Monday, November 20, 2017 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 03.06 PM

അവന്‍ തിരിച്ചറിഞ്ഞു തനിക്ക് ക്യാന്‍സര്‍ ആണെന്ന് : മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് അറിയാമായിരുന്ന 13 കാരന്‍ ചെയ്തത് ഇതാണ്

13-year-old,  Cancer diagnosis,  Parents

തന്റെ ശരീരത്തില്‍ ഒളിഞ്ഞിരുന്ന് ഓരോ നിമിഷവും കാര്‍ന്നു തിന്നുന്ന ആ രോഗത്തെ 13 വയസുകാന്‍ തന്നെ കണ്ടെത്തി. ലക്ഷണങ്ങള്‍ ഓരോന്നും തിരിച്ചറിഞ്ഞ് തന്നില്‍ ഒളിഞ്ഞിരിക്കുന്ന അസുഖം ക്യാന്‍സര്‍ ആണെന്ന് ഏകദേശ ഉറപ്പില്‍ ആ മനക്കരുത്തിനുടമയായ മിടുക്കന്‍ എത്തി.

എന്നാല്‍ തനിക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞാല്‍ അത് തന്റെ മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് അറിയാമായിരുന്ന സന്തോഷ്എന്ന കൊച്ചു മിടുക്കന്‍ അവരില്‍ നിന്നും അസുഖം മറച്ചുവെച്ചു. മാതാപിതാക്കളില്‍ നിന്ന് ഒളിപ്പിച്ചുവെച്ച ആ രഹസ്യം എന്നാല്‍ തന്റെ അങ്കിളിനോട് വെളിപ്പെടുത്തി. കുട്ടിയുടെ മുത്തശ്ശി ക്യാന്‍സര്‍ അസുഖം ബാധിച്ചാണ് മരിച്ചത് തൊട്ടു പിന്നാലെ തനിക്കും ക്യാന്‍സര്‍ ആണെന്ന്അറിഞ്ഞാല്‍ ആ കുടുംബം ഇരുട്ടിലേയ്ക്ക് വീഴുമെന്ന് ആ കൊച്ചുമനസ് ചിന്തിച്ചു.

ഞാന്‍ എന്റെ അങ്കിളിനോട് പറഞ്ഞു. എനിക്ക് ക്യാന്‍സര്‍ ആണെന്ന് ആരോടും പറയരുതെന്ന്. എന്റെ അമ്മയ്ക്ക് അറിയാം എനിക്ക് വയ്യാ എന്ന് പക്ഷെ എന്ത് അസുഖമാണെന്ന് അമ്മ അറിഞ്ഞില്ല. എന്നാല്‍ അവസാനം എന്റെ പ്രയത്‌നങ്ങള്‍ കണ്ട് എനിക്ക് ക്യാന്‍സര്‍ ആണെന്ന് അച്ഛന്‍ കണ്ടുപിടിച്ചു. പിന്നാലെ മജ്ജ മാറ്റിവെയ്ക്കലിനായി ചിലവ് വരുന്ന 1.5 മില്യണിനായി ഓണ്‍ലൈനിലൂടെ സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു.

സന്തോഷിന് 500 കിലോമീറ്റര്‍ സഞ്ചാരിച്ച് വേണം ഓരോ കീമോ തെറാപ്പിക്കുമൊയി ആശുപത്രിയില്‍ എത്താന്‍. എന്നാല്‍ ബംൂരില്‍ താമസവും, ആശുപത്രി ചിലവും ഈ കുടുംബത്തിന്‌ള താങ്ങാനാകുന്നില്ല. ഇപ്പോഴും കൊച്ചുമിടുക്കന്‍ സ്‌കൂളില്‍ പോകുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW