Wednesday, November 01, 2017 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 02.05 PM

മാംസ പ്രിയര്‍ സൂക്ഷിക്കുക; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നു

uploads/news/2017/09/143447/meat.jpg

ആട്, പോത്ത്, പന്നി എന്നിവയുടെ മാംസം അമിതമായി കഴിക്കുന്നത് പ്രമേഹം കൂടുന്നതിന് കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍. സിംഗപ്പൂരിലെ ഡൂക്ക്-എന്‍യുഎസ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. '' നമ്മുടെ ആഹാരക്രമത്തില്‍ നിന്ന് മാംസത്തെ ഒഴിവാക്കണം എന്നല്ല പറയുന്നത്. എല്ലാ ദിവസവും ആഹാരക്രമത്തില്‍ മാംസം ഉള്‍പ്പെടുത്താതിരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത് '' - സീനിയര്‍ ഗവേഷകന്‍ കോഹ് വൂണ്‍ പോവെ പറയുന്നു.

റെഡ് മീറ്റ് ആഹാരത്തില്‍ നിന്ന് കുറയ്ക്കു. അതിന് പകരം കോഴിയും മീനും, പാലുത്പന്നങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ കുറയ്ക്കുന്നുവെന്നും കോഹ് വൂണ്‍ പോവെ പറയുന്നു. പഠനത്തിനായി 1993 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ 45 മുതല്‍ 74 വയസ്സ് വരെ പ്രായമുള്ള 63,257 പേരെ നിരീക്ഷിച്ചു. ഇതില്‍ നിന്നും റെഡ് മീറ്റ് പ്രമേഹ സാധ്യത 23 മുതല്‍ 15 വരെ ശതമാനത്തോളം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി. എന്നാല്‍ മീനുകള്‍ പ്രമേഹം വര്‍ദ്ധിപ്പിക്കുന്നില്ല എന്നും പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Ads by Google
Advertisement
Ads by Google
TRENDING NOW