Tuesday, November 20, 2018 Last Updated 36 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 09.35 AM

‘അവര്‍ എന്റെ അമ്മയെ പോലെ’; ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ഞെട്ടല്‍ മാറാതെ കനയ്യകുമാറും ജിഗ്നേഷ് മേവാനിയും

Jignesh Mevani, Kanhaiya Kumar

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും തീവ്രഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ ഞെട്ടി മക്കള്‍. നൊന്തു പ്രസവിച്ച മക്കളല്ല മറിച്ച് മക്കളെപ്പോലെ കരുതിയ കനയ്യ കുമാര്‍, ജിഗ്നേഷ് മേവാനിയും അടക്കമുള്ളവരാണ് ലങ്കേഷിന്റെ കൊലപാതകത്തില്‍ ഞെട്ടലും അവരുമായുള്ള അനുഭവവും പങ്ക് വച്ച് രംഗത്ത് വന്നിരിക്കുന്നത്.

നിരവധി വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും ദളിത് നേതാക്കള്‍ക്കും ഒപ്പമായിരുന്നു ഗൗരി ലങ്കേഷിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നത്. ജെഎന്‍യു പ്രശ്‌നമുണ്ടായ സമയത്തും ഗൗരിയുടെ നിലപാട് വിദ്യാര്‍ത്ഥി നേതാവായ കനേയ്യ കുമാറിനൊപ്പമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. തനിക്ക് അമ്മയുടെ സ്ഥാനമാണ് ലങ്കേഷെന്ന് കന്നയ്യ കുമാര്‍ ട്വിറ്റ് ചെയ്തിരുന്നു.

വെടിയേറ്റ് മരിച്ച് മണിക്കൂറുകള്‍ക്കകം ഗുജറാത്ത് ദളിത് നേതാവായ ജിഗ്നേഷ് മേവാനി സംഭവത്തില്‍ ഞെട്ടല്‍ അറിയിച്ചിരുന്നു. സംഘപരിവാറിനും ബിജെപിക്കും എതിരെ ഭയമില്ലാത്ത പോരാട്ടം നടത്തുന്നതിന് അവര്‍ക്ക് സ്വന്തം ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നുവെന്ന് ജിഗ്നേഷ് അഭിപ്രായപ്പെട്ടു. ഭിന്നാഭിപ്രായമുള്ള എല്ലാവരേയും കൊന്നൊടുക്കുകയാണെന്നും അദ്ദേഹം കുറിച്ചു. താനും കനയ്യ കുമാറും ഉമര്‍ ഖാലിദും എല്ലാം അവര്‍ക്ക് സ്വന്തം മക്കളെപ്പോലെയാണെന്നും ജിഗ്നേഷ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസ്സിനും ബിജെപിക്കും എതിരെ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വന്തം പത്രമായ ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ആറു മാസം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് ഇതില്‍ ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.

ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏറെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW