Tuesday, November 21, 2017 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 02.05 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പി. ജി. ഏകജാലകം: ആദ്യ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അര്‍ഹരായവര്‍ എട്ടിന്‌ വൈകിട്ട്‌ നാലിന്‌ മുമ്പായി പ്രവേശനം നേടണം

2017ല്‍ പി.ജി. പ്രവേശനത്തിന്‌ ഒന്നാം ഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന്‌ അര്‍ഹത ലഭിച്ച അപേക്ഷകര്‍ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ ഓണ്‍ലൈനായി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ എട്ടിന്‌ വൈകുന്നേരം നാലു മണിക്കു മുമ്പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. എട്ടിന്‌ വൈകുന്നേരം നാലു മണിക്കു മുമ്പായി ഫീസ്‌ അടക്കാത്തവരുടെയും ഫീസടച്ചശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കുന്നതല്ല.

താല്‍കാലിക പ്രവേശനം നേടുന്നവര്‍ തങ്ങളുടെ അലോട്ട്‌മെന്റ്‌ മെമ്മോയും അസല്‍ സാക്ഷ്യപത്രങ്ങളും പരിശോധനക്കു ശേഷം തിരിച്ചു വാങ്ങേണ്ടതാണ്‌. ഇവര്‍ കോളജുകളില്‍ പ്രതേ്യകമായി ഫീസ്‌ അടയ്‌ക്കേണ്ടതില്ല. എന്നാല്‍ ഓണ്‍ലൈനായി നിശ്‌ചിത സര്‍വകലാശാലാ ഫീസ്‌ അടയ്‌ക്കേണ്ടതാണ്‌.

അപേക്ഷകന്‍ തനിക്ക്‌ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്‌തനാണെങ്കില്‍ തുടര്‍ അലോട്ട്‌മന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്‌ഷനുകള്‍ റദ്ദാക്കേണ്ടതാണ്‌. ഹയര്‍ ഓപ്‌ഷനുകള്‍ റദ്ദാക്കുന്നതിനുള്ള സൗകര്യം ഒമ്പത്‌ മുതല്‍ 11 വരെ ലഭ്യമാണ്‌. ഉയര്‍ന്ന ഓപ്‌ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ മാറ്റം വന്നേക്കാം. ഇപ്രകാരം ലഭിക്കുന്ന പുതിയ അലോട്ട്‌മെന്റ്‌ നിര്‍ബന്ധമായി സ്വീകരിക്കേണ്ടതാണ്‌. ആദ്യം ലഭിച്ച അലോട്ട്‌മെന്റ്‌ നഷ്‌ടപെടുകയും ചെയ്യും. ഒമ്പത്‌ മുതല്‍ 11 വരെ ഓപഷനുകള്‍ പുനഃക്രമീകരിക്കാം.

ഹയര്‍ ഓപ്‌ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകര്‍ക്ക്‌ രണ്ടാം അലോട്ട്‌മെന്റ്‌ വരെ താല്‍കാലികമായി പ്രവേശനം നേടാം. ഹയര്‍ ഓപ്‌ഷനുകള്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴികെയുള്ളവര്‍ നിശ്‌ചിത ട്യൂഷന്‍ ഫീസടച്ച്‌ സ്‌ഥിര പ്രവേശനം നേടേണ്ടതാണ്‌.

കോളജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ പ്രവേശനത്തിനു ശേഷം കണ്‍ഫര്‍മേഷന്‍ സ്ലിപ്‌ ചോദിച്ചു വാങ്ങി പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടതുമാണ്‌. വിവിധ പ്രോഗ്രാമുകളിലേക്ക്‌ നിശ്‌ചയിച്ചിരിക്കുന്ന ട്യൂഷന്‍ ഫീസ്‌ സംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഫോണ്‍: 0481 6555563, 2733379, 2733581.

ഒന്നാം വര്‍ഷ പി. ജി. ക്ലാസ്സുകള്‍

അഫിലിയേറ്റഡ്‌ കോളജുകളിലെ ഒന്നാം വര്‍ഷ പി. ജി. ക്ലാസുകള്‍ 18 ന്‌ ആരംഭിക്കും.

പ്രാക്‌ടിക്കല്‍ പരീക്ഷ.

2017 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്സി. ഫിസിക്‌സ് (സി. എസ്‌. എസ്‌/നോണ്‍ സി. എസ്‌. എസ്‌) ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 15 മുതല്‍ അതാത്‌ കോളജുകളില്‍ വച്ച്‌ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

2017 മേയ്‌, ജൂണ്‍ മാസങ്ങളില്‍ നടത്തിയ തൃപ്പൂണിത്തുറ ആര്‍. എല്‍. വി കോളജിലെ നാലാം സെമസ്‌റ്റര്‍ എം. എ മ്യൂസിക്‌ - വോക്കല്‍ (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ 13, 14, 15 തീയതികളില്‍ ആര്‍. എല്‍. വി കോളജില്‍ വച്ച്‌ നടത്തും. ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

അപേക്ഷാതീയതി

ആറാം സെമസ്‌റ്റര്‍ ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഡിഗ്രി കോഴ്‌സിന്റെ പ്രോജക്‌റ്റ് മൂല്യനിര്‍ണയത്തിനും വൈവാ വോസിക്കുമുള്ള അപേക്ഷകള്‍ പിഴയില്ലാതെ ഏഴ്‌ വരെയും 50 രൂപ പിഴയോടെ എട്ട്‌ വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 13 വരെയും സ്വീകരിക്കും.

ഒന്നാം അപ്പീല്‍ അധികാരി

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ വിവരാവകാശനിയമപ്രകാരം ഒന്നാം അപ്പീല്‍ അധികാരിയായി പ്രോ. വൈസ്‌ ചാന്‍സലര്‍ പ്ര?ഫ. സാബു തോമസിനെ നിയമിച്ചു.

Ads by Google
Friday 08 Sep 2017 02.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW