Monday, May 21, 2018 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 02.01 PM

സമ്പൂര്‍ണ്ണ മാസഫലം - 2017 സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ

1193 ചിങ്ങം 16 മുതല്‍ കന്നി 14 വരെ
uploads/news/2017/09/144065/jyothiPREDsept080917.jpg

ഗ്രഹപ്പകര്‍ച്ചകള്‍


12-9-2017, 7.30 എ.എമ്മിന് വ്യാഴം തുലാത്തില്‍
15-9-2017, 10.26 എ.എമ്മിന് ശുക്രന്‍ ചിങ്ങത്തില്‍
27-9-2017, 00.26 എ.എമ്മിന് ബുധന്‍ കന്നിയില്‍
17-9-2017, 00.41 എ.എമ്മിന് രവി കന്നിയില്‍

ഗ്രഹമൗഢ്യാദികള്‍


1-9-2017 മുതല്‍ 3-9-2017 ഉദയം വരെ ബുധവക്രമൗഢ്യം
24-9-2017 ഉദയം മുതല്‍ 30-9-2017 വരെ ബുധക്രമ മൗഢ്യം
1-9-2017 മുതല്‍ 12-9-2017 അസ്തമയം വരെ കുജമൗഢ്യം

ഗ്രഹയുദ്ധം


16-9-2017-ല്‍ കുജ-ബുധ യുദ്ധം. ജയം ബുധന്

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ചികിത്സയില്‍ ഇരിക്കുന്ന രോഗങ്ങള്‍ക്ക് പെട്ടെന്ന് ശമനം കിട്ടുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക ഇടപാടുകളില്‍ നേട്ടം ഉണ്ടാകും. പുതിയ അറിവുകളും അംഗീകാരവും കിട്ടാനിടയാകും. അര്‍ഹമായി കിട്ടേണ്ട ആനുകൂല്യങ്ങള്‍ മന്ദഗതിയിലാകും. സുഹൃത്തുക്കളില്‍നിന്ന് വഞ്ചന ഉണ്ടായേക്കാം. ബന്ധുജനഗുണം പ്രതീക്ഷിക്കാം. മരാമത്ത് പണികളില്‍ ഏര്‍പ്പെടാനിടയാകും.

വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ശത്രുഭയത്തിനിടവരും. രോഗപീഡ അനുഭവപ്പെടും. സന്താനങ്ങള്‍മൂലം മനഃസ്താപത്തിനിടയാകും. അപ്രതീക്ഷിതമായി ധനനഷ്ടത്തിനിടയാകും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. കുടുംബസ്വത്ത് നഷ്ടപ്പെടാനിടയായേക്കാം.

ബന്ധുജനങ്ങളുമായി കലഹിക്കാനിടയായേക്കാം. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍തടസ്സം മാറിക്കിട്ടും. എല്ലാ ദുരിതങ്ങള്‍ക്കും ശമനം കിട്ടും. പണച്ചെലവുകള്‍ കൂടും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ ഇടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
''ഭൂതനാഥ സദാനന്ദ
സര്‍വ്വ ഭൂതദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. മാതൃബന്ധുജനങ്ങളുടെ വിയോഗം നിമിത്തം ക്ലേശിക്കേണ്ടതായിവരും. സര്‍ക്കാരില്‍നിന്നും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വേഗം ലഭിക്കും. സ്ത്രീജനങ്ങളുമായി വിരോധിക്കാനിടവരും. രക്തദോഷം മൂലമുള്ള അസുഖങ്ങള്‍ക്കിടവരും. സന്താനഗുണം കുറയും. തീര്‍ത്ഥാടനത്തിന് അവസരം ഉണ്ടാകും. ഭൂമിസംബന്ധമായ ഇടപാടുകളില്‍ ധനനഷ്ടം ഉണ്ടാകാം.

സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും. സഞ്ചാരക്ലേശം വര്‍ദ്ധിക്കുന്നതാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കാനിടവരും. സംഘടനാ നേതൃത്വങ്ങളും വന്നുചേരുന്നതാണ്. വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. തടസ്സപ്പെട്ട് കിടന്നിരുന്ന വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ കൂടിവരും. ബിസിനസ്സില്‍ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം.

ഉന്നത ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് സല്‍കീര്‍ത്തിയും സ്ഥാനമാനങ്ങളും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടവരും. സര്‍ക്കാര്‍ജീവനക്കാറക്ക് കുറ്റാരോപണമെമ്മോ ലഭിക്കാനിടവരും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ ലഭിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ആരോഗ്യസ്ഥിതി പൊതുവില്‍ മെച്ചമായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കുടുംബത്തില്‍വച്ച് സത്സംഗങ്ങള്‍ നടത്താനും വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടത്താനും ഇടയാകും. സര്‍ക്കാര്‍ അംഗീകാരം ലഭിക്കാനിടയാകും. തടസ്സപ്പെട്ട് കിടന്നിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കും. ഔദ്യോഗികരംഗത്ത് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും.

മനഃസന്തോഷത്തിനിടയാകുന്ന കാര്യങ്ങള്‍ കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം ഉണ്ടാകും. കാര്യവിജയം ഉണ്ടാകും. മരാമത്ത് പണികളില്‍ ഏര്‍പ്പെടാനിടയാകും. പൊതുജനങ്ങളുമായി അകാരണമായി കലഹിക്കുന്നതിനിടയാകും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടവരും. വിദേശയാത്രാപരിശ്രമങ്ങള്‍ ധനനഷ്ടത്തില്‍ കലാശിക്കും.

തൊഴില്‍രംഗത്ത് അഭിവൃദ്ധിയുണ്ടാകും. ബിസിനസ്സില്‍ സാമ്പത്തിക ലാഭം ഉണ്ടാകും. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്പെടാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലം മാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ഗണപതി ഭഗവാന് ക്ഷിപ്രഗണപതി മന്ത്രം കൊണ്ട് മുക്കുറ്റി പുഷ്പാഞ്ജലി നടത്തി താഴെപ്പറയുന്ന മന്ത്രം ജപിച്ച് പ്രാര്‍ത്ഥിക്കുക.
''സര്‍വ്വവിഘ്‌നഹരം ദേവം
സര്‍വ്വവിഘ്‌ന വിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം.''
Ads by Google
Loading...
TRENDING NOW