Saturday, September 09, 2017 Last Updated 2 Min 33 Sec ago English Edition
Todays E paper
Saturday 09 Sep 2017 02.55 PM

ലേഡി സൂപ്പര്‍ സ്റ്റാര്‍

uploads/news/2017/09/144407/Weeklynetcafevidiybalan.jpg

പാലക്കാട്ടെ തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച വിദ്യാബാലന്‍ 'ഹം പാഞ്ച്' എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.

സീരിയല്‍ സൂപ്പര്‍ ഹിറ്റായതോടെ ഇതിന്റെ സംവിധായകന്‍ മറ്റൊരു സീരിയല്‍ തുടങ്ങുകയും അതിലെ മികച്ച കഥാപാത്രം വിദ്യയ്ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ സിനിമയിലേക്ക് ക്ഷണം കിട്ടിയതോടെ വിദ്യ സീരിയല്‍ വേണ്ടെന്ന് വച്ചു.

മികച്ച കഥാപാത്രമാണ് ലക്ഷ്യം


അവസരങ്ങള്‍ തേടിയെത്തുമ്പോള്‍ പ്രതിഫലത്തേക്കാള്‍ പ്രാധാന്യം കഥാപാത്രങ്ങള്‍ക്കാകണമെന്ന നിര്‍ബന്ധബുദ്ധി വിദ്യയ്ക്കുണ്ട്. താന്‍ അഭിനയിക്കുന്ന സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മികച്ച ടീമാകണമെന്നും അവരോടൊപ്പം വര്‍ക്ക് ചെയ്യുന്നതാണിഷ്ടമെന്നും അവര്‍ പറയുന്നു.

കഥാപാത്രങ്ങള്‍ക്കനുസരിച്ചാണ് വിദ്യ പ്രതിഫലം വാങ്ങുന്നത്. മറ്റു താരങ്ങളെപ്പോലെ പ്രതിഫലത്തിന് വേണ്ടി ഏതുതരം സിനിമകളും തെരെഞ്ഞെടുക്കാനും താല്‍പര്യമില്ല.

ഗോഡ്ഫാദര്‍മാരില്ല


ബോളിവുഡിലെ താരങ്ങളില്‍ ഭൂരിഭാഗം പേരും സിനിമാകുടുംബങ്ങളില്‍ നിന്ന് വന്നവരാണ്. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം സിനിമയില്‍ ആരുമായും ബന്ധുത്വമോ സുഹൃത്ത്ബന്ധമോ ഉണ്ടായിരുന്നില്ല.

സിനിമാപാരമ്പര്യം ഇല്ലാത്ത കുടുംബത്തില്‍ ജനിച്ചിട്ടും ഉള്ളിലെ അഭിനയമോഹമാണ് സിനിമയിലെത്തിച്ചതെന്നും വിദ്യ പറയുന്നു. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയില്‍ വന്നിട്ടും യാതൊരുതരത്തിലും മോശമായ അനുഭവങ്ങളോ പക്ഷാപാതമോ ആരും കാണിച്ചിട്ടില്ലെന്നുമുള്ള സന്തോഷത്തിലാണ് ഈ സുന്ദരി.

ബോളിവുഡ് എന്ന രക്ഷകന്‍


മലയാളസിനിമയായ ചക്രത്തിലൂടെ അഭിനയരംഗത്തേക്ക് വരാനിരിക്കെ ആ പ്രോജക്ട് എങ്ങനെയോ മുടങ്ങി.ഇതോടെ ഭാഗ്യമില്ലാത്ത നടിയായി എല്ലാവരും വിദ്യയെ മുദ്ര കുത്തി. എങ്കിലും അവര്‍ തളര്‍ന്നില്ല.

പ്രതീക്ഷകള്‍ കൈവിടാതെ ആത്മവിശ്വാസം വീണ്ടെടുത്തു, അവരുടെ കഴിവിനെ തിരിച്ചറിഞ്ഞതും അവസരങ്ങള്‍ നല്‍കിയതും ബോളിവുഡായിരുന്നു. ചെയ്ത സിനിമകള്‍ ഓരോന്നായി വിജയിക്കാന്‍ തുടങ്ങിയതോടെ ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാറായി വിദ്യാബാലന്‍ മാറി.

ഏവരും ആരാധനയോടെ താരത്തിനെ നോക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ബോളിവുഡാണെന്നും അതുകൊണ്ട് തന്നെ മനസ്സില്‍ ബോളിവുഡിന് പ്രഥമസ്ഥാനവും അവര്‍ നല്‍കിക്കഴിഞ്ഞു.

uploads/news/2017/09/144407/Weeklynetcafevidiybalan1.jpg

പ്രശ്‌നങ്ങള്‍ ഗുരുതരമല്ല


തന്റെ ജീവിതത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും വിദ്യ വിശ്വസിക്കുന്നു. അഭിനയിച്ച ചിത്രങ്ങളില്‍ ചിലത് പരാജയപ്പെട്ടപ്പോഴും ആദ്യം അഭിനയിച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി കാണാതിരുന്നപ്പോഴും താരം ഒരുപാട് വിഷമിച്ചിരുന്നു.

താമസിയാതെ ആ സാഹചര്യവുമായി പൊരുത്തപ്പെടാനും അവര്‍ക്ക് സാധിച്ചു. അഭിനയജീവിതം തുടങ്ങിയ സമയത്ത് വിദ്യയുടെ അമിതവണ്ണത്തെച്ചൊല്ലിയും വസ്ത്രധാരണത്തെക്കുറിച്ചും മോശമായ കമന്റുകള്‍ കേട്ടപ്പോള്‍ അഭിനേത്രിയാകാനുള്ള യോഗ്യതയില്ലെന്നുള്ള തോന്നല്‍ അവര്‍ക്ക് സ്വയമുണ്ടായി. എങ്കിലും സിനിമയില്‍ നിന്നുകൊണ്ട് എതിര്‍ത്തവര്‍ക്കെതിരെ പോരാടി. താമസിയാതെ പോരാട്ടം വിജയത്തിലെത്തുകയും ചെയ്തു.

സൗന്ദര്യം നല്‍കുന്നത് സാരി


ഏതുതരം വസ്ത്രം ധരിച്ചാലും സാരിയുടുക്കുമ്പോള്‍ കൂടുതല്‍ സുന്ദരിയാകുമെന്നാണ് താരം പറയുന്നത്. മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞ് പുതുമുഖ താരങ്ങള്‍ അവാര്‍ഡ് ഫംങ്ഷനുകളില്‍ പങ്കെടുക്കുമ്പോള്‍ ഭംഗിയായി സാരിയുടുത്താണ് വിദ്യ അവിടേക്ക് എത്തുന്നത്.

അവരുടെ ശരീരഘടനയ്ക്ക് ഏറ്റവും അനുയോജ്യം സാരിയാണെന്ന് പല നടന്മാരും അവരോട് നേരിട്ടും അല്ലാതെയും പറഞ്ഞിട്ടുണ്ട്. യാത്രകള്‍ ചെയ്യുമ്പോള്‍ മാത്രമാണ് ജീന്‍സും ടോപ്പും അണിയുന്നത്. അല്ലാത്തപക്ഷം സാരികളോടാണ് ഈ സുന്ദരിക്ക് അന്നുമിന്നും പ്രിയം.

ആമിയാകാത്തതിന് പിന്നില്‍


മുടങ്ങിപ്പോയ ആദ്യപിത്രത്തിന്റെ സംവിധായകന്‍ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാമെന്ന് തീരുമാനിച്ചപ്പോള്‍ ടൈറ്റില്‍ കഥാപാത്രം ചെയ്യാനായി വിളിച്ചത് വിദ്യാ ബാലനെയാണ്. വായന ശീലമാക്കിയ താരം വളരെ ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു മാധവിക്കുട്ടി.

'ആമി' എന്ന സിനിമയിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ അവര്‍ ഒരുപാട് സന്തോഷിച്ചു. സിനിമ തുടങ്ങാന്‍ സംവിധായകനേക്കാള്‍ ആകാംക്ഷ ഇവര്‍ക്കായിരുന്നു. ഇതിനിടയില്‍ ഡെങ്കിപ്പനി താരത്തെ പൂര്‍ണവിശ്രമത്തിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ഷൂട്ടിംഗ് വൈകി.

എന്നാല്‍ തിരക്കഥയെ സംബന്ധിച്ച് നായികയ്ക്കും സംവിധായകനുമിടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് വിദ്യ ഈ ചിത്രത്തില്‍ നിന്നും പിന്മാറി. എന്നാല്‍ ആമിയാകാത്തതിന് പിന്നില്‍ രാഷ്ട്രീയസമ്മര്‍ദങ്ങളുണ്ടെന്ന് ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും വിദ്യ അത്തരം പ്രചരണങ്ങളെ എതിര്‍ത്തിരുന്നു.

ദേവിന റെജി

Ads by Google
Advertisement
TRENDING NOW