Sunday, May 20, 2018 Last Updated 57 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 01.09 PM

അതിസാഹസികര്‍ക്ക് 16 അടിയുള്ള കൂറ്റന്‍ നരഭോജി മുതലയെ തൊടാം, ചുംബിക്കാം ; പക്ഷേ ചിലവഴിക്കേണ്ടത് ഈ മരണക്കൂട്ടിലും

 Man-eating crocodile, Thin plastic barrier, Protection

ഡാര്‍വിനിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ എത്തിയാല്‍ നിങ്ങള്‍ക്ക് മരണക്കൂട് സന്ദര്‍ശിക്കാം. എന്നാല്‍ അതിന് കുറച്ചധികം ധൈര്യം ആവശ്യമാണ് എന്നതിലും കാര്യമുണ്ട്. വിനോദ സഞ്ചാരികളെ ഇവിടെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് മരണക്കൂട്. 8000ത്തോളം രൂപ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് ഈ മരണക്കൂട്ടില്‍ ഇറങ്ങി നരഭോജി മുതലയെ കൂടുതല്‍ അറിയാം.

ചെറിയ പ്ലാസ്റ്റിക് കൂട്ടില്‍ അടച്ച് നിങ്ങളെ ഒരു കുളത്തിലേക്ക് ഇറക്കും. ആ കുളത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് അതിഭയങ്കരനായ നരഭോജി മുതലയാണ്. 16 അടി നീളമുള്ള മുതലയെ ഉപ്പ് വെള്ളത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. 30 മിനിട്ടോളം വിനോദസഞ്ചാരികള്‍ ഈ നരഭോജി മുതലയോടൊപ്പം വെള്ളത്തില്‍ ചിലവഴിക്കാം. ആളുകളെ മരണക്കൂട്ടില്‍ അടച്ച് വെള്ളത്തിലിറക്കുന്ന സമയത്ത് മുതലയ്ക്ക് ഭക്ഷണവും നല്‍കും. ഭക്ഷണം കഴിക്കാനായി മുതല മുകളിലേക്ക് ചാടുന്നതും വായ തുറക്കുന്നതുമൊക്കെ സഞ്ചാരികള്‍ക്കും അടുത്ത് നിന്ന് കാണുവാനും ആസ്വദിക്കുവാനും സാധിക്കുന്നു.

 Man-eating crocodile, Thin plastic barrier, Protection

വെള്ളത്തിന് ചുറ്റും മുതല കറങ്ങുമ്പോള്‍ അതിന്റെ ഭീമാകാരമായ വലിപ്പവും അതിനെ കുറിച്ചും എല്ലാവര്‍ക്കും മനസ്സിലാക്കാനും സാധിക്കും. കോഴി, പോത്ത്, മീന്‍ എന്നീ ഭക്ഷണങ്ങളാണ് മുതലയ്ക്ക് നല്‍കുന്നത്. 15 മിനിട്ട് കഴിയുമ്പോള്‍ സഞ്ചാരികളെ സുരക്ഷിതമായി മുകളില്‍ എത്തിക്കുന്നു. '' എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു. അത് എന്നെ പിടിച്ച് വിഴുങ്ങുമോയെന്ന്. എങ്കിലും ഈ കൂട്ടില്‍ ചിലവഴിച്ച നിമിഷങ്ങള്‍ മറക്കാനാവാത്തതാണ്'' ജര്‍മന്‍ വിനോദസഞ്ചാരിയായ നെല്ലി വിന്റേഴ്‌സ് പറയുന്നു. ഒരു സമയം രണ്ട് പേരെ മാത്രമേ ഈ കൂട്ടില്‍ ചിലവഴിക്കാന്‍ സമ്മതിക്കുകയുള്ളൂ. 20 അടിയോളം വളര്‍ച്ചയുള്ള മുതലയാണ് ഇത്. പല്ലിന് തന്നെ 4 ഇഞ്ച് നീളമാണുള്ളത്. ഏറ്റവും അപകടകാരിയായ മുതലയും ഇതാണ്.

Ads by Google
Friday 08 Sep 2017 01.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW