Wednesday, January 10, 2018 Last Updated 18 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 02.52 PM

കുട്ടി സംസാരിക്കാന്‍ വൈകിയാല്‍

uploads/news/2017/09/143763/Weeklykidcare070917.jpg

സംസാരിക്കാനുളള കഴിവ് എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ പ്രായത്തില്‍ത്തന്നെ ലഭിക്കുകയില്ല. സാധാരണഗതിയില്‍ മൂന്ന് മാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ പ്രത്യേക തരത്തിലുളള ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് തുടങ്ങും.

ആറ് മാസം കഴിയുന്നതോടെ പാപാ, കാകാ, നാനാ എന്നീ ശബ്ദങ്ങളുണ്ടാക്കിയേക്കും. പത്ത് മാസമാകുമ്പോഴേക്കും അമ്മയുടെ സാമീപ്യത്തിനും പാലിനും മറ്റ് ആവശ്യങ്ങള്‍ക്കുമൊക്കെ വെവ്വേറെ ശബ്ദങ്ങള്‍ സംസാരിക്കാന്‍ തുടങ്ങും. രണ്ട് വയസ്സിനുളളില്‍ കൊഞ്ചലോടെ സംസാരിച്ചുതുടങ്ങും.

ചില കുഞ്ഞുങ്ങള്‍ വൈകിയേ സംസാരിക്കൂ. ഒന്ന്- ഒന്നര വയസ്സായിട്ടും അര്‍ത്ഥമുളള രീതിയില്‍ സംസാരിക്കാതിരിക്കുമ്പോള്‍ അച്ഛന്മമാര്‍ ഉത്കണ്ഠാകുലരാകാറുണ്ട്.

ഇരിക്കുന്നതിനും കമിഴ്ന്നു വീഴുന്നതിനും നടക്കുന്നതിനുമൊക്കെ വലിയ താമസമുണ്ടായിട്ടില്ലെങ്കില്‍ സംസാരിക്കാന്‍ വൈകുന്നതില്‍ വിഷമം വേണ്ട.

കേള്‍വിക്കുറവുളള കുട്ടികള്‍ക്ക് സംസാരിക്കാന്‍ പ്രയാസമുണ്ടാകും. കേള്‍വിക്കുറവുണ്ടോ എന്നറിയാന്‍ ചില കാര്യങ്ങള്‍ ചെയ്ത് നോക്കിയാല്‍ മതി.

1 . കൈ ചൂണ്ടിക്കാണിക്കാതെ ചെരുപ്പ് എടുത്തുകൊണ്ട് വരാന്‍ പറയുക.
2 . മറഞ്ഞുനിന്ന് പേര് വിളിക്കുക.
3 . അടുത്ത മുറിയില്‍ ശബ്ദം ഉണ്ടാക്കുക.
4 . അടുത്ത മുറിയില്‍ ആരെങ്കിലും നിന്ന് പാട്ട് പാടുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്തിട്ട് കുട്ടി ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കുക.

സംസാരപരിശീലനത്തില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിനോട് സംസാരിക്കുമ്പോള്‍ കുഞ്ഞിന്റെ ഭാഷയിലല്ല സംസാരിക്കേണ്ടത്. കുഞ്ഞിന്റെ കൊഞ്ചി കൊഞ്ചിയുളള ചോദ്യങ്ങള്‍ക്ക് ശരിയായ ഭാഷയിലാണ് മറുപടി നല്‍കേണ്ടത്.

അപ്പം വേണോ എന്നതിന് പാപ്പം വേണോ, മൂത്രം ഒഴിക്കുന്നതിന് ഇച്ചി പോണോ എന്നിങ്ങനെ പറഞ്ഞാല്‍ സ്ഫുടമായ ഉച്ചാരണമെന്തെന്ന് കുട്ടി മനസ്സിലാക്കാന്‍ താമസിക്കും.

Ads by Google
TRENDING NOW