Friday, November 17, 2017 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 12.19 PM

ഡേറ്റാ പോകുമോ എന്ന് പേടി വേണ്ട്; പുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ ഫോട്ടോസ് എത്തുന്നു

Google Photos,

ഗൂഗിള്‍ നിലവില്‍ ഇന്റര്‍നെറ്റ് ഡേറ്റ ഏറ്റവും കുറച്ച് എങ്ങനെ ഉപയോഗിക്കാമെന്ന പരീക്ഷണങ്ങളിലാണ്. നിലവില്‍ ഗൂഗിള്‍ ഫോട്ടോസിലും ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഏറ്റവും പുതിയ വേര്‍ഷനിലാവും ഈ ഫീച്ചര്‍ ലഭ്യമാവുക. നേരത്തെ യുട്യൂബിലും ഗൂഗിള്‍ ക്രോമിലുമെല്ലാം കുറഞ്ഞ ഡേറ്റ ഉപയോഗം സാധ്യമാക്കുന്ന ഫീച്ചറുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു.

പുതിയ അപ്ഡേറ്റിന്റെ ഭാഗമായി ഫോണില്‍ കാണുന്ന വീഡിയോകള്‍ സേവ് ചെയ്യാനുള്ള ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡേറ്റ സേവ് ചെയ്യുക മാത്രമല്ല, ഓരോ തവണ വീഡിയോ കാണാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വീണ്ടും ലോഡ് ചെയ്യാന്‍ എടുക്കുന്ന സമയവും ഇതിലൂടെ ലാഭിക്കാം. സേവ് ചെയ്തു വച്ചതിനാല്‍ പെട്ടെന്ന് തന്നെ വീഡിയോകള്‍ കാണാം. പ്രത്യേകം ഡേറ്റ ഇതിനായി വീണ്ടും ആവിശ്യമില്ല.

മാത്രമല്ല, ഈ ഫീച്ചര്‍ ആവശ്യമില്ല എന്ന് തോന്നുമ്പോള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും. ഫോട്ടോ ആപ്പില്‍ നിന്നും കഴിഞ്ഞ ജൂണില്‍ ഗൂഗിള്‍ ഒരു ഫീച്ചര്‍ എടുത്തുകളഞ്ഞിരുന്നു. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ ആയിരുന്നു എടുത്തു കളഞ്ഞത്.

Ads by Google
Thursday 07 Sep 2017 12.19 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW