Wednesday, November 01, 2017 Last Updated 19 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 11.46 AM

ലോകത്തേറ്റവും നീളമുള്ള കാലുള്ള വനിതയെന്ന ഗിന്നസ് റെക്കോര്‍ഡ് ഈ യുവതിക്ക് സ്വന്തം

uploads/news/2017/09/143722/leg.jpg

ലോകത്തേറ്റവും നീളമുള്ള കാലുള്ള വനിതയെന്ന ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹയായിരിക്കുകയാണ് എക്കാത്തറീന ലിസിന എന്ന 29കാരി. ആറടി ഒമ്പതിഞ്ച് ഉയരമുണ്ട് എക്കാത്തറീനയ്ക്ക്. എക്കാത്തറീനയുടെ ഇടത്തേക്കാലിന് 132.8 സെന്റീമീറ്ററും വലതുകാലിന് 132.2 സെന്റീമീറ്ററുമാണ് നീളം. ലോകത്തേറ്റവും ഉയരമുള്ള പ്രൊഫഷണല്‍ മോഡല്‍ എന്ന ഗിന്നസ് റെക്കോഡിന് പുറമെയാണ്, നീളമുള്ള കാലുകളുടെ റെക്കോഡും അവര്‍ക്ക് കിട്ടുന്നത്. റഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം ഒളിമ്പിക് മെഡലും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

uploads/news/2017/09/143722/leg1.jpg

എക്കാത്തറീനയുടെ അച്ഛന് ആറടി അഞ്ചിഞ്ചാണ് ഉയരം. അമ്മയ്ക്ക് ആറടി ഒരിഞ്ച് പൊക്കം. സഹോദരന്‍ ആറടി ആറിഞ്ച്. ഇവരെക്കാളെല്ലാം പൊക്കമാണ് എക്കാത്തറീനയുടെ ഉയരം. ചെറുപ്പത്തില്‍ ഉയരക്കൂടുതലിന്റെ പേരില്‍ ഒട്ടേറെ പരിഹാസങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഉയരം എന്നും തന്റെ അഭിമാനം ഉയര്‍ത്തിയിട്ടേയുള്ളൂവെന്ന് എക്കാത്തറീന പറയുന്നു. രണ്ട് ഗിന്നസ് റെക്കോഡുകള്‍ സ്വന്തമായതിലും ഈ മോഡല്‍ സന്തോഷവതിയാണ്. ഓരോ ദിവസവും തനിക്ക് കിട്ടുന്ന പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അവര്‍ പറയുന്നു. 2008-ല്‍ ബെയ്ജിങ്ങില്‍ നടന്ന ഒളിമ്പിക്സിലാണ് എക്കാത്തറീന ഉള്‍പ്പെട്ട റഷ്യന്‍ ബാസ്‌കറ്റ്ബോള്‍ ടീം വെങ്കലമെഡല്‍ നേടിയത്.

Ads by Google
Thursday 07 Sep 2017 11.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW