Saturday, September 22, 2018 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Sep 2017 12.14 PM

ബിയറിനോ മനുഷ്യജീവനോ വില?; അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാതെ ബിയര്‍ കടത്തി മാതൃകയായി

uploads/news/2017/09/143128/beer.jpg

നിലമ്പൂര്‍: നിലമ്പൂര്‍ കെഎന്‍ജി റോഡില്‍ പൂച്ചക്കുത്തിന് സമീപം ബിയര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓടികൂടിയവര്‍ക്ക് പ്രാധാന്യം ബിയര്‍. അപകടം നടന്നപ്പോള്‍ ഓടികൂടിയവര്‍ ശ്രദ്ധിച്ചത് ലോറിയില്‍ നിന്ന് മറിഞ്ഞ ബിയര്‍ കുപ്പികളില്‍. പരിക്കേറ്റവരെ രക്ഷിക്കാതെ ഇവര്‍ കുപ്പികള്‍ കടത്തുകയായിരുന്നെന്ന് അധികൃതര്‍.

515 കെയ്‌സാണ് ലോറിയിലുണ്ടായിരുന്നത്. ഓരോ കെയ്‌സിലുമായി 12 കുപ്പികള്‍ വീതം 6180 കുപ്പികളുണ്ടായിരുന്നു. ലോറി മറിഞ്ഞതോടെ കുറച്ചു കുപ്പികള്‍ പൊട്ടി റോഡിലൊഴുകി. ഉച്ചയ്ക്ക് 3.55ഓടെ ഫയര്‍ ഫോഴ്‌സ് ഓഫീസര്‍ക്ക് ഫോണ്‍ കോള്‍ വന്നു. അപകട സ്ഥലത്തെത്തിയവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ ബിയര്‍ കുപ്പികള്‍ കടത്തുകയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഉടന്‍ ആംബുലന്‍സ് അയയ്ക്കാനും പറഞ്ഞുവെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരെ കയറ്റാതെ വാഹനങ്ങളും കടന്നുപോയി. പോലീസും ഫയര്‍ ഫോഴ്‌സും എത്തിയതിന് ശേഷമാണ് ബിയര്‍ എടുത്തവര്‍ പിന്മാറിയത്. ആംബുലന്‍സില്‍ പരിക്കേറ്റവരെ ആശുപത്രിയിലാക്കിയ ശേഷം പോലീസ് സ്ഥലത്ത് കാവല്‍ നിന്നു. മറ്റൊരു ലോറിയെത്തി ബാക്കിയുള്ള ബിയര്‍ മാറ്റി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW