Saturday, September 23, 2017 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 01.56 AM

സര്‍വകലാശാലാ വാര്‍ത്ത

സര്‍വകലാശാലാ വാര്‍ത്തഎം.ജി.
പി.ജി. ഏകജാലകം രണ്ടാം അലോട്ട്‌മെന്റ്‌: ഓപ്‌ഷന്‍ പുനക്രമീകരണം
ഇന്നുമുതല്‍ മുതല്‍ 11 വരെ

ഈ മാസം 15ന്‌ നടക്കുന്ന പി.ജി. പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റിന്‌ പരിഗണിക്കുന്നതിനായി അപേക്ഷകര്‍ക്ക്‌ തങ്ങള്‍ നേരത്തെ നല്‍കിയ ഓപ്‌ഷനുകള്‍ പുനക്രമീകരിക്കാന്‍ ഇന്നുമുതല്‍ മുതല്‍ 11-നു വൈകീട്ട്‌ അഞ്ചുവരെ സൗകര്യമുണ്ടാകും.
അപേക്ഷകര്‍ക്ക്‌ തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ്‌ ഇവ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകളില്‍ ആവശ്യമായ പുനക്രമീകരണം നടത്താന്‍ സാധിക്കും. എന്നാല്‍ പുതുതായി കോളജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കുകയില്ല. ഒന്നാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക്‌ നിലവില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്‌തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്‌ഷനുകള്‍ ഡിലീറ്റ്‌ ചെയ്യേണ്ടതാണ്‌.
അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്‌ഷന്‍ ഡിലീറ്റ്‌ ചെയ്യാതിരിക്കുകയും തന്മൂലം രണ്ടാം സ്‌പെഷല്‍ അലോട്ട്‌മെന്റില്‍ പുതുതായി ഹയര്‍ ഓപ്‌ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്‌/കോളജിലേക്ക്‌ അലോട്ട്‌മെന്റ്‌ ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്‌മെന്റ്‌ ലഭിച്ച പ്രോഗ്രാമിലേക്ക്‌/കോളജിലേക്ക്‌ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവര്‍ക്ക്‌ ലഭിച്ച ആദ്യ അലോട്ട്‌മെന്റ്‌ റദ്ദാക്കപ്പെടുകയും ചെയ്യും. എന്നാല്‍ സ്‌ഥിരപ്രവേശം എടുത്ത വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്‌ഷനുകള്‍ ഡിലീറ്റ്‌ ചെയ്യേണ്ടതില്ല.

പരീക്ഷാ തീയതി

അഞ്ചാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. യു.ജി (റഗുലര്‍/റീയപ്പിയറന്‍സ്‌/സപ്ലിമെന്ററി - 2013 മുതല്‍ അഡ്‌മിഷന്‍) പരീക്ഷകള്‍ ഒക്‌ടോബര്‍ 5-ന്‌ ആരംഭിക്കും. പരീക്ഷ ആരംഭിച്ച്‌ 15 ദിവസത്തിനുള്ളില്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്‌. ഇന്റേണല്‍ മാര്‍ക്കുകള്‍ വൈകി സമര്‍പ്പിക്കുന്ന കോളേജുകളില്‍നിന്നും സര്‍വകലാശാല ഉത്തരവിന്‍ പ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്‌.
മൂന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. യു.ജി. (2015 അഡ്‌മിഷന്‍ റഗുലര്‍, 2013 മുതലുള്ള അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌/ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി) പരീക്ഷകള്‍ ഒകേ്‌ടാബര്‍ 6ന്‌ ആരംഭിക്കും. പരീക്ഷ ആരംഭിച്ച്‌ 15 ദിവസത്തിനുള്ളില്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്‌. ഇന്റേണല്‍ മാര്‍ക്കുകള്‍ വൈകി സമര്‍പ്പിക്കുന്ന കോളേജുകളില്‍നിന്നും സര്‍വകലാശാല ഉത്തരവിന്‍ പ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്‌.

പരീക്ഷാ ഫലം

ഒന്നും, മൂന്നും, നാലും സെമസ്‌റ്റര്‍ എം.എസ്‌.ഡബ്ല്യു. (നോണ്‍ സി.എസ്‌.എസ്‌.) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും, സൂക്ഷ്‌മപരിശോധനയ്‌ക്കും ഈ മാസം 20 വരെ അപേക്ഷിക്കാം.
നാലാം സെമസ്‌റ്റര്‍ ബി.എസ്‌.സി. (സി.ബി.സി.എസ്‌.എസ്‌., മോഡല്‍ ഒന്നും രണ്ടും മൂന്നും 2015 അഡ്‌മിഷന്‍ റഗുലര്‍, 2013 2014 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും, സൂക്ഷ്‌മപരിശോധനയ്‌ക്കും ഈ മാസം 23 വരെ അപേക്ഷിക്കാം.

2017 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.ബി.എ., ബി.ബി.എം. ബി.സി.എ, ബി.എഫ്‌.റ്റി, ബി.എസ്‌ഡബ്ല്യു, ബി.റ്റി.എസ്‌. (സി.ബി.സി.എസ്‌.എസ്‌, 2015 അഡ്‌മിഷന്‍ റഗുലര്‍, 2009 മുതല്‍ 2014 വരെ അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും, സൂക്ഷ്‌മപരിശോധനയ്‌ക്കും ഈ മാസം 22 വരെ അപേക്ഷിക്കാം.
2017 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.കോം (മോഡല്‍ ഒന്നും രണ്ടും മൂന്നും, 2015 അഡ്‌മിഷന്‍ റഗുലര്‍/2013 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 23 വരെ അപേക്ഷിക്കാം.

സിന്‍ഡിക്കേറ്റ്‌ യോഗം

സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്‌ യോഗം 16ന്‌ രാവിലെ 10.30ന്‌ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്‌ ഹാളില്‍ നടത്തും.

Ads by Google
Advertisement
Saturday 09 Sep 2017 01.56 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW