Friday, November 24, 2017 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 02.04 AM

മംഗളം-രാഘവേന്ദ്ര ഗ്രൂപ്പ്‌ നഴ്‌സിങ്‌-ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഉപരിപഠന ശില്‍പശാല പെരുമ്പാവൂരിലും ഏറ്റുമാനൂരിലും

uploads/news/2017/09/143889/v2.jpg

കൊച്ചി: മംഗളം ദിനപത്രവും കര്‍ണാടകയിലെ രാഘവേന്ദ്ര ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സും സംയുക്‌തമായി നഴ്‌സിങ്‌-ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഉപരിപഠന ശില്‍പശാല നടത്തും. ഈമാസം 13, 14 തീയതികളില്‍ യഥാക്രമം പെരുമ്പാവൂരിലും ഏറ്റുമാനൂരിലുമാണു ശില്‍പശാല സംഘടിപ്പിക്കുന്നത്‌. പെരുമ്പാവൂരില്‍ വൈ.എം.സി.എ. ഹാളിലും ഏറ്റുമാനൂരില്‍ എന്‍.എസ്‌.എസ്‌. ഓഡിറ്റോറിയത്തിലും രാവിലെ 10 നു ശില്‍പശാല ആരംഭിക്കും. പ്രവേശനം സൗജന്യം.
പങ്കെടുക്കുന്നവരില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കു സൗജന്യവിദ്യാഭ്യാസം ലഭിക്കും. ഇതിനു പുറമേ ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഫീസിളവ്‌, മെറിറ്റ്‌ സ്‌റ്റുഡന്റ്‌സിനു സ്‌കോളര്‍ഷിപ്പ്‌, ബാങ്ക്‌വായ്‌പ ലഭിക്കാത്തവര്‍ക്കു പലിശരഹിത വായ്‌പ എന്നിവയ്‌ക്കും അവസരമുണ്ട്‌. പ്ലസ്‌ ടു പാസായവര്‍ക്കു സൗജന്യ ജനറല്‍ നഴ്‌സിങ്‌ പഠനത്തിനും ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സുകളിലേക്കും നേരിട്ടു പ്രവേശനം നേടുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്‌.
കര്‍ണാടകയിലെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനമായ രാഘവേന്ദ്ര ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ ചെയര്‍മാനും പ്രിന്‍സിപ്പലുമായ പ്രഫ. ഷൈമോന്‍ പാണിയേലി ശില്‍പശാല നയിക്കും. രാജ്യത്തിനകത്തും പുറത്തും ഏറ്റവും തൊഴില്‍സാധ്യതയുള്ള നഴ്‌സിങ്‌, ഹോട്ടല്‍ മാനേജ്‌മെന്റ്‌ മേഖലകളെപ്പറ്റി സമഗ്രമായ അറിവ്‌ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പകര്‍ന്നു നല്‍കുകയാണ്‌ ശില്‍പശാല കൊണ്ടു ലക്ഷ്യമിടുന്നതെന്ന്‌ പ്രഫ. ഷൈമോന്‍ അറിയിച്ചു.
സുരക്ഷിതവും സുതാര്യവും അംഗീകൃതവുമായ നഴ്‌സിങ്‌, ഹോട്ടല്‍മാനേജ്‌മെന്റ്‌ ഉപരിപഠന സാധ്യതകളാണ്‌ രാഘവേന്ദ്ര ഗ്രൂപ്പ്‌ ഉറപ്പു നല്‍കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ദാവന്‍ഗരേ കേന്ദ്രീകരിച്ച്‌ നഴ്‌സിങ്‌, ഹോട്ടല്‍മാനേജ്‌മെന്റ്‌ കോളജുകള്‍ നടത്തുകയാണു രാഘവേന്ദ്ര ഗ്രൂപ്പ്‌. ജനറല്‍ നഴ്‌സിങ്‌, ബി.എസ്‌സി. നഴ്‌സിങ്‌, പി.ബി.ബി.എസ്‌സി. നഴ്‌സിങ്‌, എം.എസ്‌സി നഴ്‌സിങ്‌, ത്രിവത്സര ബി.എസ്‌സി ഹോസ്‌പിറ്റാലിറ്റി സയന്‍സസ്‌ എന്നീ കോഴ്‌സുകളാണ്‌ വാഗ്‌ദാനം. ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനു മുന്‍കൂട്ടി പേര്‌ രജിസ്‌റ്റര്‍ ചെയ്ാന്‍ വിളയിക്കേണ്ട നമ്പരുകള്‍: 9961253344, 9961453344.

Ads by Google
Friday 08 Sep 2017 02.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW