Tuesday, September 05, 2017 Last Updated 0 Min 25 Sec ago English Edition
Todays E paper
Tuesday 05 Sep 2017 01.51 PM

പഠനം കേന്ദ്ര സര്‍വകലാശാലയില്‍

uploads/news/2017/09/143143/Weeklyedu050917a.jpg

കാസര്‍കോട്ടെ കേന്ദ്രസര്‍വകലാശാലയില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും ഗവേഷണത്തിനും അവസരമുണ്ട്. ചെറിയ ഗ്രാമത്തിലാണ് ആസ്ഥാന ക്യാമ്പസ്.

കാസര്‍കോഡിനടുത്ത് വിദ്യാനഗര്‍, കാഞ്ഞങ്ങാടിനടുത്ത് പട്ടണക്കാട് എന്നിവിടങ്ങളിലും പെരിയയ്ക്കടുത്ത് കുണിയയിലും പഠനകേന്ദ്രങ്ങളുണ്ട്. പത്തനംതിട്ട തിരുവല്ലയിലാണ് നിയമപഠനകേന്ദ്രം. ബിരുദകോഴ്‌സായ ബി.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിപ്പിക്കുന്ന കേന്ദ്രം തിരുവനന്തപുരത്ത് ജഗതിയിലാണ്.

കോഴ്‌സുകള്‍ :-

ബിരുദം/ ബി.എ. - ഇന്റര്‍നാഷണല്‍ റിലേഷന്‍സ്.


പി.ജി. - എം.എ. - ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വസ്റ്റിക് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്.

എം.എസ്.ഡബ്ല്യൂ, എം.എഡ്., എം.എസ്‌സി. ആനിമല്‍ സയന്‍സ്, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലര്‍ ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്‌സ്, പ്ലാന്റ് സയന്‍സ്, ഫിസിക്‌സ്.

എല്‍.എല്‍.എം. മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്


പി.എച്ച്.ഡി. - ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്, സോഷ്യല്‍വര്‍ക്ക്, എജ്യുക്കേഷന്‍, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലര്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ജിയോളജി, മാത്തമാറ്റിക്‌സ്, പ്ലാന്റ് സയന്‍സ്, ലോ, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്മ്യൂണിറ്റി മെഡിസിന്‍.

യോഗ്യത - ബിരുദകോഴ്‌സുകളില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ 12-ാം ക്ലാസ് വിജയം. എം.എ., എം.എഡ്, എം.എസ്.ഡബ്ല്യു എന്നിവയില്‍ നിര്‍ദ്ദിഷ്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം. എം.എസ്‌സിക്ക് അതാതു വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം.

പി.എച്ച്.ഡി. നിര്‍ദ്ദിഷ്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദമാണ് യോഗ്യത. പ്രായം ബിരുദത്തിന് 21 വരെ. പി.ജി.ക്ക് 25 വരെ. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. (വെബ്‌സൈറ്റ്: www.cukerala.ac.in )

Ads by Google
TRENDING NOW