Tuesday, September 05, 2017 Last Updated 0 Min 15 Sec ago English Edition
Todays E paper
Tuesday 05 Sep 2017 11.52 AM

മണ്ഡപത്തില്‍ അണിഞൊരുങ്ങി രണ്ടു വധുക്കള്‍: ഒറ്റയടിക്ക് രണ്ടു കെട്ടാനുള്ള യുവാവിന്റെ അതിമോഹം സാമൂഹ്യമാധ്യമങ്ങള്‍ പൊളിച്ചടുക്കിയത് ഇങ്ങനെ

Man,  Marry two women, One ceremony

ആ യുവാവിന് വിവാഹം ഒരു മോഹമായിരുന്നു. എന്നാല്‍ അത് അതിമോഹമായതോടെ മോഹവും സ്വപ്നവും എല്ലാം ആ വിവാഹപന്തലില്‍ തകര്‍ന്നു. ഒരു യുവാവിന്റെ അതിമോഹം സോഷ്യല്‍മീഡിയ പൊളിച്ചടുക്കി.

ഇനി യഥാര്‍ത്ഥ കഥയിലേയ്ക്ക്.. വിവാഹം കഴിക്കണമെന്ന മോഹവുമായി രാമമൂര്‍ത്തിയെന്ന മുപ്പത്തൊന്നുകാരന്‍ ചെന്നുകയറിയത് രാമമൂര്‍ത്തിയുടെ ഒരു സഹോദരിയായ കലശൈല്‍വിയുടെ വീട്ടിലേയ്ക്ക് ആയിരുന്നു. സഹോദരിയു െട മകള്‍ രേണുകാ ദേവിയുമായി കല്യാണവും ഉറപ്പിച്ചു. തമിഴ്നാട്ടിലെ തിരുച്ചുഴിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

ആ സമയത്താണ് യുവാവിന്റെ കല്യാണമെന്ന അതിമോഹം മനസില്‍ തളിര്‍ക്കുന്നത്. ഒരു പെണ്ണു പോരത്രേ, രണ്ട് പേരെ ഒരേ വേദിയില്‍ മിന്നു ചാര്‍ത്തണം. യുവാവിന്റെ ആ ആഗ്രഹത്തിന് വീട്ടുകാരും എതിരു നിന്നില്ല. രണ്ടാമത്തെ സഹോദരിയുടെ മകള്‍ അമുദവല്ലിയുടെ മുന്നിലാണ് രണ്ടാമത് എത്തിയത്. അമുദവല്ലിയുടെ മകള്‍ ഗായത്രിയെ രാമമൂര്‍ത്തിക്ക് നല്‍കാന്‍ അവര്‍ തീരുമാനിച്ചു.

കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി. രണ്ടു വധുക്കളുടെയും വരന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ വെച്ച് വിവാഹക്കുറിയും അടിച്ചു. ഇതിനു പിന്നാലെയാണ് സംഭവങ്ങള്‍ മാറിമറിയുന്നത്, കലയആണക്കുറിയില്‍ വധുവിന്റെ സ്ഥാനത്ത് രണ്ടു പേരുടെ പേരുകള്‍ കണ്ടതോടെ കിട്ടിയവര്‍ കിട്ടിയവര്‍ കുറിയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കല്യാണക്കുറി വൈറലായതിനൊപ്പം സാമൂഹ്യക്ഷേമ വകുപ്പിന്റെ ശ്രദ്ധയില്‍ സംഭവം പെട്ടു. ഇമതാടെ വിവാഹവേദിയില്‍ എത്തിയ യുവാവിനെ കാത്ത് ക്ഷണിക്കാത്ത അതിഥികളും ഉണ്ടായിരുന്നു. പോലീസുകാരും, സാമൂഹ്യക്ഷേമമവകുപ്പ് അധികൃതരും എത്തി.

രണ്ടു പേരെ ഒരേസമയം കല്യാണം കഴിക്കാനുള്ള യുവാവിന്റെ ശ്രമം ശെകയോടെ പൊളിച്ചടക്കി. ബഹുഭാര്യത്വം കുറ്റകരമാണെന്ന് ബോധ്യപ്പെടുത്തി വിവാഹം മുടക്കാന്‍ അധികൃതര്‍ കുറച്ച് പ്രയാസപ്പെടുകയും ചെയ്തു. രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കണമെന്ന് ജാതകത്തില്‍ ഉള്ളതുകൊണ്ടാണ് കല്യാണം കഴിയ്ക്കാന്‍ മുതിര്‍ന്നതെന്നും യുവാവ് പറഞ്ഞു. അവസാനം ആദ്യം കല്യാണം ഉറപ്പിച്ച രേണുക ദേവിയെ വിവാഹ പന്തലില്‍ മിന്നു ചാര്‍ത്തി രംഗം ശാന്തമായി.

Ads by Google
Tuesday 05 Sep 2017 11.52 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW