Monday, June 25, 2018 Last Updated 25 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 04.19 PM

തല കപ്പിനുള്ളില്‍ കുടുങ്ങിയിട്ടും അവന്റെ ശൗര്യത്തിന് കുറവില്ല; ഒരു അണ്ണാറക്കണ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്ത പണി! വീഡിയോ കാണാം

 Squirrel

കണക്ടിക്കട്ട്: പേപ്പര്‍ കപ്പിനുള്ളില്‍ തല കുടുങ്ങിയാലും അവന്റെ ശൗര്യത്തിന് ഒട്ടും കുറവില്ല. അവനെ രക്ഷിക്കാന്‍ ശ്രമിച്ച എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസിലെ ജീവനക്കാരെ കുറച്ചൊന്നുമല്ല വട്ടംചുറ്റിച്ചത്.

കണക്ടികട്ടില്‍ എന്‍ഫീല്‍ഡിലാണ് സംഭവം. കണ്ണുകാണാതെ അകപ്പെട്ടുപോയ അണ്ണാനാണ് വൈല്‍ഡ് ലൈഫ് റെസ്‌പോണ്‍സ് ടീമിന് പണി കൊടുത്തത്. ഒരു അണ്ണാനെ പിടിക്കാന്‍ എന്തുപാട് എന്നു കരുതി വന്ന ജീവനക്കാരെ കുറച്ചുദൂരം അവന്‍ ഓടിച്ചു. ആറു പേര്‍ ഏറെ പണിപ്പെട്ട ശേഷമാണ് അവന്‍ വരുതിയിലായത്. ഒടുവില്‍ ഒരു വലിയ തുണികൊണ്ട് പൊതിഞ്ഞുപിടിച്ചാണ് അവനെ കൈയ്യിലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്.

തല കപ്പില്‍ നിന്ന് ഊരി കിട്ടിയതോടെ ആശ്വാസിച്ച അണ്ണാന്‍ തിരിഞ്ഞുപോലും നോക്കാതെ ഓടി. രസകരമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

Ads by Google
Friday 08 Sep 2017 04.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW