Tuesday, September 05, 2017 Last Updated 2 Min 22 Sec ago English Edition
Todays E paper
Tuesday 05 Sep 2017 11.12 AM

ജര്‍മന്‍ പോസ്റ്റല്‍ വിതരണം ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ആയി കുറയ്ക്കുന്നു

uploads/news/2017/09/143110/pravsi050917a.jpg

ബോണ്‍: ജര്‍മന്‍ പോസ്‌റ്റേജ് നിരക്കുകള്‍ 2016 മുതല്‍ വര്‍ദ്ധിപ്പിച്ചെങ്കിലും ഇമെയില്‍, വാട്ട്‌സ്അപ്പ്, ഫെയ്‌സ്ബുക്ക് എന്നിവമൂലം എഴുത്തുകള്‍ ക്രമാതീതമായി കുറഞ്ഞതുകൊണ്ട് പോസ്റ്റല്‍ വിതരണം ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ആയി പരീക്ഷണാര്‍ത്ഥം കുറയ്ക്കുന്നു. ഇതനുസരിച്ച് എഴുത്തുകളുടെ എണ്ണമനുസരിച്ച് ചില സ്ട്രീറ്റുകളില്‍ രണ്ട് പ്രാവശ്യവും, മറ്റ് സ്ട്രീറ്റുകളില്‍ മൂന്ന് പ്രാവശ്യമായി ചുരുക്കി പരീക്ഷണം നടത്തുന്നു. ഈ വിതരണ സമ്പ്രദായം ഇന്ന്, സെപ്റ്റംബര്‍ 04 മുതല്‍ ഇത് പ്രാബല്യത്തിലായി.

ബിസിനസുകാരുടെ കത്തുകളുടെ വിതരണവും ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ആയി കുറയ്ക്കുമെങ്കിലും അവര്‍ക്ക് ദിവസവും പോസ്റ്റ് ഓഫീസിലെ പോസ്റ്റ് ബോക്‌സില്‍ നിന്നും ദിവസവും സ്വയം ശേഖരിക്കാം. സാധാരണക്കാര്‍ക്ക് ജര്‍മന്‍ ഗവര്‍മെന്റ് ഓഫീസുകള്‍, ഫൈനാന്‍സ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും സമയപരിധിയോടെ ലഭിക്കുന്ന കത്തുകളെ ഒരു പരിധിവരെ ഈ ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണയുള്ള വിതരണം ബാധിക്കും.

ജോര്‍ജ് ജോണ്‍

Ads by Google
Tuesday 05 Sep 2017 11.12 AM
YOU MAY BE INTERESTED
TRENDING NOW