Saturday, May 19, 2018 Last Updated 11 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 03.55 PM

വാട്‌സ്ആപ്പ് ഉപയോക്തകളില്‍ നിന്ന് പണം ഈടാക്കാന്‍ ഒരുങ്ങുന്നു

whatsapp

ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഉപയോക്തകളില്‍ നിന്ന് പണം ഈടാക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പിലെ ചില ഫീച്ചറുകള്‍ ലഭ്യമാക്കുന്നതിന് ഇനി പണം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

വാട്‌സ്ആപ്പിലെ ബിസിനസ് ഫീച്ചറുകള്‍ക്ക് പണം നല്‍കേണ്ടി വരും. ഉപഭോക്തക്കളുമായി സംസാരിക്കാനും അവരെ നിരീക്ഷിക്കാനും വാട്‌സ്ആപ്പിലെ ബിസിനസ് ഫീച്ചര്‍ ഉപയോഗപ്പെടുത്താനാകും. ഉപഭോക്താക്കള്‍ക്കിടയിലെ ഇത്തരത്തില്‍ ബന്ധം നിലനിര്‍ത്തുന്നതിനായി വാട്‌സ്ആപ്പ് ഫീച്ചര്‍ കമ്പനികള്‍ പണം കൊടുത്തു വാങ്ങുമെന്നാണ് പ്രതിക്ഷിക്കുന്നത്. ചെറിയ ബിസിനസ്സുകാര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കാനും അവരെ അപ്‌ഡേറ്റുകള്‍ അറിയിക്കാനും വാട്‌സ്ആപ്പ് ഫീച്ചര്‍ സഹായിക്കും.

പരീക്ഷണത്തിനായി അവതരിപ്പിച്ച പുതിയ ഫീച്ചര്‍ ഇപ്പോള്‍ സൗജന്യമാണെങ്കിലും ഭാവിയില്‍ ഇതിന് പണം നല്‍കേണ്ടിവരുമെന്ന് വാട്‌സ്ആപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാറ്റ് ഇഡാമേ വ്യക്തമാക്കി. എന്നാല്‍ നിരക്ക് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW