Wednesday, November 01, 2017 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 10.46 AM

ഗൗരി ലങ്കേഷിന്റെ കൊലപാതകo: റിയാദ്​ ഇന്ത്യൻ മീഡിയ ഫോറം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

uploads/news/2017/09/144357/gulf090917a.jpg

റിയാദ്​: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും പ്രമുഖ എഴുത്തുകാരിയും ലങ്കേഷ് പത്രികയുടെ എഡിറ്ററുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍

ഇന്ത്യയിലെമ്പാടും മാധ്യമ, സാംസ്​കാരിക പ്രവർത്തകർ ഉയർത്തുന്ന പ്രതിഷേധങ്ങളോട്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​ റിയാദിലും പ്രതിഷേധ സംഗമം നടന്നു.

റിയാദ്​ ഇന്ത്യൻ മീഡിയ ഫോറം ബത്​ഹയിലെ ഒാഫീസിൽ സംഘടിപ്പിച്ച പരിപാടി എഴുത്തുകാരൻ ജോസഫ്​ അതിരുങ്കൽ ഉദ്​ഘാടനം ചെയ്​തു.

ഭരണ ഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ഗൗരി ല​േങ്കഷി​​െൻറ കൊലപാതകത്തിലൂടെ ഇല്ലാതായതെന്ന്​ ജോസഫ്​ പറഞ്ഞു. ജനാധിപത്യത്തി​​െൻറ നാലാം തൂണിനെ ദുർബലപ്പെടുത്താനുള്ള പരിശ്രമം അത്യന്തം അപകടകരമായ ഒന്നാണ്.

ജനാധിപത്യ പരമാധികാര റിപബ്ലിക്കിന്​ പകരം ഭയത്തി​​െൻറ റിപബ്ലിക്ക് സൃഷ്​ടിക്കാനാണ് ഇരുട്ടി​​െൻറ ശക്തികള്‍ ശ്രമിക്കുന്നത്. എതിര്‍ ശബ്​ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യ രാഷ്​ട്രത്തിന്​ ഭൂഷണമല്ല. വിയോജിക്കാനുള്ള അവകാശം ഭാരണഘടന ഉറപ്പുനൽകുന്നതാണ്​.

ഇന്ത്യയുടെ പാരമ്പര്യം ബഹുസ്വരതയുടേതാണ്. ബഹുസ്വരത അവസാനിക്കുന്നിടത്ത് ഫാഷിസം ആരംഭിക്കുന്നു. ഗാന്ധിയെയും നെഹ്​റുവിനെയും പുറന്തള്ളി പാഠപുസ്തകങ്ങള്‍ വരു​േമ്പാൾ പുതിയ തലമുറ മഹത്തായ ചര​​ിത്രങ്ങൾ അറിയാതെ പോകും. കൊലപാതകികള്‍ക്ക് പ്രതിമ നിർമിക്കുന്ന കാലത്ത്​ ആരാണ്​ ശെരിയെന്ന്​ തലമുറകൾ മനസിലാക്കാതെ പോകും. ഇത്​ അനുവദിക്കാൻ പാടില്ല. ജനകീയമായ ചെറുത്തുനിൽപുണ്ടാവണം. എഴുതുക എന്നാല്‍ പോരാടുക എന്ന് കൂടി അർഥമുണ്ടെന്നും ജോസഫ്​ കൂട്ടിച്ചേർത്തു.

ഇരുള്‍ മൂടുന്ന ഈ കാലത്ത് ചെരാതുകള്‍ പോലെ ജനാധിപത്യ, മതേതര കൂട്ടായ്മകള്‍ രാജ്യമെങ്ങും ഉയര്‍ന്നുവരണം. ധബോല്‍ക്കാര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകികളെ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹമാ​ന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ്​ നജിം കൊച്ചുകലുങ്ക്​ അധ്യക്ഷത വഹിച്ചു.

‘മാധ്യമ സ്വാതന്ത്ര്യത്തി​​െൻറ നെഞ്ച്​ തുളച്ച വെടിയുണ്ടകൾ’ എന്ന വിഷയം ചീഫ്​ കോഒാഡിനേറ്റർ റഷീദ്​ ഖാസിമി അവതരിപ്പിച്ചു. വെൽഫെയർ കൺവീനർ സുലൈമാൻ ഉൗരകം സ്വാഗതം പറഞ്ഞു. നവാസ്​ ഖാൻ പത്തനാപുരം, ജയൻ കൊടുങ്ങല്ലൂർ, ശിഹാബ്​ കുഞ്ചീസ്​, സമീഷ്​ സജീവ്​, മുജീബ്​ താഴത്തേതിൽ, ഫരീദ്​ ജാസ്​, നൗഫൽ പാലക്കാടൻ തുടങ്ങിയവർ ചർച്ചയിൽ പ​െങ്കടുത്തു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Saturday 09 Sep 2017 10.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW