Friday, November 17, 2017 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 12.06 PM

ലെനോവോ കെ 8 പ്ലസ് പുറത്തിറക്കി: ഡ്യുവല്‍ ക്യാമറ, 4000mAh ബാറ്ററി സവിശേഷതകള്‍ ഏറെ

Lenovo K8, Dual Rear Cameras

ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ കെ 8 പ്ലസ് പുറത്തിറക്കി. ഇടത് പാനലില്‍ പ്ലേബാക്ക് നിയന്ത്രിക്കാനുള്ള മ്യൂസിക് ബട്ടനാണ് കെ 8 പ്ലസിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. 4000mAh ന്റെ ബാറ്ററി ശേഷിയുള്ള ഡ്യുവല്‍ ലെന്‍സ് ക്യാമറാ ഫോണ്‍ ആണ് ലെനോവോ വിപണിയിലിറക്കിയിരിക്കുന്നത്. 10999 രൂപയാണ് ലെനോവോ കെ 8 പ്ലസിന്റെ വില. സെപ്റ്റംബര്‍ ഏഴ് വ്യാഴാഴ്ച മുതല്‍ ഫ്‌ലിപ്?കാര്‍ട്ടില്‍ നിന്നും ഫോണ്‍ വാങ്ങാം. ഡോള്‍ബി അറ്റ്‌മോസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശബ്ദസംവിധാനം ഫോണിന് മികച്ച ശബ്ദാനുഭവം നല്‍കുന്നു. ഇതൊടൊപ്പം തന്നെ ലെനോവോ കെ 8 സ്മാര്‍ട്‌ഫോണും കമ്ബനി പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിലയും മറ്റ് വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.

13 മെഗാപിക്‌സലിന്റേയും 5 മെഗാപിക്‌സലിന്റേയും രണ്ട് ക്യാമറ സെന്‍സറുകളാണ് കെ 8 പ്ലസിന് പിന്നിലുണള്ളത്. 84 ഡിഗ്രി വൈഡ് ആംഗിള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയ്‌ക്കൊപ്പം 'പാര്‍ട്ടി ഫ്‌ലാഷും' ഉണ്ടാവും. ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് വര്‍ധിപ്പിക്കാം.

കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. കെ 8 പ്ലസ് വിനം ബ്ലാക്ക്, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് പുറത്തിറങ്ങുക. ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 25 എസ്ഓസി പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3 ജിബി റാം ആണുള്ളത്. കൂടാതെ, ഹോളിഡേ എഡിഷന്‍ എന്ന പേരില്‍ കെ 8 പ്ലസിന്റെ പുതിയൊരു പതിപ്പ് ദീപാവലി സമയത്ത് ലെനോവോ പുറത്തിറക്കും.

4 ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഒടിജി സൗകര്യം എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ്, പ്രോക്‌സിമിറ്റി സെന്‍സറുകളും ഫോണിനുണ്ടാവും.

ലെനോവോ കെ 8 സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകള്‍

ലെനോവോ കെ 8 എന്ന 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണില്‍ ഡ്യുവല്‍ സിം സംവിധാനമുണ്ട്. 4000 mAh ബാറ്ററിയും ഫോണിനുണ്ടാവും. ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ പി 20 എസ്ഓസി പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപ്കിസല്‍ സെല്‍ഫിക്യാമറയുമാണുള്ളത്. കെ 8 പ്ലസിനെ പോലെ ഒരു പാര്‍ട്ടി ഫ്‌ലാഷും സെല്‍ഫി ക്യാമറയ്‌ക്കൊപ്പം ഉണ്ടാവും.

Ads by Google
Ads by Google
TRENDING NOW