Tuesday, September 12, 2017 Last Updated 46 Min 14 Sec ago English Edition
Todays E paper
Wednesday 06 Sep 2017 02.12 PM

മുഖത്തിന് ഇരുണ്ട നിറം ക്രീം പുരട്ടിയിട്ടും മാറ്റമില്ല; ഈ പ്രശ്‌നത്തിന് എന്താണ് പ്രതിവിധി?

uploads/news/2017/09/143448/askdrayurveda060917.jpg

മുഖത്തിന് ഇരുണ്ട നിറം ക്രീം പുരട്ടിയിട്ടും മാറ്റമില്ല

ഞാനൊരു കോളജ് വിദ്യാര്‍ഥിയാണ്. 160 സെന്റീ മീറ്റര്‍ ഉയരമുണ്ട്. 67 കിലോ ഭാരവും. വെളുത്ത നിറമാണ്. പക്ഷേ, എന്റെ മുഖത്തിന് ഇരുണ്ട നിറമാണ്. പല ക്രീമുകളും ഞാന്‍ ഉപയോഗിച്ചു നോക്കി. എന്നിട്ടും യാതൊരു മാറ്റവും കണ്ടില്ല. നെറ്റിയിലും കണ്ണുകള്‍ക്കു ചുറ്റുമാണ് നിറവ്യത്യാസം കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്‌നത്തിന് എന്താണ് പ്രതിവിധി?
--------- അനൂപ് കൃഷ്ണന്‍ ,ഇടുക്കി

കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് താങ്കള്‍ക്ക് ദുര്‍മേദസിന്റെ ആധിക്യമുണ്ടെന്ന് മനസിലാക്കുന്നു. അമിതമായ ടെന്‍ഷനും ഉറക്കമിളപ്പുമുള്ളവരില്‍ ഇങ്ങനെയുണ്ടാവാം. അരിയാഹാരം കുറയ്ക്കണം.

രാവിലെ അരമണിക്കൂര്‍ വ്യായാമം ചെയ്യണം. നന്നായി വിയര്‍ക്കും വരെ വ്യായാമം ചെയ്യാന്‍ ശ്രമിക്കണം. അമിതമായി ടെലിവിഷന്‍ കാണുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഈ അസുഖത്തിന് ദോഷഫലം ചെയ്യും.

പുനര്‍ന്നവാദി കഷായം ചന്ദ്രപ്രഭഗുളിക മേമ്പൊടി ചേര്‍ത്ത് കഴിക്കുന്നത് വളരെ ഉത്തമമാണ്. പുനര്‍ന്നവാസവം, അയസ്‌കൃതി, ലോഹാസവം കൂട്ടിക്കലര്‍ത്തി 30 മില്ലി ലിറ്റര്‍ വീതം 2 നേരം ആഹാരശേഷം കഴിക്കുക.

ദശമൂലഹരീതകി ലേഹ്യം 2 ടീസ്പൂണ്‍ രാത്രി കിടക്കാന്‍ നേരം കഴിക്കുക. മുഖം ചൂടുവെള്ളം കൊണ്ട് കഴുകിയതിനു ശേഷം കുങ്കുമാദി ക്രീം അരമണിക്കൂര്‍ തേച്ച് മസാജ് ചെയ്യുക. ഇത് 2 മാസക്കാലം തുടരുക. കുങ്കുമാദി ക്രീം തുടര്‍ച്ചയായി പുരട്ടുക.

ശുക്ലത്തിന്റെ അളവ് കുറവ്


എനിക്ക് 30 വയസ്. എന്റെ വിവാഹം നിശ്ചയിച്ചു. രണ്ടു മാസം കഴിഞ്ഞാണ് വിവാഹം. എനിക്ക് ശുക്ലത്തിന്റെ അളവ് കുറവാണ്. നാലോ അഞ്ചോ തുള്ളി ശുക്ലം മാത്രമാണ് സ്ഖലനസമയം പുറത്തുവരുന്നത്. ചെറുപ്പകാലം മുതല്‍ സ്വയം ഭോഗശീലം എനിക്കുണ്ടായിരുന്നു. അക്കാലത്ത് ആവശ്യത്തിന് അളവില്‍ ശുക്ലം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടാണ് ശുക്ലത്തില്‍ കുറവ് കണ്ടു തുടങ്ങിയത്. ശുക്ലത്തിന്റെ അളവ് വര്‍ധിക്കാന്‍ എന്താണ് മാര്‍ഗം? ശുക്ലം കുറയുന്നത് കുട്ടികള്‍ ഉണ്ടാകുന്നതിന് തടസമാവില്ലേ?
-------- എന്‍.എന്‍, തിരുവാങ്കുളം

ശരീരത്തിലുള്ള ശുക്ലത്തിന്റെ അളവ് കുറയുന്നത് ഒരിക്കലും ഗര്‍ഭധാരണത്തിന് തടസമാകില്ല. ശുക്ലത്തില്‍ ഉള്ള ബീജത്തിന്റെ ശക്തിയാണ് പ്രധാനം.

ബീജശക്തി കുറവിന് വേണ്ടി മാത്രമാണ് മരുന്ന് കഴിക്കേണ്ടി വരുന്നത്. ചെറുപ്പകാലത്തുള്ള സ്വയം ഭോഗശീലം ഇതുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല.

എന്താലായും ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമില്ല. വിവാഹം ശേഷം അതേക്കുറിച്ചൊക്കെ ചിന്തിച്ചാല്‍ മതിയാവും.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദിക് ഗ്രൂപ്പ്, തൊടുപുഴ

Ads by Google
Advertisement
TRENDING NOW