Sunday, September 10, 2017 Last Updated 0 Min 9 Sec ago English Edition
Todays E paper
Sunday 10 Sep 2017 01.58 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/09/144553/azcha.jpg

അശ്വതി : വിവാദങ്ങളില്‍ പെടാതെ ശ്രദ്ധിക്കുക , ഉദ്ദേശ കാര്യസാദ്ധ്യം ,സാമ്പത്തിക നേട്ടം, കൂടുതല്‍ യാത്രകള്‍,ഉപഹാരങ്ങള്‍ ലഭിക്കും.

ഭരണി: ബിസിനസ്സില്‍ നേട്ടം, സാമ്പത്തികമായ പുരോഗതി,എതിര്‍പ്പുകള്‍ നേരിടേണ്ടി വരും , കുടുംബജീവിത സൗഖ്യം, ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും , സന്താനങ്ങള്‍ക്ക്‌ നേട്ടം, യാത്രകള്‍ വേണ്ടിവരും.

കാര്‍ത്തിക: ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ മാറും, ആരോഗ്യപ്രശ്‌നങ്ങള്‍ ശമിക്കും , യാത്രാദുരിതത്തില്‍ അകപ്പെടും, ബന്ധുജന സന്ദര്‍ശനം നടത്തും.ഗൃഹസുഖം വര്‍ദ്ധിക്കും , കടങ്ങള്‍ വീട്ടും , ആരോഗ്യപരമായ മെച്ചം , വിവാഹം വാക്കുറപ്പിക്കും.

രോഹിണി : ശാരീരികവും മാനസികവുമായ വിഷമതകള്‍, സന്താനങ്ങള്‍മൂലം വിഷമം , ബന്ധുജനകലഹം, സാമ്പത്തികക്ലേശം,മേലധികാരികളുടെ പ്രീതി സമ്പാദിക്കും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

മകയിരം: മനസ്സ്‌ അശാന്തമാവും , വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍,യാത്രാവേളകളില്‍ ധനനഷ്‌ടം,ഭവനത്തില്‍ ശാന്തത കുറയും.സുഹൃത്തുക്കള്‍ സഹായ വാഗ്‌ദാനം പിന്‍വലിക്കും, ജോലിയില്‍ ശ്രദ്ധ കുറയും

തിരുവാതിര: താല്‍ക്കാലിക സ്‌ഥിരപ്പെടും , കൂടുതല്‍ യാതകള്‍ വേണ്ടിവരും, ഭക്ഷണ സുഖം കുറയും, , ഭവനത്തില്‍ മരാമത്തു പണികള്‍ .വാതജന്യ രോഗങ്ങള്‍ മൂലം വിഷമതകള്‍.

പുണര്‍തം: തൊഴില്‍ പരമായ തര്‍ക്കങ്ങള്‍, അവസരനഷ്‌ടം, രോഗശമനം , പുതിയ വസ്‌ത്ര ലാഭം. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും,ഭക്ഷണകാര്യത്തില്‍ ശ്രദ്ധകുറയും.

പൂയം: മേലുദ്യോഗസ്‌ഥരുടെ അപ്രീതി നേടും, പണമിടപാടുകളില്‍ നഷ്‌ടം, ബിസിനസ്സില്‍ നേരിയ എതിര്‍പ്പുകള്‍, പൊതുപ്രവര്‍ത്തന രംഗത്ത്‌ തടസ്സങ്ങള്‍, . സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌.

ആയില്യം: ചികിത്സകള്‍ വഴി രോഗശമനം , ധനപരമായ നേട്ടങ്ങള്‍, വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച്‌ ആലോചിക്കും, ദാമ്പത്യ ജീവിത സൗഖ്യം. തൊഴില്‍ പരമായ നേട്ടം, ഇഷ്‌ടകാര്യങ്ങള്‍ സാധിക്കും ,വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തും.

മകം: ഊഹക്കച്ചവടത്തില്‍ വിജയം,ജീവിത പങ്കാളിയ്‌ക്ക് രോഗദുരിത സാദ്ധ്യത, തൊഴില്‍പരമായ അലച്ചില്‍, പരീക്ഷാ വിജയം,കലാരംഗത്തുനിന്ന്‌ പ്രശസ്‌തി , അനാവശ്യചിന്തകള്‍ അലട്ടും, സാമ്പത്തികപരമായ ഉത്‌കണ്‌ഠ , ഗൃഹസുഖം കുറയും.

പൂരം: വിദ്യാര്‍ഥികള്‍ക്ക്‌ അനുകൂല ദിനം , ബന്ധുക്കളില്‍ നിന്നുള്ള സഹായം ലഭിക്കും സഹോദര ഗുണവര്‍ദ്ധന ,ഉദരരോഗ സാദ്ധ്യത.പൈതൃക സ്വത്തിന്റെ അനുഭവം, യാത്രകള്‍ വഴി നേട്ടം, ഭക്ഷണസുഖം കുറയും.

ഉത്രം: ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും, ബിസിനസ്സില്‍ ധനലാഭം, തൊഴില്‍ഭാരമേറും , ബന്ധു ജന സന്ദര്‍ശനം. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകള്‍ വേണ്ടിവരും, വിശ്രമം കുറയും , സഞ്ചാരക്ലേശം വര്‍ദ്ധിക്കും ,തൊഴില്‍ പരമായി നേട്ടം

അത്തം: ക്ഷുദ്ര ജീവികളാല്‍ മുറിവ്‌, അലര്‍ജി , ഔഷധ സേവവേണ്ടിവരും,പണമിടപാടുകളില്‍ അബദ്ധങ്ങള്‍ നേരിടും .തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളില്‍ മുടക്കം, സാമ്പത്തിക പ്രതിസന്ധി, ബന്ധുക്കളില്‍ നിന്നുള്ള വിരോധം.

ചിത്തിര: സാഹിത്യ രംഗത്തു പ്രവൃത്തിക്കുന്നവര്‍ക്ക്‌ നേട്ടം, സര്‍ക്കാര്‍ ഓഫീസുകളു മായി ബന്ധപ്പെട്ട്‌ അലച്ചില്‍ , പരീക്ഷകളില്‍ വിജയം, പ്രണയബന്ധങ്ങളില്‍ നേട്ടം. പ്രണയ ബന്ധങ്ങളില്‍ വിജയം, ഉടമ്പടികളില്‍ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന്‌ തീരുമാനമെടുക്കും.

ചോതി: വാഹനത്തിനായി പണച്ചെലവ്‌ , വിവാഹ തീരുമാനമെടുക്കും, ജീവിത പങ്കാളിയുടെ രോഗശമനം , ദൂര യാത്ര വേണ്ടിവരും. തൊഴില്‍ പരമായ നേട്ടങ്ങള്‍, ബന്ധുക്കളില്‍ നിന്നുള്ള സഹായ ലാഭം, വാഹനത്തിന്‌ അറ്റകുറ്റ പ്പണികള്‍

വിശാഖം: വ്യവഹാര വിജയം, മാനസികമായ വിഷമതകളില്‍ നിന്ന്‌ വിടുതല്‍, തൊഴില്‍പരമായ മാറ്റങ്ങള്‍, ബിസിനസ്സില്‍ നേട്ടങ്ങള്‍. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും, കലാപ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരം, ഭക്ഷണത്തില്‍ നിന്ന്‌ അലര്‍ജി സാദ്ധ്യത.

അനിഴം: സഹോദരഗുണം ലഭിക്കും, ധനലാഭം, സുഹൃത്തുക്കളുമായി ഭിന്നത , പൊതുപ്രവര്‍ത്തനത്തില്‍ വിഷമങ്ങള്‍ ബന്ധുക്കളില്‍ നിന്നുള്ള സഹായം, കടങ്ങള്‍ വീട്ടുവാന്‍,അവസരം, ദാമ്പത്യ കലഹത്തിന്‌ ശമനം.

തൃക്കേട്ട: തര്‍ക്കങ്ങളില്‍ ഏര്‍പ്പെടും , ഉല്ലാസയാത്രകള്‍ക്ക്‌ അവസരമൊരുങ്ങും, കടങ്ങള്‍ വീട്ടും, ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌ങ്ങള്‍ ശമിക്കും.ജീവിത പങ്കാളിയ്‌ക്കുണ്ടായിരുന്ന രോഗദുരിതം ശമിക്കും, തൊഴില്‍പരമായ അലച്ചില്‍, പരീക്ഷാവിജയം.

മൂലം: ഗുണപരമായ വാരം, ഉദ്ദിഷ്‌ട കാര്യ സാദ്ധ്യം . തൊഴില്‍പരമായ നേട്ടങ്ങള്‍ , ചെലവ്‌ നിയന്ത്രിക്കുവാന്‍ സാധിക്കും, .സഹോദര ഗുണം വര്‍ദ്ധിക്കും, സര്‍ക്കാര്‍രേഖകള്‍ ലഭിക്കും,ഉദര രോഗ സാദ്ധ്യത.

പൂരാടം: കുടുംബാംഗങ്ങളില്‍ നിന്നുള്ള പിന്തുണ , പ്രധാന തീരുമാനങ്ങള്‍ എടുക്കും, പിതാവിന്‌ രോഗ സാധ്യതാ , പുതു വസ്‌ത്ര ലാഭം ബിസിനസ്സില്‍ ധനലാഭം, തൊഴില്‍ഭാരം മൂലം മനഃ സംഘര്‍ഷം, ബന്ധു ജന സന്ദര്‍ശനം.

ഉത്രാടം: പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക , അലസത അപകടമായേക്കാം , ബന്ധു ജന സഹായം ലഭിക്കും, ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. ഔഷധസേവ വേണ്ടിവരും,ഉദര രോഗ സാദ്ധ്യത, പണമിടപാടുകളില്‍ അബദ്ധങ്ങള്‍ സംഭവിക്കാം.

തിരുവോണം: പുണ്യ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും, പതിവില്‍ ക്കവിഞ്ഞ പണച്ചെലവ്‌ , വിവാഹകാര്യത്തില്‍ തീരുമാനം , ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം. സര്‍ക്കാര്‍ ഓഫീസുകലുമായി ബന്ധപ്പെട്ട്‌ അലച്ചില്‍, പ്രണയബന്ധങ്ങളില്‍ നേട്ടം.

അവിട്ടം: ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും , പഠനത്തില്‍ അലസത , അലര്‍ജി ജന്യരോഗ സാദ്ധ്യത, കര്‍മ്മ രംഗത്ത്‌ ഉന്നതി. വിവാഹ തീരുമാനമെടുക്കും, മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന്‌ ശമനം, സ്വഭവനം വിട്ട്‌ ദൂര യാത്ര വേണ്ടിവരും.

ചതയം: വായ്‌പയെടുക്കുവാനുള്ള ശ്രമം വിജയിക്കും , ലഹരി വസ്‌തുക്കളില്‍ താല്‌പര്യമേറും , പ്രവര്‍ത്തനങ്ങളില്‍ വിജയം, സുഹൃദ്‌ സഹായം ലഭിക്കും . മാനസികമായ വിഷമതകളില്‍ നിന്ന്‌ വിടുതല്‍, തൊഴില്‍പരമായ മാറ്റങ്ങള്‍, ബിസിനസ്സില്‍ നേട്ടങ്ങള്‍

പൂരുരുട്ടാതി: മദ്ധ്യാഹ്നം വരെ അനുകൂല ദിനമാണ്‌ , കുടുംബ സൗഖ്യവര്‍ദ്ധന, ബിസിനസ്സില്‍ പുരോഗതി , മാനസിക മായ സംതൃപ്‌തി ഭൂമി വാഹന വില്‍പ്പന വഴി ധനലാഭം, സുഹൃത്തുക്കളുമായി വാഗ്വാദം, പൊതുപ്രവര്‍ത്തനത്തില്‍ ചെറിയ തിരിച്ചടികള്‍.

ഉത്രട്ടാതി: പൊതു പ്രവര്‍ത്തനത്തില്‍ ബന്ധുജന പിന്തുണ കുറയും, അനാവശ്യ ചിന്തകള്‍ മൂലം മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും , പ്രവര്‍ത്തനങ്ങളില്‍ അവിചാരിത തടസ്സം. ഉപരിപഠനത്തിന്‌ അവസരമൊരുങ്ങും, കടങ്ങള്‍ വീട്ടും, ദാമ്പത്യ ജീവിത പ്രശ്‌ങ്ങള്‍ പരിഹരിക്കും.

രേവതി: ബന്ധു ഗുണം ലഭിക്കും , പ്രധാന തീരുമാനങ്ങള്‍ എടുക്കും , ഏറ്റെടുത്ത പ്രവത്തനങ്ങളില്‍ വിജയം, ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി.മനസ്സില്‍ സംഘര്‍ഷം അധികരിച്ചിരിക്കും, അന്യരുടെ വാക്കിനാല്‍ മനസ്സിന്‌ മുറിവേല്‍ക്കും, പരീക്ഷാവിജയം.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Advertisement
Sunday 10 Sep 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW