Tuesday, October 31, 2017 Last Updated 36 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 03.29 PM

വിനായക പ്രതീകാത്മക സങ്കല്പങ്ങള്‍

''ഓംകാരത്തിലെ അകാരം വിഷ്ണുവിനേയും ഉകാരം ശിവനേയും മകാരം ബ്രഹ്മാവിനേയും സൂചിപ്പിക്കുന്നതിനാല്‍ ഗണപതിയെ ത്രിമൂര്‍ത്തി സ്വരൂപമായാണ് സങ്കല്പിച്ചുപോരുന്നത്. ''
uploads/news/2017/09/143457/joythi060917a.jpg

ശിവഭഗവാന്റെ പ്രിയപുത്രനായ 'വിനായകന്‍' ഭാരതീയ ഈശ്വരസങ്കല്പത്തിലെ പ്രഥമ ഗണനീയനും സ്മരണീയനുമാണ്. ഭാരതീയ ഭക്തസഹസ്രങ്ങളുടെ ആരാധനാക്രമത്തില്‍ വിഘ്‌നേശ്വരന് പ്രഥമ സ്ഥാനം എങ്ങനെ കൈവന്നു എന്ന ചോദ്യം എല്ലാവരിലും ഉയരുന്നു.

ഈശ്വരന്റെ വിഭിന്ന ഗുണഗണങ്ങളെ ഭാരതീയ മൂര്‍ത്തി സങ്കല്പം ചെയ്യുന്നവരും, ചിത്രകാരന്മാരും, വിഭിന്നി പ്രതീകങ്ങളില്‍ക്കൂടി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ 'വ്യാസ' മഹര്‍ഷിയുടെ സംഭാവനകള്‍ ശ്രേഷ്ഠവും, സ്പഷ്ടവുമാണ്. തന്റെ ഏതു പ്രശ്‌നവും വിഘ്‌നം കൂടാതെ നടത്തുന്നതിനാണല്ലോ ഏവരും ആഗ്രഹിക്കുന്നത്.

മറ്റൊരു ദൈവീകശക്തിക്കും തടുക്കാന്‍ കഴിയാത്ത ശക്തിയുള്ള വിഘ്‌നങ്ങളുടെ ദേവനായ വിഘ്‌നേശ്വരനുമാത്രമേ ഇത് സാദ്ധ്യമാക്കാന്‍ കഴിയൂ. പ്രപഞ്ചസത്യമായ 'ഓംകാര'ത്തില്‍നിന്ന് ഉത്ഭവിച്ച പ്രണവത്തെ രൂപഭാവനയിലൂടെ പ്രതിനിധാനം ചെയ്യുന്നതാണ് ഗണപതിയുടെ 'ആകാരം.'

ഗണപതിപൂജയ്ക്ക് പ്രഥമസ്ഥാനം കൈവന്നത് ആനയുടെ ശബ്ദത്തില്‍ 'ഓംകാരധ്വനി' കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാലാണ്.
ശ്രീവിനായകന് '51' മുഖങ്ങള്‍ അഥവാ രൂപങ്ങള്‍ കല്‍പ്പിച്ചിരിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവ ബാലഗണപതി, ശക്തിഗണപതി, വിദ്യാഗണപതി സിദ്ധിവിനായകന്‍, വിഘ്‌നരാജഗണപതി, പഞ്ചമുഖഗണപതി, മഹാഗണപതി തുടങ്ങിയവയാണ്.

ഓംകാരത്തിലെ 'അ'കാരം വിഷ്ണുവിനേയും 'ഉ'കാരം ശിവനേയും 'മ'കാരം ബ്രഹ്മാവിനേയും സൂചിപ്പിക്കുന്നതിനാല്‍ ഗണപതിയെ ത്രിമൂര്‍ത്തി സ്വരൂപമായാണ് സങ്ക
ല്പിച്ചുപോരുന്നത്.

ആനയുടെ മുഖം


പക്ഷിമൃഗാദികളില്‍ ആനയ്ക്ക് പ്രാധാന്യം കല്‍പ്പിച്ചത് ആനയുടെ വിശാലമുഖം, ബുദ്ധിവൈഭവം, ഓര്‍മ്മശക്തി, വിശ്വസ്തത എന്നിവകളെക്കൊണ്ടാണ്.

തുമ്പിക്കൈ


ആനയ്ക്ക് തുമ്പിക്കൈകൊണ്ട് ഒരു ക്രെയിനിനെപ്പോലെ ഒരു വലിയ വൃക്ഷത്തെ പൊക്കി ഉയര്‍ത്താന്‍ കഴിയും. അതേസമയം ഏറ്റവും ചെറിയ മൊട്ടുസൂചിയും എടുക്കാന്‍ കഴിയും.

ശാസ്ത്രലോകത്തിലെ മനുഷ്യനിര്‍മ്മിതമായ യന്ത്രങ്ങള്‍ക്കൊന്നും തന്നെ ഈ വ്യത്യസ്തമായ സവിശേഷതയില്ല. ഉദാഹരണത്തിന് ഒരു 'സ്പാനര്‍'കൊണ്ട് ഒരു വാഹനത്തിന്റെ ബോള്‍ട്ട് അഴിച്ച് മാറ്റാന്‍ കഴിയും; എന്നാല്‍ അതുകൊണ്ട് ഒരു വാച്ച് അഴിച്ചു നന്നാക്കാന്‍ കഴിയില്ല.

വലുതും ചെറുതുമായ പ്രശ്‌നങ്ങളെ (സാരംവിസ്താരം) പരിഹൃദമാക്കാന്‍ കഴിയുന്ന ഒരു ആത്മീയ തലത്തെയാണ് 'തുമ്പിക്കൈ' പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യന് തന്റെ മോശപ്പെട്ട പഴയ സംസ്‌കാരത്തെ പിഴുതുകളയാന്‍ ആനയെപ്പോലെ ആദ്ധ്യാത്മിക ശക്തിവേണം. അതിനാല്‍ ആനയ്ക്ക് തലയോടൊപ്പം 'തുമ്പിക്കൈ'യും വിശേഷതയുടെ പ്രതീകാത്മമായി കാണിച്ചിരിക്കുന്നു.

ആനയുടെ വലിയ ചെവി


ഇത് വിശറിപോലെ നിയന്ത്രണ വിധേയമാണ്. ജ്ഞാന ശ്രവണത്തിന്റെ പ്രതീകവുമാണ്. ഗുരു തന്റെ ശിഷ്യന് ചില പ്രത്യേക മന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ചെവിയിലാണ്. ഈ ജ്ഞാനം, ശ്രദ്ധയോടെ, ജിജ്ഞാസാപൂര്‍വം ഗ്രഹിക്കാന്‍ ഈശ്വരസമര്‍പ്പണമായി മനസ്സുകൊടുത്ത് കേള്‍ക്കുന്നതിന്റെ പ്രതീകമാണ്.

ഒടിഞ്ഞ കൊമ്പ്


ഏകദന്തന്‍- ഇത് ദ്വന്ദാതീയ അവസ്ഥയെ കാണിക്കുന്നു. തന്റെ മായാശക്തികൊണ്ട് പ്രപഞ്ചശക്തിയെ ചലിപ്പിച്ച് സൃഷ്ടിസ്ഥിതി (പാലന) സംഹാരം ചെയ്യുന്നവന്‍ എന്നാണ് ഇത് കാണിക്കുന്നത്.
Advertisement
Advertisement
Ads by Google
TRENDING NOW