Saturday, November 25, 2017 Last Updated 27 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 01.00 PM

ഇങ്ങനെ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ആ ജീവിതങ്ങള്‍ രക്ഷപ്പെടുമായിരുന്നു; ബ്ലൂ വെയ്‌ലില്‍പ്പെട്ട സഹോദരനെ രക്ഷിക്കാന്‍ ചേട്ടന്‍ ചെയ്തത്

uploads/news/2017/09/143437/blue-whale.jpg

ചെന്നൈ: ബ്ലൂവെയ്ല്‍ ഗെയിമിന്റെ നീരാളിപ്പിടിത്തത്തില്‍നിന്നു രക്ഷ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പ്രചോദനം പകരുന്ന കഥയാണു തമിഴ്‌നാട് കാരക്കാല സ്വദേശി അലക്‌സാണ്ടറി (21) ന്റേതും രക്ഷകനായി വന്ന ചേട്ടന്റേതും. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിനോക്കിയിരുന്ന അലക്‌സാണ്ടറിനു വാട്‌സാപ് ഗ്രൂപ്പില്‍നിന്നാണു മരണക്കളിയുടെ ലിങ്ക് ലഭിച്ചത്. വെറുതെ ഒരു രസത്തിനു കളിച്ചുതുടങ്ങി പെട്ടെന്നുതന്നെ ഗെയിമിന് അടിമയായി. ഇതോടെ ജോലിയില്‍നിന്നു നീണ്ട അവധിയെടുത്തു വീട്ടിലിരുന്നു കളി തുടര്‍ന്നു.

അലക്‌സാണ്ടറുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ സഹോദരന്‍ അജിത്തിന്റെ സമയോചിതമായ ഇടപെടലാണ് ഇയാളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ മൂന്നിന് അര്‍ധരാത്രി സെമിത്തേരിയിലെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതു ശ്രദ്ധയില്‍പെട്ട അജിത് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ താന്‍ ബ്ലൂവെയിലിന് അടിമയാണെന്ന് അലക്‌സാണ്ടര്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാളുടെ മൊബൈലും ലാപ്‌ടോപ്പും പരിശോധിച്ചെങ്കിലും ഗെയിം ഡിലീറ്റ് ചെയ്തിരുന്നു.

ഗെയിം അഡ്മിന്‍ തനിക്ക് അവസാനം തന്ന ടാസ്‌ക്, കയ്യില്‍ തിമിംഗിലത്തിന്റെ ആകൃതിയില്‍ മുറിവുണ്ടാക്കാനാണെന്ന് അലക്‌സാണ്ടര്‍ പൊലീസിനോടു പറഞ്ഞു. മൂന്നു ദിവസത്തെ തുടര്‍ച്ചയായ കൗണ്‍സലിങ്ങിനുശേഷം ജീവിതത്തിലേക്കു തിരിച്ചുവന്ന അലക്‌സാണ്ടര്‍ ഇത്തരം അപകടകരമായ ഗെയിമുകള്‍ കളിക്കരുതെന്നും മറ്റാരുടെയും ശ്രദ്ധയില്‍പെട്ടില്ലെങ്കില്‍ ഇവ നമ്മെ ആത്മഹത്യയിലേക്കു തള്ളിവിടുമെന്നും പറഞ്ഞു. ബ്ലൂ വെയ്ല്‍ മരണങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ സ്വന്തം മക്കളെയും സഹോദരങ്ങളെയും ശ്രദ്ധിക്കാന്‍ ഇതുപോലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ ജീവിതങ്ങളും രക്ഷപ്പെട്ടേനെ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW