Friday, June 22, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 01.13 AM

എതിര്‍ശബ്‌ദത്തെ വെടിയുണ്ടകൊണ്ട്‌ നേരിടുന്നവര്‍

uploads/news/2017/09/143590/1.jpg

തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകയായ ഗൗരി ലങ്കേഷിനെ തന്റെ വീടിനു മുന്നില്‍ വെടിവച്ചു കൊന്നത്‌ ഇന്ത്യ ഉദ്‌ഘോഷിക്കുന്ന എല്ലാ മാനവിക മൂല്യങ്ങളെയും നിരാകരിക്കുന്ന കാടത്തം നിറഞ്ഞ നടപടിയാണ്‌. പുരോഗമനാശയങ്ങള്‍ക്ക്‌ വേണ്ടി എക്കാലവും ഉറച്ച നിലപാടുകളെടുത്ത ധീരയായ പത്രപ്രവര്‍ത്തകയായിരുന്നു അവര്‍.
പുരോഗമനപരമായ നിലപാടുകളെടുക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്‌റ്റ്‌ നയം ഇന്ത്യയില്‍ നടപ്പാകുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ഗൗരി ലങ്കേഷിന്റെ വധം. സമീപകാല ഇന്ത്യന്‍ ചരിത്രത്തില്‍ ഇങ്ങനെ സ്വതന്ത്രവും ധീരവുമായ നിലപാടെടുത്തതിന്റെ പേരില്‍ വധിക്കപ്പെടുന്ന നാലാമത്തെയാളാണ്‌ ഗൗരി. പ്രഫ.എം.എം. കല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ്‌ പന്‍സാരെ എന്നിവര്‍ സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിന്റെ ദുരൂഹത ഇനിയും മാറിയിട്ടില്ല.
അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനു-മെതിരേ പൊരുതിയ സാമൂഹിക പ്രവര്‍ത്തകനായിരുന്ന നരേന്ദ്ര ധാ-ബോല്‍ക്കര്‍ പുനെയില്‍ 2013 ഓഗസ്‌റ്റ്‌ 20-നാണ്‌ കൊല്ലപ്പെട്ടത്‌. മഹാരാഷ്‌ട്ര അന്ധവിശ്വാസ നിര്‍മൂലന്‍ സമിതിയു-ടെ നേതാവും പു-രോഗമനാശയങ്ങളു-ടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയു-ടെ പത്രാധിപരുമായിരുന്നു അദ്ദേഹം. ഇന്ത്യയിെല ജാതി വ്യവസ്‌ഥയെയും തൊട്ടുകൂടായ്‌മയെയും വിമര്‍ശിച്ച അദ്ദേഹം ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്‌ദമുയര്‍ത്തിയ സാമുഹ്യ പ്രവര്‍ത്തകനായിരുന്നു.
സി.പി.ഐയുടെമുതിര്‍ന്ന നേതാവും ഗ്രന്ഥകാരനുമായിരുന്നയാളാണ്‌ ഗോവിന്ദ്‌ പന്‍സാ-രെ. "ആരായിരുന്നു ശിവജി?" എന്ന അദ്ദേഹത്തി-ന്റെ പുസ്‌തകം ഏറെ ശ്രദ്ധേയമായിരുന്നു. ഈ പുസ്‌തകത്തിന്റെ പേരില്‍ വര്‍ഗീയ തീവ്രവാദികളില്‍ നിന്ന്‌ ഭീഷണി നേരിട്ടുകൊണ്ടിരിക്കെയാണ്‌ 2015 ഫെബ്രുവരി 16-ന്‌ പുലര്‍ച്ചെ ഭാര്യയുമൊത്ത്‌ നടക്കുകയായിരുന്ന അദ്ദേഹത്തെ ബൈക്കിലെത്തിയവര്‍ വെടിവച്ചു വീഴ്‌ത്തിയത്‌.
വിഗ്രഹാരാധനയ്‌ക്കും അന്ധവിശ്വാസത്തിനുമെതിരേ ശക്‌തമായ നിലപാട്‌ എടുത്തിരുന്ന എം.എം. കല്‍ബുര്‍ഗി ഇതേകാരണത്താല്‍ തന്നെ ജീവനു ഭീഷണി നേരിടുന്നയാളായിരുന്നു. കന്നഡ സാഹിത്യകാരനും കന്നഡ സര്‍വകലാശാലാ മുന്‍ വി.സിയുമായിരുന്നു അദ്ദേഹം. െദെവകോപമുണ്ടാകു-മോ എന്നു പരീക്ഷിക്കാന്‍ വിഗ്രഹങ്ങളിലും െദെവത്തി-ന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരന്‍ യു.ആര്‍. അനന്തമൂര്‍ത്തിയു-ടെ വാക്കുകള്‍ ഒരു ചടങ്ങില്‍ പരാമര്‍ശിച്ചതിന്റെ പേരില്‍ കല്‍ബുര്‍ഗി-ക്കെതി-രേ വി.എച്ച്‌.പിയും ബജ്‌രംഗ്‌ദളും രംഗത്തെത്തിയിരുന്നു. 2015 ഓഗസ്‌റ്റ്‌ 30-ന്‌ കര്‍ണാടകയിലെ ധര്‍വാഡില്‍ സ്വന്തം വീട്ടില്‍ വച്ചാണ്‌ കല്‍ബുര്‍ഗി കൊല്ലപ്പെടുന്നത്‌. ബൈക്കിലെത്തിയ അക്രമികള്‍ തൊട്ടടുത്തു നിന്ന്‌ വെടിവച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
