Monday, June 04, 2018 Last Updated 13 Min 53 Sec ago English Edition
Todays E paper
Ads by Google
അഡ്വ. എം.എസ് അനില്‍ കുമാര്‍
അഡ്വ. എം.എസ് അനില്‍ കുമാര്‍
Friday 08 Sep 2017 02.13 PM

ആദ്യകാല പ്രണയം: ഭാര്യയ്ക്ക് മുന്നില്‍ മനസ്സുതുറന്ന ജിത്തിനെ കാത്തിരുന്ന ദുരന്തം; ഒടുവില്‍ എല്ലാം ഒരു വിവാഹ മോചനത്തില്‍ അവസാനിപ്പിച്ച് അവന്‍ സ്വതന്ത്രനായി

uploads/news/2017/09/144066/Weeklyfmlycourt080917.jpg

എന്റെ സുഹൃത്ത് അരവിന്ദന്റെ കൂടെ ജിത്ത് എന്ന ചെറുപ്പക്കാരന്‍ എന്നെക്കാണാന്‍ വീട്ടില്‍ വന്നു. സൗഹൃദ സംഭാഷണത്തിനിടെ അരവിന്ദ് ജിത്തിനെ പരിചയപ്പെടുത്തി. ആ ചെറുപ്പക്കാരന്‍ എന്നെക്കാണാന്‍ വന്നതാണെന്ന് കേട്ടപ്പോള്‍ ഞാന്‍ കാര്യം അന്വേഷിച്ചു.

''എന്റെ ഭാര്യ ജൂലിയറ്റും ഞാനും ഒരേ കോളേജിലാണ് പഠിച്ചത്. ആ സമയത്ത് പലപ്പോഴും ഞങ്ങള്‍ പരസ്പരം കണ്ടിരുന്നു. പക്ഷേ സംസാരിക്കാന്‍ സാധിച്ചിട്ടില്ല.

ജൂലിയറ്റിന്റെ ചിരി എന്നെ അവളിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു. എനിക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ പറയാന്‍ പേടിയായിരുന്നു. പറഞ്ഞാല്‍ ജൂലിയറ്റ് എങ്ങനെ പ്രതികരിക്കുമെന്ന് ഭയമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടുകാര്‍ എനിക്ക് വിവാഹാലോചനകള്‍ തുടങ്ങി. പപ്പയുടെ ബന്ധത്തിലുളള ആന്റി വഴി ഞാനാദ്യം കാണാന്‍ പോയത് ജൂലിയറ്റിനെയാണ്. ഒരിക്കല്‍ ഞാന്‍ ആഗ്രഹിച്ച പെണ്ണ് എന്റെ ഭാര്യയാകാന്‍ പോകുന്നു.

അവളെ വീണ്ടും കാണിച്ചുതന്നതിന് ദൈവത്തിന് നന്ദി പറഞ്ഞു. എന്റെ ഇഷ്ടം ഞാന്‍ ജൂലിയറ്റിനോട് തുറന്ന് പറഞ്ഞു. അവള്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.

വിവാഹത്തിന്റെ ആദ്യനാളുകള്‍ വളരെ സന്തോഷത്തോടെ കടന്നു പോയി. കഴിഞ്ഞുപോയ സ്‌കൂള്‍ കോളേജ് കാലം ഞങ്ങള്‍ പരസ്പരം പങ്കുവച്ചു. അതിനിടെ പണ്ട് എനിക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് ഞാനവളോട് പറഞ്ഞു.

കോളേജ് കാലഘട്ടത്തില്‍ ഉണ്ടാകുന്ന ചെറിയൊരു സ്‌നേഹത്തിനപ്പുറം മറ്റൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. പഠനശേഷം രണ്ടുപേരും രണ്ട് വഴിക്ക് പിരിഞ്ഞു.

പിന്നീട് ഞാനവളെ കണ്ടിട്ടില്ലെന്നും ജൂലിയറ്റിനോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവള്‍ പൊട്ടിത്തെറിച്ചു. ഇത്രയും നാള്‍ ഞാന്‍ ജൂലിയറ്റിനെ ചതിക്കുകയായിരുന്നുവെന്ന് അവള്‍ പറഞ്ഞു. അതിനുശേഷം എനിക്കൊരു കോള്‍ വന്നാല്‍ ജൂലിയറ്റ് എടുക്കും.

അതൊന്നും ഞാന്‍ കാര്യമാക്കിയില്ല. ഓഫീസില്‍ നിന്ന് കോള്‍ വരും, മറു തലയ്ക്കല്‍ സ്ത്രീ ശബ്ദമാണെങ്കില്‍ ജൂലിയറ്റ് മോശമായി സംസാരിക്കും. അടുത്തുളള സ്ത്രീകളോട് എനിക്ക് സംസാരിക്കാനുളള സ്വാതന്ത്ര്യം പോലും അവള്‍ നിഷേധിച്ചു. ജൂലിയറ്റിന് എന്നെ സംശയമായിരുന്നു.

രാവിലെ ഓഫീസില്‍ പോയി കഴിഞ്ഞാല്‍ ഒരു നൂറുവട്ടം ഫോണ്‍ വിളിക്കും. ഫോണ്‍ ബിസിയാണെങ്കില്‍ നിങ്ങള്‍ ആരെ വിളിക്കുവായിരുന്നു എന്ന് ചോദിച്ച് വഴക്കിടും. മനസമാധാനമായി ജോലിചെയ്യാന്‍ പോലും എന്നെ അനുവദിച്ചില്ല. വീട്ടിലെത്തിയാലും ഒരു സമാധാനവും തരില്ല.

അതുകൊണ്ട് തന്നെ ഞങ്ങള്‍ മാനസികമായി അകന്നു. ഒന്നിച്ച് കഴിഞ്ഞിരുന്നുവെങ്കിലും ഞങ്ങള്‍ക്കിടെ ഭാര്യഭര്‍തൃ ബന്ധം ഉണ്ടായിരുന്നില്ല. കുടുബം തകരുമല്ലോ എന്നോര്‍ത്ത് ഞാന്‍ എല്ലാം ക്ഷമിച്ചു.

ഒരു ദിവസം ഓഫീസില്‍ നിന്ന് മാനേജര്‍ ഫോണ്‍ വിളിച്ചു. മാനേജര്‍ ഒരു സ്ത്രീയായിരുന്നു. ഞാന്‍ ഓഫീസില്‍ പോകാന്‍ റെഡിയാകുന്നതുകൊണ്ട് ഫോണ്‍ എടുത്തത് ജൂലിയറ്റാണ്. സ്ത്രീ ശബ്ദം കേട്ടതോടെ അവള്‍ മേഡത്തിനോട് മോശമായി ഓരോന്നും പറഞ്ഞു.

ഞാനും മാനേജരും തമ്മില്‍ തെറ്റായ ബന്ധമുണ്ടെന്നും അവള്‍ പറഞ്ഞു. അതോടെ എനിക്ക് ജോലി നഷ്ടമായി. മാത്രമല്ല ഓഫീസില്‍ ആരുടെയും മുഖത്ത് നോക്കാന്‍ പറ്റാത്ത അവസ്ഥയായി. ജൂലിയറ്റിനോട് എത്ര പറഞ്ഞാലും മനസിലാകില്ല. മനസ്സുനിറയെ സംശയമാണ്.

സഹിക്കാവുന്നതിന്റെ പരമാവധി ഞാന്‍ സഹിച്ചു. ഇനി ഈ ബന്ധം തുടരാന്‍ വയ്യ. ഇനിയുളള കാലം മനസമാധാനമായി ഒറ്റയ്ക്ക് ജീവിച്ചോളാം. ഇതിലും നല്ലത് അതാണെന്ന് പറഞ്ഞ് ജിത്ത് നെടുവീര്‍പ്പെട്ടു.

ജൂലിയറ്റിനും ജിത്തിനും ബന്ധം തുടരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് വൈകാതെ തന്നെ കോടതി അവര്‍ക്ക് വിവാഹ മോചനം നല്‍കി.
വിവാഹത്തിന് ശേഷം പലരും അവരുടെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് പറയും. എല്ലാവരും അത് പോസിറ്റീവായി എടുക്കണമെന്നില്ല.

ചിലരുടെ മനസില്‍ സംശയത്തിന്റെ വിത്ത് മുളയ്ക്കും. അതുകൊണ്ട് തന്നെ ജീവിതപങ്കാളിയുടെ സ്വഭാവവും ഇഷ്ടങ്ങളും മനസ്സിലാക്കി സംസാരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അഞ്ജു രവി

Ads by Google
അഡ്വ. എം.എസ് അനില്‍ കുമാര്‍
അഡ്വ. എം.എസ് അനില്‍ കുമാര്‍
Friday 08 Sep 2017 02.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW