Wednesday, January 10, 2018 Last Updated 14 Min 11 Sec ago English Edition
Todays E paper
Ads by Google
പുരാണപരമ്പര - മനുപ്രതാപ്
Tuesday 05 Sep 2017 01.44 PM

മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ഒരു വഴിയേയുള്ളൂ... സുബാഹു രാജാവിന്റെ സങ്കടം കണ്ട് തത്ത പറഞ്ഞുനല്‍കിയ മാര്‍ഗം ഇതായിരുന്നു

''മോനേ... വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്താന്‍ ഒരു വഴിയേയുള്ളൂ. നല്ല കീര്‍ത്തനങ്ങള്‍ പാടി അദ്ദേഹത്തെ സ്തുതിക്കുക.''
uploads/news/2017/09/143140/Weeklypurankadha050917a.jpg

ചേദിയിലെ രാജാവായിരുന്നു സുബാഹു. മഹാവിഷ്ണുവിന്റെ പരമ ഭക്തനായിരുന്നു അദ്ദേഹം. എന്നാല്‍ പല യാഗങ്ങളും പ്രാര്‍ഥനകളും നടത്തിയിട്ടും അദ്ദേഹത്തിന് മഹാവിഷ്ണുവിനെ ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതില്‍ വല്ലാതെ ദു:ഖിതനായിരുന്നു അദ്ദേഹം.

എന്നിട്ടും ആഗ്രഹം സാധിക്കുന്നതിനായി പല പല ക്ഷേത്രങ്ങള്‍ കയറിയിറങ്ങുന്നത് അദ്ദേഹവും ഭാര്യയും പതിവാക്കി. ഒരിക്കല്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ സുബാഹുവിനേയും ഭാര്യയേയും കണ്ട് ഒരു മഹര്‍ഷി അവരെ ആശ്വസിപ്പിക്കാനെത്തി. സുബാഹൂ.. നിങ്ങള്‍ മഹാവിഷ്ണുവിന്റെ പരമ ഭക്തനാണ്.

അതിനാല്‍ അധികനാള്‍ നിങ്ങളെ പരീക്ഷിക്കാന്‍ ഭഗവാന് കഴിയില്ല. ഒരു കാര്യം ചെയ്യൂ.. നിങ്ങള്‍ ഭാര്യയോടൊപ്പം തെക്കന്‍ദേശത്തേയ്ക്ക് ഒരു യാത്ര പോവുക. അവിടെ ഒരു കാട്ടില്‍ മഹാജ്ഞാനികളായ സന്യാസിവര്യന്‍മാര്‍ തപസുചെയ്യുന്നുണ്ട്. തീര്‍ച്ചയായും അവര്‍ക്ക് നിങ്ങളെ അനുഗ്രഹിക്കാന്‍ കഴിയും.

അതുകേട്ടതോടെ സുബാഹുവിന് സന്തോഷമായി.തീര്‍ച്ചയായും മഹര്‍ഷേ.. ഞങ്ങള്‍ എത്രയും വേഗം തെക്കന്‍ദേശത്തേയ്ക്ക് യാത്ര ആരംഭിക്കുകയാണ്. സുബാഹുവും ഭാര്യയും മഹര്‍ഷിയുടെ അനുഗ്രഹം വാങ്ങിയശേഷം തെക്കന്‍ദേശത്തേയ്ക്ക് നീങ്ങി. വളരെദൂരം സഞ്ചരിച്ച് അവര്‍ മുനിമാര്‍ തപസനുഷ്ഠിക്കുന്ന കാട്ടിലെത്തി.

എന്നാല്‍ സുബാഹുവിനെ സഹായിക്കാന്‍ മുനിമാര്‍ക്കും കഴിഞ്ഞില്ല. സങ്കടത്തോടെ അവര്‍ മടങ്ങുന്നത് അതിനടുത്തായുള്ള മരത്തില്‍ താമസിച്ചിരുന്ന തത്തകള്‍ കണ്ടു. അതില്‍ ഒരു തത്തയുടെ പേര് കുഞ്ജലന്‍ എന്നായിരുന്നു. കുഞ്ജലനോട് മകനായ വിജ്വലന്‍ ചോദിച്ചു.

നോക്കൂ.. അച്ഛാ.. എത്ര കഷ്ടപ്പെട്ടാണ് അദ്ദേഹവും ഭാര്യയും ഇവിടെയെത്തിയത്. ദീര്‍ഘനാളായി അവര്‍ മഹാവിഷ്ണുദര്‍ശനത്തിനായി കൊതിക്കുകയാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും മനസിലായി. എന്നിട്ടും എന്താണ് ഭഗവാന്‍ അവരോട് കരുണ കാട്ടാത്തത്.

എന്തുകൊണ്ടാണ് അവരെ അദ്ദേഹം അനുഗ്രഹിക്കാത്തത്..?എല്ലാം കേട്ടശേഷം കുഞ്ജലന്‍ പറഞ്ഞു. മോനേ.. വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്താന്‍ ഒരു വഴിയേയുള്ളൂ.. നല്ല കീര്‍ത്തനങ്ങള്‍ പാടി അദ്ദേഹത്തെ സ്തുതിക്കുക.. വിഷ്ണുസ്തുതി കേട്ടാല്‍ അദ്ദേഹത്തിന് പ്രത്യക്ഷപ്പെടാതിരിക്കാന്‍ കഴിയില്ല..

അപ്പോള്‍ വിജ്വലന് ഒരാഗ്രഹം.ഓഹോ.. എങ്കില്‍ എനിക്കും വിഷ്ണു സ്തുതികള്‍ പാടിത്തരാമോ..? അതുകേട്ട് കുഞ്ജലന്‍ സന്തോഷത്തോടെ വിഷ്ണു സ്തുതികള്‍ പാടാന്‍ തുടങ്ങി. വിജ്വലനും അതേറ്റുപാടി. വിഷ്ണുസ്തുതികള്‍ കേട്ട് സന്തോഷവാനായ സുബാഹുവും ഭാര്യയും അവരോടൊപ്പം പാടി.

ഇതെല്ലാം മഹാവിഷ്ണു കാണുന്നുണ്ടായിരുന്നു. ഇനിയും ഇവരുടെ ഭക്തി കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. അവരെ അനുഗ്രഹിച്ചേ തീരൂ.. മഹാവിഷ്ണു സുബാഹുവിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സുബാഹൂ.. താങ്കളുടെ മനോഹര സ്തുതികള്‍ എന്നെ സന്തോഷിപ്പിക്കുന്നു.

അതിനാല്‍ നിങ്ങളെ ഞാന്‍ സ്വര്‍ഗലോകത്തിലേക്ക് കൊണ്ടുപോവുകയാണ്. അപ്പോഴാണ് അദ്ദേഹം തത്തകളെ കണ്ടത്. അവരെയും അനുഗ്രഹിച്ചു. എന്നെ സ്തുതിച്ച ഓമനകളായ പറവകളേ.. നിങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായി മാറും. തത്തകള്‍ പിന്നീട് എല്ലാവരുടേയും ഓമനകളായി മാറി.

Ads by Google
TRENDING NOW