Tuesday, November 07, 2017 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 02.31 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/09/143451/WeeklyJokes060917a.jpg

സുഹൃത്തിന്റെ വീട്ടിലെത്തിയ സുകു പത്രം നിവര്‍ത്തിയിട്ട്:
ഇതെന്താ... ഇങ്ങനെ മുഴുവന്‍ കീറിയെടുത്തിരിക്കുകയാണല്ലോ. ആരാ ഇങ്ങനെ ചെയ്തത്?
സുഹൃത്ത്: ഞാന്‍ തന്നെയാ... ഓണമായപ്പോഴേക്കും തുണിക്കടയുടെയും മറ്റും വമ്പന്‍ പരസ്യങ്ങളാ... ആ പരസ്യം ഭാര്യ കണ്ടാല്‍ എന്റെ കാര്യം പോക്കാ...
- വിനോദ്, സരോവരം

*****

സ്ഥിരമായി മദ്യപിച്ചു വരാറുള്ള ഭര്‍ത്താവിനോട് ഭാര്യ:
നിങ്ങളുടെ ഈ പോക്ക് അത്ര ശരിയല്ല.
ഭര്‍ത്താവ്: എടീ... പോകുന്നതു ശരിയായിട്ടു തന്നെയാ... വരുന്നതിലാ കുഴപ്പം.
ശശി, കൊട്ടാരക്കര

***

പ്രിന്‍സിപ്പല്‍: ആണ്‍കുട്ടികള്‍ ആരെങ്കിലും ഗേള്‍സ് ഹോസ്റ്റലില്‍ പോയാല്‍ ഫൈന്‍ ഇടാക്കും. ഒരു തവണ നൂറുരൂപ. രണ്ടാമത്തെ തവണ അഞ്ഞൂറ് രൂപയും വീണ്ടും ആ
വര്‍ത്തിച്ചാല്‍ ആയിരം രൂപയും ഫൈന്‍ ഇടാക്കും.
ഇതുകേട്ട ഷെറീഫ്: സീസണ്‍ ടിക്കറ്റിന് എത്രയാ സാറേ ചാര്‍ജ്?
- സുരേഷ്, കരുനാഗപ്പള്ളി

***

uploads/news/2017/09/143451/WeeklyJokes060917.jpg

കാമുകന്‍ കാമുകിയോട്:
ഞാന്‍ വിളിച്ചാല്‍ നീ ഇറങ്ങിവരില്ലേ?
കാമുകി: ഇല്ല ചേട്ടാ.
കാമുകന്‍: അതെന്താ?
കാമുകി: എന്റെ വീട് ഒരു കുന്നിന്റെ താഴെയാ... ചേട്ടന്‍ വിളിച്ചാല്‍ ഞാന്‍ വേണേല്‍ കയറിവരാം.
- റഷീദ്, ചേര്‍ത്തല

***

യൂണിയന്‍ നേതാവു കൂടിയായ സര്‍ക്കാര്‍ ജീവനക്കാരന്‍ സുഹൃത്തിനോട്:
ഒരു മാറ്റത്തിനു സമയമായി എന്നു വിളിച്ചുകൂവി നടന്നത് പൊല്ലാപ്പായി.
സുഹൃത്ത്: എന്തുപറ്റി?
നേതാവ്: ഇതുകേട്ട അധികാരികള്‍ എന്നെ മാറ്റി. അങ്ങ് പാറശാലയ്ക്ക്.
- വിശ്വന്‍, പെരുമ്പാവൂര്‍

****

ജഡ്ജി പ്രതിയോട്:
ഈ കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിച്ചോളൂ...
പ്രതി: എനിക്ക് അനുകൂലമായി വാദിക്കാന്‍ വക്കീല്‍ ഉള്ളതുപോലെ അനുകൂലമായി വിധിപറയാന്‍ ഒരു ജഡ്ജിയെ ഏര്‍പ്പാടാക്കാന്‍ പറ്റുമോ സാര്‍?
- ശ്രീനി, ഒറ്റപ്പാലം

***

uploads/news/2017/09/143451/WeeklyJokes060917b.jpg

വാസു കേശവനോട്:
നിന്റെ കേടായ രണ്ടു പല്ല് പറിച്ചല്ലോ... നന്നായി. ഇനീം രണ്ടെണ്ണം കൂടിയുണ്ട്. അതുകൂടി പറിക്കാമായിരുന്നു.
കേശവന്‍: എന്തുചെയ്യാം. അപ്പോഴേക്കും അയല്‍ക്കാരു വന്ന് അവളെ പിടിച്ചുമാറ്റി.
- സാബു, മൂലമറ്റം

****

പത്രം വായിച്ചുകൊണ്ടിരുന്ന രവി സുനിലിനോട്:
കേട്ടോ... പട്ടണത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍നിന്നു ലഭിച്ച മൃതദേഹത്തില്‍ വെടിയുണ്ടയുടെ ഒരു ഭാഗം കണ്ടെത്തിയെന്ന്.
സുനില്‍: എങ്കില്‍ വല്ല അര്‍ധസൈനികനുമായിരിക്കും വെടിവച്ചത്.
പ്രദീപ്, പേട്ട

Ads by Google
Ads by Google
TRENDING NOW