Saturday, November 11, 2017 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 02.15 PM

നാരദന്റെ സഞ്ചാരവും ദക്ഷന്റെ ശാപവും

''എന്റെ മക്കളെ പറഞ്ഞയച്ച നിങ്ങള്‍ ഒരിക്കല്‍ എന്റെ പുത്രനായി ജനിക്കുകയും ചെയ്യും.. ''
uploads/news/2017/09/144402/Weeklypurankdha080917.jpg

സഞ്ചാരിയാണ് നാരദര്‍. ഏതു സമയവും യാത്ര തന്നെ. അദ്ദേഹം സഞ്ചാരിയായി മാറിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ ബ്രഹ്മാവ് ദക്ഷനോട് തന്റെ പുത്രിയായ വീരണിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ദക്ഷന്‍ അതിന് സമ്മതിച്ചു. ബ്രഹ്മാവ് ദക്ഷനേയും വീരണിയേയും അനുഗ്രഹിച്ചു.

നിങ്ങള്‍ക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാകട്ടെ.. അനേകായിരം പുത്രന്മാരും ജനിക്കട്ടെ.... വൈകാതെ അവര്‍ വിവാഹിതരായി. അവര്‍ക്ക് അയ്യായിരം പുത്രന്മാരുണ്ടായി. അവരാണ് ഹര്യശ്വന്മാര്‍. വിവരം നാരദമഹര്‍ഷി അറിഞ്ഞു. പിന്നീട് അവര്‍ക്കും അനേകായിരം പുത്രന്മാരുണ്ടാകുമെന്ന് നാരദര്‍ക്ക് മനസിലായി.

വൈകിയില്ല, അദ്ദേഹം ഹര്യശ്വന്മാരുടെ അടുത്തെത്തി. താമസിയാതെ നിങ്ങള്‍ ഓരോരുത്തരും വിവാഹം കഴിക്കും. അപ്പോള്‍ നിങ്ങള്‍ക്കും അനേകായിരം കുട്ടികളുണ്ടാകും. അതോടെ ഭൂമിയില്‍ സ്ഥലമില്ലാതാകും. മാത്രവുമല്ല, ഭൂമിയുടെ ഭാരവും വര്‍ധിക്കും. അതിനാല്‍ നിങ്ങള്‍ ഒരു കാര്യം ചെയ്യണം.

ഭൂമിയുടെ അറ്റം കണ്ടുപിടിച്ച് വരണം. നാരദമുനി അവരെ ഓരോ ദിക്കുകളിലേക്ക് അയച്ചു. അവര്‍ ഓരോരുത്തരും ഓരോ ദിക്കുകളിലേക്കു നീങ്ങി. എന്നാല്‍ ഒരാള്‍പോലും തിരിച്ചെത്തിയില്ല. തന്റെ മക്കളെ കാണാതെ ദക്ഷന്‍ അന്വേഷണം തുടങ്ങി.

അങ്ങനെ നാരദരാണ് അവരെ പറഞ്ഞയച്ചിരിക്കുന്നതെന്നു മനസിലാക്കി. ഓഹോ.. നാരദര്‍ക്ക് അത്ര അഹങ്കാരമോ. എങ്കില്‍ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുക തന്നെ.. ദക്ഷന്‍ വീണ്ടും ആയിരക്കണക്കിന് പുത്രന്മാരെ സൃഷ്ടിച്ചു.

ഇതറിഞ്ഞ നാരദമുനി അവിടെയും പാഞ്ഞെത്തി. അവരെയും പല ദിക്കുകളിലേക്കായി പറഞ്ഞയച്ചു. കുപിതനായ ദക്ഷന്‍ വീണ്ടും ആയിരക്കണക്കിന് പുത്രന്മാരെ സൃഷ്ടിച്ചു. എന്നാല്‍ നാരദമുനി അവരെയും പലവഴിക്കായി അയച്ചു.

അതോടെ ദക്ഷന്റെ കോപം ഇരട്ടിച്ചു.ഇല്ല.. നാരദര്‍ക്ക് ഇനിയും എന്റെ ശാപത്തില്‍നിന്നും മോചനമില്ല.. ദക്ഷന്‍ നാരദരെ തേടി കണ്ടെത്തി. നാരദരേ.. എന്റെ മക്കളെ എന്നില്‍നിന്നും അകറ്റിയ നിങ്ങള്‍ നീചനാണ്.

അവരെ നാടിന്റെ പല ദിക്കുകളില്‍ അലയാന്‍ വിട്ടതിന് നിങ്ങള്‍ക്ക് മാപ്പില്ല. ഇനി മുതലുള്ള നിങ്ങളുടെ ജീവിതം അലച്ചിലുകളുടേതാണ്. ഇന്നു മുതല്‍ നിങ്ങള്‍ എവിടെയെന്നില്ലാതെ അലഞ്ഞുകൊണ്ടിരിക്കും.

എന്റെ മക്കളെ പറഞ്ഞയച്ച നിങ്ങള്‍ ഒരിക്കല്‍ എന്റെ പുത്രനായി ജനിക്കുകയും ചെയ്യും.. അങ്ങനെ അന്നുമുതല്‍ നാരദര്‍ സഞ്ചാരം തുടങ്ങി. പിന്നീട് അദ്ദേഹം ദക്ഷന്റെ മകനായി ജനിക്കുകയും ചെയ്തു.

മനുപ്രതാപ്

Ads by Google
Ads by Google
TRENDING NOW