Tuesday, June 19, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 02.01 AM

സി.എസ്‌.ഐ. കൊല്ലം-കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി വ.ഡോ. ഉമ്മന്‍ ജോര്‍ജ്‌ ഇന്ന്‌ അഭിഷിക്‌തനാകും

കോട്ടയം: സി.എസ്‌.ഐ. കൊല്ലം-കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട സി.എസ്‌.ഐ. മധ്യകേരള കേരള മഹായിടവക വൈദിക സെക്രട്ടറി റവ. ഡോ. ഉമ്മന്‍ ജോര്‍ജിന്റെ സ്‌ഥാനാഭിഷേകം ഇന്ന്‌ 3.30നു കൊല്ലം ക്രൈസ്‌റ്റ്‌ ചര്‍ച്ച്‌ കത്തീഡ്രലില്‍ നടക്കും. സ്‌ഥാനാഭിഷേക ശുശ്രൂഷകള്‍ക്കു സി.എസ്‌.ഐ. മോഡറേറ്റര്‍ ബിഷപ്‌ തോമസ്‌ കെ. ഉമ്മന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
റവ.ഡോ. ഉമ്മന്‍ ജോര്‍ജിനെ മഹായിടവകയുടെ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള സി.എസ്‌.ഐ. സിനഡ്‌ എക്‌സിക്യൂട്ടിവ്‌ കമ്മിറ്റിയുടെ ഉത്തരവ്‌ സിനഡ്‌ ജനറല്‍ സെക്രട്ടറി റവ.ഡോ. ദാനിയേല്‍ രക്‌നാകര സദാനന്ദ വായിക്കും. സി.എസ്‌.ഐ. മലബാര്‍ മഹായിടവക ബിഷപ്‌ റോയിസ്‌ മനോജ്‌ വിക്‌ടറിന്റെ ധ്യാനപ്രസംഗത്തിനും വിശ്വാസികള്‍ വിശ്വാസപ്രമാണം ഏറ്റുചൊല്ലുന്നതിനും ശേഷം കത്തീഡ്രല്‍ ദൈവാലയത്തിനുള്ളില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മോഡറേറ്ററും മറ്റു ബിഷപ്പുമാരും നിയുക്‌ത ബിഷപ്പിനെ തലയില്‍ കൈവച്ചു പ്രാര്‍ഥിക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്യും. തുടര്‍ന്നു സ്‌ഥാന ചിഹ്‌നഹ്നങ്ങളായ അംശവടി, മോതിരം, കുരിശ്‌, അംഗവസ്‌ത്രം എന്നിവ പുതിയ ബിഷപ്പിനെ അണിയിക്കും.
കുര്‍ബാനയ്‌ക്കുശേഷം സ്‌ഥാനാരോഹണശുശ്രൂഷയും പുതിയ ബിഷപ്പിന്റെ അഭിസംബോധനപ്രസംഗവും നടക്കുന്നതോടെ സ്‌ഥാനാഭിഷേകശുശ്രൂഷ സമാപിക്കും. ശുശ്രൂഷകള്‍ക്കു ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്‌ ഡോ. വടപ്പള്ളി പ്രസാദ റാവു, മുന്‍ മോഡറേറ്റര്‍ ബിഷപ്‌ ഡോ.കെ.ജെ. സാമുവല്‍, ബിഷപ്‌ തോമസ്‌ സാമുവല്‍, ബിഷപ്‌ ഡോ.കെ.ജി. ദാനിയേല്‍, ബിഷപ്‌ ഡോ. ധര്‍മ്മരാജ്‌ റസാലം, ബിഷപ്‌ ഡോ.ബി.എന്‍. ഫെന്‍, ബിഷപ്‌ റോയിസ്‌ മനോജ്‌ വിക്‌ടര്‍, മാര്‍ത്തോമ്മ സഭാ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ്‌ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും.
സി.എസ്‌.ഐ. മോഡറേറ്റര്‍ ബിഷപ്‌ തോമസ്‌ കെ. ഉമ്മന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം വനം മന്ത്രി കെ. രാജു ഉദ്‌ഘാടനം ചെയ്യും.

Ads by Google
Sunday 10 Sep 2017 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW