്യാറാക്കി. അങ്ങനെയാണ് ചാഹൽ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്.

Ads by Google
Sunday 10 Sep 2017 04.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW