Saturday, September 09, 2017 Last Updated 5 Min 41 Sec ago English Edition
Todays E paper
Saturday 09 Sep 2017 12.50 PM

നാലു കണ്ണുകളും, രണ്ടു വായും, വിഷപ്പല്ലുകളും 'അധികപ്പറ്റ്': ഇരട്ട തലയുള്ള അണലിയുടെ അസ്വാഭാവിക അതിജീവനം

Two-headed snake, Viper, America

ഇരട്ടത്തലയുള്ള അണലി കൗതുകമാകുന്നു. അമേരിക്കയിലെ അര്‍ക്കന്‍സാനിലുള്ള ഒരു വീടിനുള്ളില്‍ നിന്നാണ് ഇരട്ടത്തലയുള്ള പാമ്പിനെ കണ്ടെത്തിയത്. അഞ്ചടി നീളമുള്ള പാമ്പിന്റെ രണ്ടു തലകളിലും കണ്ണുകളും, വായും, വിഷപ്പല്ലുകളും അധികമായിട്ടുണ്ട്.

വീടിനുള്ളിലെ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങള്‍ക്കിടയില്‍ നിന്നാണ് പാമ്പിനെ വീട്ടുകാര്‍ കണ്ടെത്തിയത്. ഇരട്ടത്തലയുള്ള പാമ്പിനെ കണ്ടതോടെ അതിന്റെ അപൂര്‍വത മനസിലാക്കിയോടെ അതിനെ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ സുരക്ഷിതമായി കയറ്റി. പിന്നാലെ തന്നെ പാമ്പിനെ ജോണ്‍സ്ബറോയിലുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു.

കഴുത്തില്‍ നിന്നാണ് പാമ്പിന്റെ രണ്ട് തലകളും രൂപപ്പെട്ടിരിക്കുന്നത്. ഇത്തരം അപൂര്‍വതകളുള്ള പാമ്പുകള്‍ക്ക് അതിജീവനം ഏറെ പ്രയാസമാണെങ്കിലും ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്ന ഈ അണലിവര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പിന് അഞ്ചു വയസ് പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്തരം പാമ്പുകള്‍ക്ക് വേഗത്തില്‍ ഇഴയാന്‍ സാധിക്കില്ല, അതിനാല്‍ ഇരപിടുത്തം ഇവയെ സംബന്ധിച്ചിടത്തോളം കാഠിന്യമേറും. ഇത്രയും വര്‍ഷം അതിജീവിച്ചത് അത്ഭുതമാണെന്നും , തുടര്‍ന്നും ഇവിടെ തന്നെ സംരക്ഷിക്കാനാണ് തീരുമാനമെന്നും പ്രകൃതി സംരക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

Ads by Google
Advertisement
TRENDING NOW