Tuesday, September 12, 2017 Last Updated 1 Min 20 Sec ago English Edition
Todays E paper
Saturday 09 Sep 2017 03.13 PM

ഇന്റക്‌സ് 4 ജി സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോടെ 25 ജിബി ഡാറ്റ

smartphone, jio

ന്യൂഡല്‍ഹി: ഇന്റക്‌സ് 4ജി സ്മാര്‍ട്ട്‌ഫോണുകളുമായി സഹകരിച്ച് പുതിയ ഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ. 25 ജിബി വരെയുള്ള ജിയോ ഡാറ്റ ഓഫറുകളാണ് ഇന്റക്‌സിന്റെ 4ജി സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇന്റക്‌സ് ടെക്‌നോളജീസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

ഇന്റക്‌സ് 4ജി സ്മാര്‍ട്‌ഫോണില്‍ ജിയോ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്ലാനിന് കീഴില്‍ 309 രൂപയ്‌ക്കോ അധിലധികമോ റീചാര്‍ജ് ചെയ്യുള്‍േ 5 ജിബി അധികം 4ജി ഡാറ്റ ലഭിക്കും. ഈ ഓഫര്‍ ഒരു നമ്ബറില്‍ 5 തവണ മാത്രമാണ് ലഭ്യമാവുക. 309 രൂപയ്ക്ക് 56 ദിവസത്തേക്ക് 56 ജിബി 4ജി ഡാറ്റയും പരിധിയില്ലാത്ത വിളികളുമാണ് നിലവില്‍ ലഭ്യമാകുന്നത്. ഇന്റക്‌സ് 4ജി ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഓഫര്‍ പ്രകാരം 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്‌ബോള്‍ 61 ജിബി ഡാറ്റവരെ ലഭിക്കും.

നേരത്തെ ഓപ്പോഫോണും ജിയോയുമായി സഹകരിച്ച് അധിക ഡാറ്റാ ഓഫര്‍ നല്‍കിയിരുന്നു. 309 രൂപയ്‌ക്കോ അധിലധികമോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 60 ജിബി ഡാറ്റവരെയാണ് ഓപ്പോ നല്‍കിയിരുന്നത്.

Ads by Google
Advertisement
TRENDING NOW