ഈ മൂന്നു കൊലപാതകങ്ങളും പോലെയാണ്‌ ഗൗരി ലങ്കേഷിനെ വധിച്ചതും. ബൈക്കിലെത്തിയവര്‍ തൊട്ടടുത്തു നിന്ന്‌ വെടിവയ്‌ക്കുകയായിരുന്നു. എന്നും സ്വതന്ത്രമായി സംസാരിച്ച ഗൗരിയെ ലക്ഷ്യം വച്ചതു വഴി അക്രമികളും അവര്‍ക്ക്‌ പിന്നിലുള്ളവരും ലക്ഷ്യമിടുന്നത്‌ സ്വതന്ത്ര ചിന്തയെ ഭീഷണിപ്പെടുത്തുക എന്നതു തന്നെയാണ്‌. എതിര്‍ ശബ്‌ദം ഉയര്‍ത്തുന്നവരെ കൊന്നുകൊണ്ട്‌ വിമര്‍ശനങ്ങളെ ഇല്ലാതാക്കാമെന്നു കരുതുന്ന ഏതോ ഒരു ഫാസിസ്‌റ്റ്‌ ശക്‌തി ഈ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നിലുണ്ട്‌. അത്‌ ആരാണെന്ന്‌ ഇനിയും വ്യക്‌തമായിട്ടില്ല. ദുരൂഹത തുടരുന്നത്‌ ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപക്ഷതയ്‌ക്കും തികച്ചും ഭീഷണിയാണ്‌.
എതിര്‍പ്പിനെ വെടിയുണ്ടയിലൂടെ നേരിടാം എന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അയാള്‍ വിഡ്‌ഢികളുടെ രാജാവാണെന്നു പറയേണ്ടിയിരിക്കുന്നു. തങ്ങള്‍ക്കെതിരേ ഒരു ശബ്‌ദവും ഉയരാന്‍ അനുവദിക്കില്ലെന്ന്‌ ഏതെങ്കിലും വ്യക്‌തിയോ സംഘടനയോ ചോരയൊഴുക്കി തെളിയിക്കുന്നത്‌ ഇന്ത്യ ഇരുണ്ട ഒരുകാലത്തിലേക്ക്‌ പോകുകയാണെന്ന ഭീതിജനകമായ സത്യത്തെയാണ്‌ വെളിവാക്കുന്നത്‌.
ജനാധിപത്യത്തില്‍ പത്രപ്രവര്‍ത്തനത്തിനുള്ള സ്‌ഥാനം വളരെ വലുതാണ്‌. പത്രപ്രവര്‍ത്തകര്‍ എന്നും ഭരണാധികാരികള്‍ക്കും തത്‌പരകക്ഷികള്‍ക്കും ഹിതമല്ലാത്ത കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നിരിക്കും. പത്രപ്രവര്‍ത്തകരെ നിശബ്‌ദരാക്കിക്കൊണ്ട്‌ എതിര്‍ ശബ്‌ദങ്ങളെ ഇല്ലാതാക്കാമെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത്‌ ഇന്ത്യന്‍ ജനാധിപത്യത്തിനു നേരേയുള്ള തീക്കളിയാണ്‌. അതിനെ പൊതു സമൂഹം കൈയും കെട്ടി നോക്കിനില്‍ക്കില്ല.
ഗൗരി ലങ്കേഷ്‌ ഒരു പ്രതീകമാണ്‌. സാമുഹ്യ തിന്മകള്‍ക്കെതിരേ പോരാടാന്‍ ഉയര്‍ന്ന ചിന്താഗതിയുള്ളവര്‍ രംഗത്തു വരുമെന്നതിന്റെ സൂചനയാണവര്‍. അവരുടെ മരണവും ഒരു പ്രതീകമാണ്‌. ഇത്തരം ചിന്താഗതിക്കാര്‍ എന്നും കഴുകന്‍ കണ്ണുകളുടെ ലക്ഷ്യമാണെന്നതിന്റെ തെളിവ്‌. ഇങ്ങനെ എതിര്‍ശബ്‌ദമുയര്‍ത്തുന്നവരെ വധിക്കാന്‍ അവര്‍ മൂലം അസ്വസ്‌ഥരായവര്‍ക്ക്‌ സാധിച്ചേക്കും. എന്നാല്‍, അവര്‍ കൊളുത്തിവച്ച ദീപശിഖ ഏന്താന്‍ ഈ രാജ്യത്ത്‌ പതിനായിരങ്ങളുണ്ടാകും.

Ads by Google
Thursday 07 Sep 2017 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW