Tuesday, November 21, 2017 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 01.53 AM

സന്നിധാനത്ത്‌ തിരുവോണ സന്ദേശസമര്‍പ്പണം നടത്തി

uploads/news/2017/09/143273/re5.jpg

ശബരിമല: സന്നിധാനത്തു തിരുവോണ സന്ദേശസമര്‍പ്പണം നടത്തി. കര്‍ണാടക ലജിസ്ലേറ്റീവ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ പി.എച്ച്‌. ശങ്കരന്‍ മൂര്‍ത്തി ഉദ്‌ഘാടനം ചെയ്‌തു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ അധ്യക്ഷനായിരുന്നു.
പി.എസ്‌.സി. മുന്‍ ചെയര്‍മാന്‍ കെ.എസ്‌. രാധാകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഗവേഷകന്‍ ഡോ.എം.ജി. ശശിഭൂഷണ്‍, എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍ പി.എന്‍. ചന്ദ്രശേഖരന്‍, പി.ആര്‍.ഒ. മുരളി കോട്ടയ്‌ക്കകം എന്നിവര്‍ പ്രസംഗിച്ചു. വെഞ്ഞാറംമൂട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാസാംസ്‌കാരിക സംഘടനയായ ജീവകലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ പത്ത്‌ വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ തിരുവാതിരകളിയും സദ്യയും നടന്നു.

Ads by Google
Wednesday 06 Sep 2017 01.53 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW