Wednesday, May 30, 2018 Last Updated 11 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 01.57 PM

ഇംഗ്ലണ്ട് തീരത്തെ കൌതുക രാജ്യം , സീലാന്‍ഡ്‌ എന്ന, മനുഷ്യ നിര്‍മ്മിത രാജ്യത്തിനു 50 വയസ്സ്

uploads/news/2017/09/144397/eup090917b1.jpg

ലണ്ടന്‍: ഇംഗ്ലണ്ടിലേ രണ്ടാമത്തെ വലിയ തുറമുഖമായ ഫെലിക്സ് ടൗ ല്‍ നിന്നും 7 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന സീലാന്‍ഡ് എന്ന രാജ്യത്തിന് 50 വയസ്സ്. കിഴക്കന്‍ ഇംഗ്ലണ്ടിലെ പ്രമുഖ നഗരമായ ഫെലിക്സ് ടൗ ലെ കടലോരത്തെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കൌതുകം പകരുന്ന കാഴ്ചയാണ് കടലില്‍ രണ്ട് വലിയ തൂണുകളിലായി സ്ഥിതി ചെയ്യുന്ന റഫ് ടവര്‍ .

കാഴ്ചക്കാരില്‍ പലര്‍ക്കുമറിയില്ല ഈ കെട്ടിടം ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണെന്ന്. സീലാന്‍ഡ് എന്ന് പേരുള്ള ഈ രാജ്യത്തിന്റെ വലിപ്പം 500 m2 മാത്രമാണ്. നിയമ പരമായി 10 പേര്‍ക്ക് മാത്രമാണ് ഈ കെട്ടിടത്തില്‍ താമസിക്കുവാന്‍ സാധിക്കുകയുള്ളൂ.

സീലാന്‍ഡ് എന്ന രാജ്യത്തിന്റെ രസകരമായ ചരിത്രം ഇങ്ങനെ ആരംഭിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ അന്താരാഷ്ട്ര കപ്പല്‍ ചാനലിലൂടെയുള്ള കപ്പല്‍ ഗതാഗതം സംരക്ഷിക്കുവാനായി ബ്രിട്ടീഷ് നാവിക മേധാവിയിലുദിച്ച ആശയമാണ്. ബ്രിട്ടീഷ് കപ്പലുകളുടെ യാത്ര സുഗമമാക്കുവാന്‍ ജര്‍മ്മന്‍ ആക്രമണത്തെ തടയുവാന്‍ കടലില്‍ നിരീക്ഷണ ഗോപുരങ്ങള്‍ സ്ഥാപിക്കുക.

അങ്ങനെ 1943 ല്‍ റഫ് ടൌവര്‍ എന്ന അപര നാമമുള്ള ഹേര്‍ മജസ്റ്റി ഫോര്‍ട്ട്‌ റഫ് നിര്‍മ്മിച്ചു. ഗൈ ആന്‍സണ്‍ മൌണ്‍സല്‍ (1884 ല്‍ ഇന്ത്യയിലാണ് ഇദ്ദേഹത്തിന്റെ ജനനം). എന്ന പ്രശസ്ത ബ്രിട്ടീഷ് എഞ്ചിനീയറാണ് ഈ കടല്‍ കോട്ടയുടെ ശില്‍പ്പി.
രണ്ടാം ലോകമഹായുദ്ധ കാലത്ത് 100 മുതല്‍ 300 വരെ നാവിക ഉദ്യോഗസ്ഥര്‍ ഇവിടെ തങ്ങിയിരുന്നു. അങ്ങനെ യുദ്ധമവസാനിച്ചപ്പോള്‍ ജര്‍മ്മന്‍ ആക്രമണത്തെ തടയാന്‍ നിര്‍മ്മിച്ച കടല്‍ കോട്ട , ബ്രിട്ടീഷ് നേവി ഉപേക്ഷിച്ചു.

1965 ല്‍ റോയല്‍ നേവി ഡി കമ്മീഷന്‍ ചെയ്ത കടല്‍ കോട്ട റേഡിയോ പ്രക്ഷേപണത്തിനായി ജാക്ക് മൂര്‍, അദ്ദേഹത്തിന്റെ മകള്‍ ജയിന്‍ എന്നിവര്‍ സ്വന്തമാക്കി. (വണ്ടര്‍ ഫുള്‍ റേഡിയോ ലണ്ടന്‍). 1967 മേജര്‍ പാഡി റോയി ബേറ്റ്സ് എന്നയാള്‍ റേഡിയോ എസ്സെക്സ് എന്ന റേഡിയോ പ്രക്ഷേപണത്തിനായി ഈ ഗോപുരം കയ്യടക്കി. 1967 സെപ്തംബര്‍ രണ്ടാം തീയതി , തന്‍റെ ഭാര്യ ജോവാന്‍റെ ജന്മദിനത്തില്‍ , ബേറ്റ്സ് ,സ്വയം രാജാവായും സീലാന്‍ഡിനെ സ്വതന്ത്ര രാജ്യമായും , പ്രഖ്യാപിച്ചു

uploads/news/2017/09/144397/eup090917b.jpg

മേജര്‍ പാഡി റോയ് ബേറ്റ്സ്സിന്‍റെ മകന്‍ മൈക്കിള്‍ ബേറ്റ്സ് 1967 ല്‍ സീലാന്‍ഡിനടുത്തെത്തിയ ബ്രിട്ടീഷ് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും , ഇത് ബ്രിട്ടീഷ് കോടതിയുടെ മുന്നിലെത്തിയതിനെ തുടര്‍ന്നുണ്ടായ നിയമയുദ്ധത്തില്‍ , കോടതി ബേറ്റ്സ്സിനനുകൂലമായി വിധി പ്രഖ്യാപിച്ചു .

കേസ് കോടതിയിലെത്തിയപ്പോള്‍ ബ്രിട്ടന്റെ സമുദ്രാധികാര പരിധിക്ക് പുറത്താണ് സീലാന്‍ഡ് എന്നും, മൂന്ന് നോട്ടിക്കല്‍ മൈല്‍ ദൂരം വരെ മാത്രമാണ് ബ്രിട്ടന്റെ പരമാധികാരമെന്നും, 6 മൈല്‍ അകലെയുള്ള സീലാന്‍ഡ് സ്വതന്ത്ര രാജ്യമാണെന്നും കോടതി തീര്‍പ്പാക്കി. അങ്ങനെ വടക്കന്‍ സമുദ്രത്തില്‍ ഫെലിക്സ്‌ സ്ട്ടൌ തീരത്ത് നിന്നും 7 മൈല്‍ അകലെ (11 km) സ്ഥിതി ചെയ്യുന്ന മനുഷ്യ നിര്‍മ്മിത ടവര്‍ , ദി പ്രീന്‍സിഫാലിറ്റി ഓഫ് സീലാന്‍ഡിന് , ആദ്യ അംഗീകാരമായി.

1978 ല്‍ റഫ് ടവറിന് നേരെ ജര്‍മ്മന്‍കാരനായ അലക്സാണ്ടര്‍ അഹന്‍ബാഹന്‍റെ നേതൃത്വത്തില്‍ നടന്ന അട്ടിമറിശ്രമത്തെ ബ്രിട്ടന്റെ സഹായത്തോടുകൂടി ബെറ്റ്സ് പരാജയപ്പെടുത്തി. ആഹന്‍ ബാഹ് എന്ന ജര്‍മ്മന്‍ നിയമജ്ഞനാണ് ഡച്ചുകാരുടെ സഹായത്തോടെ അട്ടിമറി ശ്രമം നടത്തിയത്. അദ്ദേഹത്തിനു സീലാന്‍ഡ് പൌരത്വവും ഉണ്ടായിരുന്നു. അദ്ദേഹവും അനുയായികളും തുറങ്കിലടക്കപ്പെട്ടു.75 000 ജര്‍മ്മന്‍ മാര്‍ക്ക് അല്ലെങ്കില്‍ 35 000 അമേരിക്കന്‍ ഡോളര്‍ പിഴ അടക്കണമെന്നും വിധിയായി.

തുടര്‍ന്ന് നെതര്‍ലന്‍ഡ്‌, ഓസ്ട്രിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ അട്ടിമറിയില്‍ പങ്കെടുത്ത തങ്ങളുടെ പൌരന്മാരുടെ മോചനത്തിനായി ബ്രിട്ടനുമായി നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചു. അങ്ങനെ ജര്‍മ്മന്‍ സര്‍ക്കാര്‍ സീലാന്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സീലാന്‍ഡ് എന്ന സ്വതന്ത്ര രാജ്യത്തെ അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. ആഹന്‍ ബാഹര്‍ ജര്‍മ്മനിയിലിരുന്ന് സീലാന്‍ഡ് റീബല്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കി അദ്ദേഹം തന്റെ പിന്‍ഗാമിയായി യോഹന്നാസ് സൈഗറെ പ്രഖ്യാപിക്കുകയും ചെയ്തു .

1987 ല്‍ ബ്രിട്ടന്‍ സമുദ്രാധികാര പരിധി മൂന്നു നോട്ടിക്കല്‍ മൈല്‍ എന്നത് 12 നോട്ടിക്കല്‍ മൈല്‍ (22 കി.മി) ആയി വര്‍ദ്ധിപ്പിച്ചെങ്കിലും സീലാന്‍ഡ് എന്ന മനുഷ്യ നിര്‍മ്മിത രാജ്യം നിയമപരമായ വ്യക്തിത്വത്തോടെ നിലനില്‍ക്കുന്നു. പക്ഷെ സീലാന്‍ഡിന് സ്വന്തമായ സമുദ്രാതിര്‍ത്തിയില്ലെന്ന് ചുരുക്കം.

uploads/news/2017/09/144397/eup090917b2.jpg

സ്വന്തമായ നാണയങ്ങളും പാസ്പോര്‍ട്ടും തപാല്‍ സ്റ്റാമ്പുമുള്ള രാജ്യത്തിന്‍റെ കറന്‍സി അമേരിക്കന്‍ ഡോളര്‍ ആണ്. സ്വയം പ്രഖ്യാപിത രാജാവായ റോയി ബേറ്റ്സിന്റെയും അദ്ദേഹത്തിന്‍റെ വിധവ ജോവാന്റെയും മകനായ മിഷേല്‍ ബേറ്റ്സാണ് നിലവിലെ രാജാവ്.സീലാന്‍ഡ്l രാജാവ് മൈക്കിള്‍ ബേറ്റ്സ് ബ്രിട്ടനിലെ എസെക്സ്സിലാണ് താമസിക്കുന്നത്. ഏറ്റവും ചെറിയ രാജ്യം എന്ന ഗിന്നസ് റെക്കോര്‍ഡും സീലാന്‍ഡിണ്.

രാജ്യത്തിന്റെ 50 -)൦ വാര്‍ഷികത്തോടനുബന്ധിച്ച് മിഷായേല്‍ രാജകുമാരന്‍ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. . ഹോളിവുഡ് താരങ്ങള്‍, അന്താരാഷ്‌ട്ര നിയമജ്ഞര്‍, സോഷ്യല്‍ മീഡിയ വിദഗ്ധര്‍ തുടങ്ങിയ അമേരിക്ക, അര്‍ജന്റീന, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ക്കായി ദീപില്‍ അദ്ദേഹം വിരുന്നൊരുക്കിയിരിക്കുന്നു.

പാഡി ബേറ്റ്സ് കുടുംബ വകയായ രാജ്യത്തിന് സ്വന്തമായ ഫുട്ബോള്‍ ടീമും ഇന്നുണ്ട്. ജയിംസ് രാജകുമാരനാണ് അടുത്ത കിരീടാവകാശി. ജനസംഖ്യ 27 ഉം , ഇതില്‍ 4 പേര്‍ മാത്രമാണ് സ്ഥിര താമസക്കാര്‍. രാജ്യത്തിന്‍റെ നാണയം സീലാന്‍ഡ് ഡോളര്‍. രാജ്യത്തിന്‍റെ മൊത്ത വിസ്തീര്‍ണ്ണം 550 m2 ഉം ആണ് .

ഷിജി ചീരംവേലില്‍

Ads by Google
Saturday 09 Sep 2017 01.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW