Friday, June 08, 2018 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 03.46 PM

ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ വരുന്നു

uploads/news/2017/09/144418/usa090917f.jpg

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ അണിയറയില്‍ തയ്യാറെടുക്കുന്നു. പ്രശസ്ത നടന്‍ ജൊനാഥന്‍ പ്രൈസാണ് ഫ്രാന്‍സിസ് മാര്‍പാപ്പയായി വേഷമിടുന്നത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ രാജിക്ക് ശേഷമുള്ള സംഭവവികാസങ്ങളാണ് ദി പോപ്പ് എന്ന പേരിലുളള സിനിമ യിലെ കഥ. സിറ്റി ഓഫ് ഗോഡ്, ദി കോണ്‍സ്റ്റന്റ് ഗാര്‍ഡ്‌നര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഫെര്‍നാന്‍ഡോ മെയ്‌റെല്ലെസ് ആണ് ഈ പുതിയ ചിത്രത്തിന്റേയും സംവിധായകന്‍.

അന്തോണി മക് കാര്‍ട്ടന്‍ ആണ് തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ഷൂട്ടിംങ് ഉടന്‍ ആരംഭിക്കുന്നു. അന്തോണി ഹോപ്കിന്‍സാണ് ബെനഡിക്ട് പതിനാറാമന്റെ വേഷം ചെയ്യുന്നത്. ദി സൈലന്‍സ് ഓഫ് ദ് ലാംബ്‌സ് , ദി റൈറ്റ്‌സ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍.

ജോര്‍ജ് ജോണ്‍

Ads by Google
Saturday 09 Sep 2017 03.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW