Friday, July 20, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 10.46 AM

‘ഞണ്ടുകളെ’ നേരത്തേ പിടികൂടി തുരത്താം; പത്തു സെക്കന്റില്‍ കാന്‍സര്‍ കണ്ടെത്തുന്ന പേന

uploads/news/2017/09/144358/cancer.jpg

കാന്‍സര്‍ എന്ന രോഗത്തെ മനുഷ്യന്‍ ഏറ്റവും ഭയക്കുന്നത് അതിന്റെ സൈലന്റ് കില്ലര്‍ സ്വഭാവം കൊണ്ടാണ്. പലപ്പോഴും കാന്‍സര്‍ ഞണ്ടുകള്‍ ശരീരത്തില്‍ കയറുന്നത് രോഗി അറിയാറില്ല. ഏറെ നാളുകള്‍ ഒളിഞ്ഞിരുന്ന് പലയിടത്തായി പിടിമുറുക്കുന്നതാണ് കാന്‍സറിന്റെ ഭീകരതയും അപകടവും വര്‍ദ്ധിപ്പിക്കുന്നത്. തുടക്കത്തിലെ പിടികൂടി തുരത്തുകയാണ് ഏറ്റവും പ്രധാനമായ കാര്യം. ഇത് സാധ്യമാകാത്തതിനാല്‍ ലക്ഷകണക്കിന് ജീവനുകളെയാണ് കാന്‍സര്‍ ഞണ്ടുകള്‍ എടുത്തത്. എന്നാല്‍ ഈ സാഹചര്യത്തെ അതിജീവിക്കുന്ന സുപ്രധാനമായ കണ്ടു പിടുത്തവുമായി എത്തിയിരിക്കുകയാണ് യുണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഗവേഷകര്‍.

മാസ് സ്‌പെക് എന്ന പേന പോലുള്ള ഉപകരണമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതു കൊണ്ട് ശരീരത്തില്‍ തൊട്ടാലുടന്‍ കാന്‍സര്‍ രോഗങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശം. ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ കോശങ്ങളെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിലൂടെ കാന്‍സര്‍ സാധ്യതയുള്ള കോശങ്ങളെ പത്തു സെക്കന്റിനകം കണ്ടെത്തും. ഓപ്പറേഷന്‍ സമയങ്ങളില്‍ കാന്‍സര്‍ കോശങ്ങളെ പൂര്‍ണ്ണമായും നീക്കം ചെയ്യാനാവാത്തത് ഈ ഞണ്ടുകള്‍ വീണ്ടും തലപൊക്കാന്‍ കാരണമാകുന്നു. ഇതിനും ശാശ്വത പരിഹാരമാകാന്‍ മാസ് സ്‌പെകിന് സാധിക്കും.

ഇതുവരെ നടത്തിയ പരീക്ഷണങ്ങളില്‍ 96%വും മാസ് സ്‌പെക് കൃത്യത കാണിച്ചെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ ഇവ ലോക വ്യാപകമാക്കുന്നതോടെ കാന്‍സര്‍ നേരത്തേ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും ഇത് സഹായകമാകും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW