Wednesday, September 06, 2017 Last Updated 1 Min 30 Sec ago English Edition
Todays E paper
Wednesday 06 Sep 2017 07.52 PM

ഗാവസ്കര്‍, ഇനിയും പരിഹസിച്ചോളൂ.... വളര്‍ത്തുനായ സിംബയുടെ മുഖം പച്ചകുത്തി ക്രിക്കറ്റ്താരം രാഹുല്‍

KL Rahul

ഇന്ത്യന്‍ ക്രിക്കറ്റിലെ താരം കെ.എല്‍ രാഹുല്‍ ഇടക്കിടെ ഹെയര്‍ സ്റ്റൈലില്‍ പരീക്ഷണം നടത്താറുണ്ട്. ഇതാ ഇപ്പോൾ രാഹുല്‍ തന്റെ ശരീരത്തില്‍ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ ടാറ്റൂ ആണ് വരച്ചുചേര്‍ത്തത്. അത് മറ്റാരുമല്ല, തന്റെ വളര്‍ത്തുനായ സിംബയുടെ പടമാണ്. പച്ചകുത്തിയ ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

എന്റെ പിറകില്‍ ആരാണെന്ന് നോക്കൂ എന്ന കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. സിംബയോടൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു. ആദ്യമായി അല്ല രാഹുൽ പച്ചകുത്തുന്നത്. 'എന്റെ ശരീരമാണ് എന്റെ ജേർണൽ, എന്റെ ടാറ്റൂകളാണ് എന്റെ കഥകൾ' എന്ന് നേരത്തെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ രാഹുൽ കുറിച്ചിരുന്നു.

KL Rahul

നേരത്തെ, ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ കളി മികവിനേക്കാള്‍ സ്റ്റൈലിഷായവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് സുനില്‍ ഗാവസ്ക്കര്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യൻ ടീമിൽ ശരീരത്തില്‍ ടാറ്റൂ ചെയ്തവര്‍ക്കും ഹെയര്‍ സ്റ്റൈല്‍ കൂടുതല്‍ സുന്ദരമാക്കുന്നവര്‍ക്കുമാണ് എത്താനാവുക എന്നായിരുന്നു ഗവാസ്ക്കറിന്റെ പരിഹാസം. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവരെയെല്ലാം ലക്ഷ്യംവെച്ചുള്ളതായിരുന്നു ഗാവസ്ക്കറിന്റെ പരിഹാസം.

Ads by Google
LATEST NEWS
TRENDING NOW