Wednesday, November 22, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Sep 2017 12.33 PM

മിശ്രഭുക്കായ മികച്ച വേട്ടക്കാര്‍ സസ്യഭുക്കാകുന്നു: കാലാവസ്ഥ വ്യതിയാനം ഗ്രിസ്ലി കരടികളെ വലയ്ക്കുന്നു

Grizzly bears, Vegetarian,  Climate change

കാട്ടിലെ മികച്ച വേട്ടക്കാര്‍ എന്ന ബഹുമതിയുമായി ജീവിക്കുന്ന മിശ്രഭുക്കായ ഗ്രിസ്ലി കരടികളെ കാലാവസ്ഥാ വ്യതിയാനം വലയ്ക്കുകയാണ്. മിശ്രഭുക്കായ ഗ്രിസ്ലി കരടികള്‍ പൂര്‍ണ വെജിറ്റേറിയന്മാര്‍ ആകുന്നു എന്ന് പഠനങ്ങള്‍.

വിശന്നിരിക്കുമ്പോള്‍ കയ്യില്‍കിട്ടുന്ന എന്തിനെയും കൊന്നു തിന്നുന്ന മികച്ച വേട്ടക്കാര്‍ ആണ് ഗ്രിസ്ലി കരടികള്‍. വേനല്‍ക്കാലത്ത് അരുവികളില്‍ നിന്ന് സാല്‍മണ്‍ മത്സ്യത്തെ വേട്ടയാടി ഭക്ഷിക്കുന്നതാണ് ഇവയ്ക്ക് പ്രിയം.

Grizzly bears, Vegetarian,  Climate change

അതേസമയം, കലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കുന്ന ഉയര്‍ന്ന താപനിലയും, ചൂട് കൂടിയതോടെ മഞ്ഞുരുക്കം വര്‍ദ്ധിക്കുകയും ചെയ്യുന്നതോടെ അരുവികള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. ഇതോടെ സാല്‍മണ്‍ മത്സ്യത്തെ വേട്ടയാടന്‍ കരടികള്‍ക്ക് കഴിയാതായി. എന്നിരിക്കെ ഇവയുടെ ഇഷ്ട വിഭവമായ എല്‍ഡര്‍ബറീസ് എന്ന പഴത്തിനെ ചുറ്റിപ്പറ്റിയാണ് ഇവയുടെ ഭക്ഷണം. വേനല്‍ക്കാലത്ത് ഇവയുടെ ലഭ്യത കൂടുകയും ചെയ്യുന്നതോടെ കരടികള്‍ സാല്‍മണ്‍ മത്സ്യത്തെ തഴയുന്ന സാഹചര്യമാണ് ഉയരുന്നത്. എന്നാല്‍ എല്‍ഡര്‍ ബറീസ് ലഭിക്കാതാകുകയും, സെപ്റ്റംമ്പര്‍ മുതല്‍ അരുവികളഇല്‍ സാല്‍മണ്‍ വളരെ കുറയുകയും ചെയ്യും. അതിനാല്‍ ഒക്‌ടോബര്‍ മുതല്‍ നവംബര്‍ വരെ അവ ഭക്ഷ്യപ്രതിസന്ധി നേരിടുമെന്നും ഗവേഷകര്‍ പറയുന്നു.

Ads by Google
Tuesday 05 Sep 2017 12.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW