Monday, November 13, 2017 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 08.35 PM

ലൈംഗീകബന്ധത്തിന് ശേഷം ഗര്‍ഭിണിയാണ് എന്ന് പറഞ്ഞു വിവാഹം കഴിക്കുന്നു: രണ്ടു വര്‍ഷത്തിനിടയില്‍ യുവതി വിവാഹം കഴിച്ചത് 11 തവണ

uploads/news/2017/09/144453/wom-crm.jpg

പുരുഷധനം സ്വന്തമാക്കാന്‍ യുവതി രണ്ടു വര്‍ഷം കൊണ്ടു വിവാഹിതയായത് 11 തവണ. തായ്‌ലന്റുകാരി ജരിയപോണ്‍ ബുവായ (33) എന്ന യുവതിയാണു കഥയിലെ നായിക. ഇവരുടെ യഥാര്‍ത്ഥ ഭര്‍ത്താവ് 33 കാരനായ കിറ്റിസാക് ടാന്‍തിവാട്കുളിനെയും പോലീസ് അറസ്റ്റ് ചെയ്തു. തായ് പാരമ്പര്യം അനുസരിച്ചു വിവാഹത്തിനു പുരുഷന്മാര്‍ സ്ത്രീകള്‍ക്കാണു പണം നല്‍കേണ്ടത്. ഈ പണം സ്വന്തമാക്കുന്നതിനു വേണ്ടിയാണ് അവര്‍ ഇത്രയും വിവാഹങ്ങള്‍ കഴിച്ചത്. വിവാഹം കഴിഞ്ഞു പണം കൈയ്യക്കലാക്കി മുങ്ങുകയാണു യുവതിയുടെ പതിവ്.

ഓരോ ഭര്‍ത്താക്കന്മാരില്‍ നിന്നും ആറായിരം ഡോളര്‍ മുതല്‍ 30,000 ഡോളര്‍ വരെയാണ് ഇവര്‍ കൈക്കലാക്കിയത്. 12 പേര്‍ യുവതിക്കെതിരെ പരാതിയുമായി എത്തുകയും പിന്നിട് ഇവര്‍ പിന്‍വാങ്ങുകയും ചെയ്തു. ഫേസ്ബുക്കിലുടെയാണു യുവതിയെ പരിചയപ്പെട്ടത് എന്നു പരാതിക്കാരനായ പ്രസാര്‍ണ്‍ പറയുന്നു. തമ്മില്‍ കണ്ട ശേഷം ഇവര്‍ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചു. പീന്നിട് വിവാഹം ചെയ്ത ശേഷം പണം തട്ടിയെടുത്തു മുങ്ങുകയായിരുന്നു. ലൈംഗീകബന്ധത്തിനു ശേഷം ഏഴുമാസം കഴിഞ്ഞ് താന്‍ ഗര്‍ഭിണിയാണെന്നും തന്നെ വിവാഹം കഴിക്കണം എന്നും ഇവര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു വിവാഹം എന്നും ഇയാള്‍ പറയുന്നു.

Ads by Google
Saturday 09 Sep 2017 08.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW