Sunday, June 10, 2018 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 01.42 PM

അച്ചടക്കം പഠിപ്പിക്കാന്‍ എട്ട് വയസ്സുകാരന്റെ വായില്‍ ചിലന്തിയെ ഇട്ടു, പ്രേത സിനിമ കാണിച്ചു ; പിതാവിന്റെ അതിക്രൂരതകള്‍ ഇങ്ങനെ

Cruel father,  Terrifying horror film, The Ring

സ്വാന്‍സിയ ക്രൗണ്‍ കോടതി അതിവിചിത്രമായ കേസിന്റെ വിചാരണയാണ് കഴിഞ്ഞ ദിവസം നേരിട്ടത്. മകനെ അച്ചടക്കം പഠിപ്പിക്കാന്‍ പിതാവ് നടത്തിയ അതിക്രൂരമായ മര്‍ദ്ദനത്തിന്റെയും ചിട്ടകളുടെയും കഥകളാണ് കോടതിയ്ക്കുള്ളില്‍ നിറഞ്ഞു നിന്നത്. പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത് എട്ട് വയസ്സ് മാത്രം പ്രായമുള്ള മകനാണ്.

പോള്‍ ഹോബ്‌സണ്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നത് ഇങ്ങനെയാണ് ; മദ്യപിച്ച് എത്തുന്ന പിതാവ് കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. അടിക്കുകയും, പിച്ചുകയും, മാന്തുകയും ചെയ്യും. ഇതൊന്നും പോരാഞ്ഞ് കുട്ടിയുടെ വായില്‍ വലിയ ചിലന്തിയെ പിടിച്ച് ഇടും. പാതിരാത്രിയില്‍ പ്രേത സിനിമകള്‍ ഒറ്റയ്ക്ക് കാണിയ്ക്കും. ഇതിനൊക്കെ ഇയാള്‍ പറയുന്ന ന്യായം കുട്ടിയെ അച്ചടക്കം പഠിപ്പിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നാണ്. പ്രേത സിനിമ കണ്ട കുട്ടി രാത്രിയില്‍ നിലവിളിച്ച് ഓടി. ചിലന്തി ഒരു വേള പിടിച്ച് ഇട്ടപ്പോള്‍ കുട്ടിയുടെ തലയില്‍ കടിച്ചു.

എന്നാല്‍ കുട്ടിയുടെ മാതാവ് ഇക്കാര്യത്തില്‍ നിസ്സഹായ ആയിരുന്നു. തുടര്‍ന്ന് സഹിക്കാന്‍ കഴിയാതെ വന്ന കുട്ടി തന്റെ അധ്യാപകരോട് പിതാവിന്റെ മര്‍ദ്ദനത്തെ കുറിച്ച് പറയുകയായിരുന്നു. തുടര്‍ന്ന് അധ്യപകര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. അമിതമായ മദ്യപാനത്തെ തുടര്‍ന്നാണ് കുട്ടിയോട് ഇത്തരത്തില്‍ പെരുമാറിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കേസ് പരിഗണിച്ച കോടതി മദ്യത്തില്‍ നിന്ന് മുക്തനാക്കാനുള്ള ചികിത്സയ്ക്ക് ശേഷം പിതാവിനെ 12 മാസത്തേക്ക് ജയിലിലടയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Ads by Google
Friday 08 Sep 2017 01.42 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW