Thursday, February 22, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Sep 2017 02.37 PM

പോര്‍സ് മലയാളി സമൂഹത്തിന്റെ ഓണാഘോഷം ഗംഭീരമായി

uploads/news/2017/09/143150/eup050917a.jpg

കൊളോണ്‍: ഓണസദ്യയ്ക്ക് ഏറെ പ്രാധാന്യം നല്‍കി കൊളോണ്‍ പട്ടണത്തിന് സമീപം സ്ഥിതിചെയ്യുന്ന പോര്‍സിലെ നാല്‍പ്പത്തഞ്ചില്‍പരം മലയാളി കുടുംബങ്ങളുടെ സംഗമവും ഓണാഘോഷവും സംയുക്തമായി പോര്‍സിലെ ഒറ്റി ഹാളില്‍ സെപ്റ്റംബര്‍ 2 ന് (ശനി) വൈകുന്നേരം കേരളത്തനിമയാര്‍ന്ന പരിപാടികളോടെ നടത്തി. ആഘോഷം മേരിക്കുട്ടി തോമസ് വടക്കിനേത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രിഗറി മേടയില്‍ സ്വാഗതം ആശംസിച്ചു.

കൊട്ടും കുരവയും താളമേളങ്ങളും അകമ്പടിയേന്തി ജോസഫ് മുളപ്പന്‍ചേരില്‍ മഹാബലി തമ്പുരാനായി എഴുന്നെള്ളിവന്നപ്പോള്‍ ഐശ്യര്യപൂര്‍ണവും സമ്പല്‍ സമൃദ്ധവുമായ ചതിയും വഞ്ചനയുമില്ലാത്ത ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ പ്രേക്ഷക മനസുകള്‍ നീരാടി. കേരള സ്ത്രീകളുടെ തനതുകലാരൂപമായ തിരുവാതിരകളി, ഹാസ്യം തുളുമ്പുന്ന വിവിധതരം സ്‌കെച്ചുകള്‍, കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചറിയിക്കുന്ന പകിട്ടാര്‍ന്ന പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

പാപ്പച്ചന്‍, മറിയാമ്മ പുത്തന്‍പറമ്പിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഏറെ ശ്രദ്ധ ആകര്‍ഷിച്ചു. കേരളത്തില്‍ നിന്നും എത്തിച്ച തൂശനിലയില്‍ പഴം, പപ്പടം, പായസം ഉള്‍പ്പടെ ഇരുപത്തിയൊന്നു കൂട്ടം കറികള്‍ ഉള്‍പ്പടെ സദ്യ വിളമ്പിയപ്പോള്‍ നാട്ടിലെ ഓണാഘോഷത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കാനായി.

പോള്‍ ഗോപുരത്തിങ്കല്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.പരിപാടികളുടെ വിജയത്തിനായി തോമസ്/അനി കാനച്ചേരി,ബേബി/ലൂസി ചാലായില്‍, തോമസ്/ലില്ലി ചക്യത്ത്,ബേബിച്ചന്‍/കുഞ്ഞമ്മ കൊച്ചാലുംമൂട്ടില്‍, സണ്ണി/റോസമ്മ വെള്ളൂര്‍, അപ്പച്ചന്‍ ചന്ദ്രത്തില്‍, ജോണ്‍ കൊച്ചുകണ്ടത്തില്‍, തങ്കപ്പന്‍ പട്ടത്താനം, ജോസഫ്/ഗ്രേസി മുളപ്പന്‍ചേരില്‍, ജോര്‍ജ് അട്ടിപ്പേറ്റി,ജോയി/ഗ്രേസി കൊമരപ്പള്ളി, പോള്‍/ജെമ്മ ഗോപുരത്തിങ്കല്‍ തുടങ്ങിവയര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജെമ്മ ഗോപുരത്തിങ്കല്‍ നന്ദി പറഞ്ഞതോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി.

ജോസ് കുമ്പിളുവേലില്‍

Ads by Google
Tuesday 05 Sep 2017 02.37 PM
YOU MAY BE INTERESTED
TRENDING NOW