Saturday, September 09, 2017 Last Updated 2 Min 16 Sec ago English Edition
Todays E paper
Saturday 09 Sep 2017 01.57 AM

റവ. ഡോ. ഉമ്മന്‍ ജോര്‍ജ്‌ കൊല്ലം-കൊട്ടാരക്കര മഹായിടവക ബിഷപ്‌

uploads/news/2017/09/144249/re5.jpg

കോട്ടയം: പുതുതായി രൂപംകൊണ്ട സി.എസ്‌.ഐ. കൊല്ലം-കൊട്ടാരക്കര മഹായിടവകയുടെ ബിഷപ്പായി മധ്യ കേരള മഹായിടവക വൈദിക സെക്രട്ടറിയും കഞ്ഞിക്കുഴി അസന്‍ഷന്‍ ചര്‍ച്ച്‌ വികാരിയുമായ റവ. ഡോ. ഉമ്മന്‍ ജോര്‍ജ്‌ തെരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈയില്‍ സി.എസ്‌.ഐ. സിനഡ്‌ ആസ്‌ഥാനത്ത്‌ മോഡറേറ്റര്‍ ബിഷപ്‌ തോമസ്‌ കെ. ഉമ്മന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയാണു തെരഞ്ഞെടുപ്പ്‌ നടത്തിയത്‌. കേരള റീജണല്‍ സിനഡ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന റവ. ഡോ. ഉമ്മന്‍ ജോര്‍ജ്‌ സുവിശേഷകനായിരുന്ന പരേതനായ പുന്നയ്‌ക്കാട്ട്‌ മലയില്‍ കെ. സി. ജോര്‍ജിന്റെയും പരേതയായ മല്ലപ്പള്ളി പനവേലില്‍ റേച്ചലിന്റെയും മകനാണ്‌.
കോട്ടയം സി.എം.എസ്‌. കോളജ്‌, ചെന്നൈ എച്ച്‌.ഐ.ഇ.ടി, കണ്ണമ്മൂല വൈദിക സെമിനാരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വേദശാസ്‌ത്രത്തില്‍ ഷിക്കാഗോയില്‍നിന്നും ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്‌. മുണ്ടത്താനം, ഞാലിയാകുഴി, മാവേലിക്കര, ചിക്കാഗോ, മാമ്മൂട്‌, നെടുങ്ങാടപ്പള്ളി, മൂലേടം, കഞ്ഞിക്കുഴി എന്നീ പള്ളികളില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചു.
സി.എസ്‌.ഐ. സിനഡ്‌ അംഗം, സി.എസ്‌.ഐ. സിനഡ്‌ മിഷന്‍ ഇവാഞ്ചലിക്കല്‍ കമ്മിറ്റിയംഗം, മധ്യകേരള മഹായിടവക എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം, സി.എസ്‌.ഐ. നോര്‍ത്ത്‌ അമേരിക്കന്‍ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌, ശാലോം ഭവനദാന പദ്ധതി കണ്‍വീനര്‍, മഹായിടവക മിഷന്‍ ബോര്‍ഡ്‌ സെക്രട്ടറി, പാസ്‌റ്ററല്‍ ബോര്‍ഡ്‌ സെക്രട്ടറി, അത്മായ സംഘടന വൈസ്‌ പ്രസിഡന്റ്‌, മഹായിടവക കണ്‍വന്‍ഷന്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കോട്ടയത്തെ മതസൗഹാര്‍ദ്ദ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യവും പ്രസിദ്ധനായ കണ്‍വന്‍ഷന്‍ പ്രാസംഗികനുമാണ്‌.
ഭാര്യ: ഏലിയാമ്മ ഉമ്മന്‍. മക്കള്‍: ഡയാന, ലീസ, ലീന. നിയുക്‌ത ബിഷപ്‌ റവ. ഡോ. ഉമ്മന്‍ ജോര്‍ജിന്റെ സ്‌ഥാനാഭിഷേകം നാളെ 3.30നു കൊല്ലം സി.എസ്‌.ഐ. കത്തീഡ്രലില്‍ സി.എസ്‌.ഐ. മോഡറേറ്റര്‍ ബിഷപ്‌ തോമസ്‌ കെ. ഉമ്മന്റെ മുഖ്യകാര്‍മികത്വത്തിലും ഇതര ബിഷപ്പുമാരുടെ സഹകാര്‍മ്മികത്വത്തിലും നടക്കും.

Ads by Google
Advertisement
Saturday 09 Sep 2017 01.57 AM
YOU MAY BE INTERESTED
TRENDING NOW